ഫാ: ജോയിസ് റാത്തപ്പിള്ളിൽ സി.എസ്.ടി.പൗരോഹിത്യാഭിഷിക്തനായി

വെള്ളമുണ്ട: ഒഴുക്കൻമൂല റാത്തപ്പിള്ളിൽ മാത്യു -ഗ്രേസി ദമ്പതികളുടെ മകൻ ഫാ. ജോയിസ് റാത്തപ്പിള്ളിൽ പുരോഹിതനായി തിരുപ്പട്ടം സ്വീകരിച്ചു. ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളിയിൽ നടന്ന ചടങ്ങിൽ രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു പൗരോഹിത്യാഭിഷേക ചടങ്ങുകൾ. തുടങ്ങിയവർ സഹകാർമ്മികരായിരുന്നു. വൈദികർ, സന്യസ്തർ എന്നിവരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.… Continue Reading

സുബ്ഹി നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികൻ ഓട്ടോറിക്ഷ തട്ടി മരിച്ചു

 മേപ്പാടി:സുബ്ഹി നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികൻ ഓട്ടോറിക്ഷ തട്ടി മരിച്ചു. തരുവണ നടക്കൽ പീടികയിൽ വീട്ടിൽ അബ്ദുള്ള മുസലിയാർ (64) ആണ് മരിച്ചത്. നടക്കൽ വളവിൽ വെച്ച് ഇന്ന് രാവിലെ 6 മണിക്കായിരുന്നു സംഭവം.ഗുരുതര പരിക്കേറ്റ അബ്ദുള്ളയെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: നജ്മത്, ജാഫർ, ജുബൈൈരിയ… Continue Reading

‘വയറെരിയാതെ മനംനിറയ്ക്കാന്‍’ ഇനി മുഴുവന്‍ സ്‌കൂളുകളിലും

കല്‍പ്പറ്റ: നഗരസഭയില്‍ 2019-20 പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതി ”വയറെരിയാതെ മനംനിറയ്ക്കാന്‍ ‘ നഗരസഭാ പരിധിയിലുള്ള എയിഡഡ് സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. നിലവില്‍ 1200 കുട്ടികള്‍ക്കാണ് പ്രഭാത ഭക്ഷണം നല്‍കിയിരുന്നത്. ഇനി മുതല്‍ മുവായിരത്തി അഞ്ഞൂറോളം കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം… Continue Reading

പെന്‍ ബൂത്ത് ഇനി വിദ്യാലയങ്ങളിലും; ആദ്യഘട്ടത്തില്‍ 70 സ്ഥാപനങ്ങളില്‍

കല്‍പ്പറ്റ: ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പെന്‍ ബൂത്ത് പദ്ധതി ഇനി വിദ്യാലയങ്ങളിലും. ആദ്യഘട്ടത്തില്‍ ജില്ലയിലെ 60 സ്‌കൂളുകളിലും 10 കോളേജുകളിലുമടക്കം 70 സ്ഥാപനങ്ങളിലാണ് പെന്‍ബൂത്തുകള്‍ സ്ഥാപിക്കുക. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ പുന:ചംക്രമണത്തിന് കൈമാറുകയും ശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികളും തരംതിരിക്കലും കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി… Continue Reading

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 18-ന് യു.ഡി.എഫിന്റെ പ്രതിഷേധറാലി: വയനാട്ടിൽ നിന്ന് അയ്യായിരം പേർ

കല്‍പ്പറ്റ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 18ന് കോഴിക്കോട് നടത്തുന്ന പ്രതിഷേധ റാലിയിലും, പൊതുസമ്മേളനത്തിലും വയനാട്ടില്‍ നിന്നും അയ്യായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ജില്ലാ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ പി.പി.എ കരീം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ സ്വാഗതം പറഞ്ഞു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടത്തും. ജനുവരി നാലിന്… Continue Reading

ആര്‍.ഇളങ്കോ ഐ.പി.എസിനെ വയനാട് എസ്.പി ആയി നിയമിച്ചു

വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്ന ആര്‍ കറപ്പസാമി ഐപിഎസിന് സ്ഥലം മാറ്റം.ആര്‍.ഇളങ്കോ ഐ.പി.എസിനെ വയനാട് എസ്.പി ആയി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി.നിലവില്‍ കെ.എ.പി III ബറ്റാലിയന്റെ കാമാണ്ടന്റ് ചുമതല വഹിച്ചു വരികയായിരുന്നു ഇദ്ദേഹം. 2018 മെയ് മുതല്‍ ജില്ലാ പോലീസ് മേധാവി ആയിരുന്നു ആര്‍.കറുപ്പ സാമി ഐ.പി.എസ്സിനൊപ്പം മാനന്തവാടി എ.എസ്.പി വൈഭവ് സക്‌സേന ഐ.പി.എസ്സിനേയും പ്രമോഷന്റെ… Continue Reading

ജില്ലയില്‍ വീണ്ടും കുരങ്ങ് പനി

ജില്ലയില്‍ വീണ്ടും കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച ഒരാള്‍ ചികിത്സയില്‍ .ബേഗൂര്‍ പി.എച്ച്.സി.ക്ക് കീഴില്‍ ബാവലിയിലെ ഇരുപത്തി എട്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസം. 26നാണ് കുരങ്ങ് പനി ലക്ഷണങ്ങളോടെ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ച് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് ഫലം പുറത്ത് വന്നത്. ഇതോടെ രോഗിയെ കോഴിക്കോട്… Continue Reading

അമേരിക്കയിൽ മരുന്ന് നിർമ്മാണത്തിൽ സജീവ സാന്നിധ്യമായി മലയാളി ഡോക്ടർ

പുല്‍പ്പള്ളി: അമേരിക്കയിലെ വന്‍കിടമരുന്ന് നിര്‍മ്മാണകമ്പനിയിയിലെ മലയാളി സാന്നിധ്യമായി ഒരു വയനാട്ടുകാരനുണ്ട്. പുല്‍പ്പള്ളി കാപ്പിസെറ്റ് ശശിമല സ്വദേശിയായ പാമ്പനാല്‍ ഡോ. കുമാര്‍ രാജപ്പന്‍. അമേരിക്കയിലെ സാന്റിയാഗോയിലെ സ്വകാര്യ ബയോടെക്‌നോളജി സ്ഥാപനത്തിലാണ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി പതിറ്റാണ്ടുകളായി ഡോ.കുമാര്‍ രാജപ്പന്‍ ജോലി ചെയ്തുവരുന്നത്. സാന്റിയോഗോയില്‍ മാത്രമായി ഏകദേശം 420-ഓളം മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതില്‍ ഏറെ പ്രശസ്തമാണ് ഡോ. കുമാറിന്റെ… Continue Reading

പുതുവർഷ സമ്മാനമായി വയനാട്ടിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഇംഗ്ലീഷ് ഭാഷാ പഠനം

കൽപ്പറ്റ: വയനാട്ടിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പുതുവത്സര സമ്മാനമായി കൽപ്പറ്റയിൽ അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പഠനം ആരംഭിച്ചു. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് എതിർവശം ഹിൽ ടവറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന AFRC പരിശീലന കേന്ദ്രത്തിലാണ് ഇംഗ്ലീഷ് ഓൺലൈൻ കോഴ്സ് ആരംഭിച്ചത്. ഈ രംഗത്തെ ഇന്റർനാഷണൽ ട്രെയിനർമാരായ അനിൽ ഇമേജ് ,ലൈല സെയ്ൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്പോക്കൺ ഇംഗ്ലീഷ് ,… Continue Reading

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 11ന് മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ദേശ് രക്ഷാ മാര്‍ച്ച്

കല്‍പ്പറ്റ: പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 11ന് നടത്തുന്ന ദേശ് രക്ഷാ മാര്‍ച്ച് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കും. മൂന്ന് മാര്‍ച്ചുകളും കല്‍പ്പറ്റയില്‍ സമാപിക്കും. വൈത്തിരിയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലേയും, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലേയും… Continue Reading