വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

കല്‍പ്പറ്റ: നവമ്പര്‍ 11 മുതല്‍15 വരെ പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസില്‍ വെച്ച് നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍റെ ലോഗോ, വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഇബ്രാഹിം തോണിക്കരക്ക് നല്‍കി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. തരിയോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചിത്രകലാ… Continue Reading

ബ്രഹ്മഗിരി നവംബർ മുതൽ കർഷകരിൽ നിന്ന് കാപ്പി സ്വീകരിച്ചു തുടങ്ങും: മാര്‍ക്കറ്റ് സ്റ്റഡി – ബിസിനസ്സ് പ്ലാന്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു

കൽപ്പറ്റ:. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച മലബാര്‍ കോഫി പദ്ധതിയുടെ ഭാഗമായി കോഫി ബോര്‍ഡ് തയ്യാറാക്കിയ ബ്രഹ്മഗിരി വയനാട് കോഫി പദ്ധതിയുടെ മാര്‍ക്കറ്റ് സ്റ്റഡി – ബിസിനസ്സ് പ്ലാന്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു.വയനാടിന്റെ കാർഷിക ഭാവിക്ക് ഏറെ ഗുണകരമാവുന്ന തരത്തിൽ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമാണ് എട്ട് മാസം കൊണ്ട് തയ്യാറാക്കിയ റിപ്പോർട്ട് എന്ന് കോഫി ബോര്‍ഡ് ക്വാളിറ്റി ,… Continue Reading

സി പി എം ഉന്നയിക്കുന്ന ആരോപണങ്ങൾ വാസ്തവ വിരുദ്ധവും രാഷ്ട്രീയപ്രേരിതവുമെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത്

കൽപ്പറ്റ: പുൽപ്പള്ളിയിലെ ഖാദി ഗ്രാമ വ്യവസായ കേന്ദ്രത്തിനു കീഴിലുള്ള ഭൂമിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് സി പി ഐ എം ഉന്നയിക്കുന്ന ആരോപണങ്ങൾ വാസ്തവ വിരുദ്ധവും രാഷ്ട്രീയപ്രേരിതമാണെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ കുറെ നാളുകളായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഒരു ആക്ഷേപവും ഉന്നയിക്കാൻ ഇല്ലാത്തതു കൊണ്ട് ഇപ്പോൾ ആരോപണവുമായി സി പി… Continue Reading

കൽപ്പറ്റ നഗരസഭയിൽ മരാമത്ത് പ്രവർത്തിയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ലീഗ്

കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിൽ മരാമത്ത് പ്രവർത്തിയിൽ ലക്ഷങ്ങളുടെ അഴിമതി നടക്കുകയാണന്ന് മുസ്ലീം ലീഗ് ഭാരവാഹികളും കൗൺസിലർമാരും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് പൂർത്തീകരിച്ച പ്രവൃത്തികൾ ഒക്ടോബർ 30-ന് ടെണ്ടർ ചെയ്തിരിക്കുകയാണ്. ടെണ്ടർ ചെയ്ത ആർക്കും ഷെഡ്യുൾ നൽകിയില്ല. മരാമത്ത് പ്രവർത്തികൾക്ക് പാലിക്കേണ്ട ഒരു നടപടിയും പാലിച്ചില്ല .നാരങ്ങാ കണ്ടി കോളനിക്ക് സമീപം മരപ്പാലം പൊളിച്ചു… Continue Reading

കലോത്സവ പ്രതിഭകള്‍ക്ക് പച്ച തുരുത്ത്

കലോത്സവ പ്രതിഭകള്‍ക്ക് എടവക ഗ്രാമ പഞ്ചായത്തിന്റെ പച്ച തുരുത്ത്. പ്രതിഭകളാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കറിവേപ്പിലയുടെയും ആര്യവേപ്പിലയുടെയും തൈകള്‍ നല്‍കിയാണ് മാനന്തവാടി ഉപജില്ലാ കലോത്സവത്തില്‍ എടവക പഞ്ചായത്ത് വേറിട്ട മാതൃകയായത്.ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള കലോത്സവത്തിന് മാറ്റുകൂട്ടുകയാണ് എടവക ഗ്രാമ പഞ്ചായത്ത്. കലോത്സവത്തില്‍ പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു പച്ചപ്പിന്റെ തുരുത്ത് നല്‍കിയാണ് എടവക കലോത്സവനഗറിലെ വേറിട്ട മാതൃകയാവുന്നത്. 46

മഴ മാറി, മാനം തെളിഞ്ഞു ;മാനന്തവാടി ഉപജില്ലാ കലാമേളയുടെ രണ്ടാംദിന മത്സരങ്ങൾ ആവേശപ്പോരിൽ

മാനന്തവാടി:കലാകൗമാരത്തിൻറെ നിലക്കാ പ്രവാഹമായി രണ്ടാം ദിനത്തിന് ആവേശത്തുടക്കം. മാനന്തവാടി സേക്രട്ട് ഹാർട്ട് ഹയർസെകണ്ടറി സ്കൂൾ അങ്കണത്തിലെ വേദികൾ നിറഞ്ഞ് കലാ പ്രേമികളുടെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. അനുകൂല കാലാവസ്ഥയായതിനാൽ കലോൽസവത്തിന് ഇനിയും മാറ്റ് കൂടും.തികച്ചും ഗ്രീൻ പ്രോട്ടോകോൾ മാതൃകയിലാണ് കലാ നഗരി ഒരുങ്ങിയിരിക്കുന്നത്. രണ്ടാം ദിനമായ ഇന്ന് മൂവായിരത്തിൽപ്പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. റിപ്പോർട്ട് : ആര്യ… Continue Reading

മാനന്തവാടി: പുനർ നിർമ്മിച്ച കാട്ടിച്ചിറക്കൽ ജുമാമസ്ജിദ് അസർ നിസ്ക്കാരത്തിന് നേതൃത്വം നൽകി കൊണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ല്യാർ സംബന്ധിച്ചു.പൊതുസമ്മേളനത്തിൽ മഹല്ല് ചെയർമാൻ അണിയാരത്ത് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു.ജോയിന്റ് സെക്രട്ടറി നിസാർ കമ്പ റിപ്പോർട്ട് അവതരിപ്പിച്ചു.… Continue Reading