ക്ലാസ് മുറിയിൽ നിന്നും പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ചു

ബത്തേരി : ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ.അസീസിന്റെ മകൾ ഷഹല ഷെറീൻ (10) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലോടെ ബത്തേരി ഗവ. സർവജന സ്കൂളിൽ നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ക്ലാസ് മുറിയിലെ ചുമരിൽ മാളമുണ്ടായിരുന്നതായി… Continue Reading

താമരശ്ശേരി ചുരത്തിലെ കൈവരികൾ തകർന്ന നിലയിൽ

കൽപ്പറ്റ:അപകടം വിളിച്ചോതി താമരശ്ശേരി ചുരത്തിന്റെ കൈവരികൾ തകർന്ന നിലയിൽ.ലക്കിടി വ്യൂ പോയിന്റിന് സമീപത്താണ് സഞ്ചാരികൾക്ക് അപകടം ഉണ്ടാക്കുന്ന തരത്തിൽ കൈവരികൾ തകർന്നു കിടക്കുന്നത്. കൈവരികൾ തകർന്ന് ദിവസങ്ങൾ ഏറെയായിട്ടും അറ്റകുറ്റപണി നടത്താൻ ഇത് വരെ അധികൃതർ തയ്യാറായിട്ടില്ല.ദിവസേന ആയിരക്കണക്കിന് സഞ്ചാരികളാണ് വയനാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ഇതിൽ ഏറെയും വിദേശികളാണ്. പ്രളയത്തിന് ശേഷം… Continue Reading

തകർന്ന റോഡ് നന്നാക്കാൻ വർഷങ്ങളായിട്ടും നടപടിയില്ല: നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു

ബത്തേരി :നിരവധി ആളുകൾ ഉപയോഗിക്കുന്ന ബത്തേരി പൂമല പൂതിക്കാട് റോഡ് ,റോഡിലെ മെറ്റൽ ഇളകി കാൽനടയാത്രയും ,വാഹന ഗതാഗതത്തിനും ബുദ്ധിമുട്ടായിട്ട് ഒന്നര വർഷത്തിന് മുകളിലായി . രണ്ടി കിലോമീറ്ററോളം ദൂരമുള്ള ഈ റോഡ് പൂമല മുതൽ പൂതിക്കാട് വരെയുള്ളതാണ്. ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്വകാര്യ വിദ്യാലയത്തിലേക്കും, ഒരു പാലിയേറ്റീവ് സെൻററിലേക്കും ,കൂടാതെ നിരവധി വീടുകളിലേക്കുമുള്ള… Continue Reading

തെരുവുനായ ശല്യം രൂക്ഷം: ഉടൻ അനിമൽ ബ്രീഡിംഗ് കൺട്രോൾ പദ്ധതി നടപ്പിലാക്കണമെന്ന് നാട്ടുകാർ

ബത്തേരി: ബത്തേരി മുനിസിപ്പാലിറ്റിയിലെ സെന്റ് മേരീസ് കോളജ് റൂട്ടിലും ,പരിസര പ്രദേശങ്ങളിലും തെരിവ് നായ ശല്യം  രൂക്ഷം. നിരവധി സ്കൂൾ ,കോളജ് വിദ്യാർത്ഥികളും നാട്ടുകാരും കാൽനടയായി യാത്ര ചെയ്യുന്ന ഈ റൂട്ടിൽ യാത്രക്കാർക്ക് പിറകെ നായ്ക്കൾ ഓടുന്നതും നിത്യസംഭവമാണ്. ബത്തേരി സെന്റ് മേരീസ് കോളജ് ,കോ ഓപ്പറേറ്റീവ് കോളജ് ,കുപ്പാടി ഗവർമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കെത്തുന്ന നൂറ്… Continue Reading

പ്രതീക്ഷയുടെ മധുരവുമായി തേനീച്ച കൃഷി

കൽപ്പറ്റ:വൈവിധ്യമാർന്ന വിളകളുടെ സമൃദ്ധിയിലും വനഭൂമിയുടെ വിസ്തൃതിയിലും സമ്പന്നമായ വയനാട്ടിൽ തേനീച്ച വളർത്തലിനു അനന്തസാധ്യത. കർഷകർക്ക് പ്രതീക്ഷയുടെ മധുരവുമായി തേനീച്ച കൃഷി വയനാട്ടിൽ വ്യാപകമാകും.5000 മുതൽ 60,000 വരെ അംഗങ്ങളുള്ള ആൺ/പെൺ തേനീച്ചകൾ, റാണി, മുട്ട, പുഴു എന്നിവ നിശ്ചിത അനുപാതത്തിൽ കരുത്തോടെ വളരും. തേനിൻറെ ഗുണമേന്മയനുസരിച്ച് ഒരു കിലോ തേനിന് ശരാശരി 350 മുതൽ 800… Continue Reading

വിളവെടുപ്പ് സമരവുമായി കുറിച്യർമല പ്ലാന്റേഷൻ തൊഴിലാളികൾ

പൊഴുതന: സമരങ്ങൾ പലതും നടത്തിയിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് എസ്റ്റേറ്റ് തൊഴിലാളികൾ വിളവെടുപ്പ് സമരം ആരംഭിച്ചു. ജോലി ദിനങ്ങൾ വെട്ടിക്കുറച്ചതായും കൃത്യമായി കൂലിയും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് സമരം നടത്തിയത്.പ്രതിഷേധങ്ങൾ നടക്കുമ്പോൾ പ്രശ്ന പരിഹാരത്തിന് അധികൃതർ ഒട്ടേറെത്തവണ ചർ‍ച്ചയ്ക്കു വേദി ഒരുക്കിയിരുന്നു.എന്നാൽ മാനേജ്മെന്റ് വിട്ടുനിന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല.ഇതോടെയാണ് പുതിയ സമര പരിപാടികളുമായി തൊഴിലാളികൾ രംഗത്ത്… Continue Reading

സമരഭടന്മാർക്ക്  സ്നേഹത്തിൻറെ ആദരം

 ബത്തേരി:എൻ എച്ച് 766 യാത്രാ നിരോധന നീക്കത്തിനെതിരെ നിരാഹാര സമരം നടത്തിയ സമരഭടൻമാരെയും യുവ നേതാക്കളെയും പൂമല മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ ആദരിച്ചു.  വിദ്യാർത്ഥികൾ സമരഭടൻമാർക്ക് ഉപഹാരം നൽകി.  ഇതോടനുബന്ധിച്ച് യാത്രാ നിരോധനം ആസ്പദമാക്കി കുട്ടികൾക്കായി നടത്തിയ ഡിബേറ്റിൽ മക് ലോഡ്സ് സ്കൂളിലെ ഫെബ സുനിൽ ഏറ്റവും മികച്ച പ്രകടനത്തിനുള്ള സമ്മാനം നേടി. മാധ്യമ… Continue Reading

പാചക മത്സരം സംഘടിപ്പിച്ചു

വെള്ളമുണ്ട 8/4ൽ സ്ഥിതി ചെയ്യുന്ന അൽഫുർഖാൻ വിമൻസ് അക്കാഡമിയിൽ നാലു ഗ്രൂപ്പുകളിലായി പാചകമത്സരം നടത്തി. മാനന്തവാടി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബി നസീമ ഉൽഘടനം ചെയ്തു സംസാരിച്ചു. റഹീം ഡോക്ടർ, അസീസ്, കെ ആലി, ജാബിർ, ടി അബ്ബാസ്, ആസിയ എന്നിവർ സമാപന സെഷനിൽ പങ്കെടുത്തു. പരിപാടിയിലെ മുഖ്യാധിതിയായ കൈരളി കതിർ ജേതാവ് കുംഭാമമയെ… Continue Reading

ജീന സ്കറിയക്ക് ജന്മനാടിന്റെ സ്നേഹാദരം നാളെ: യൂത്ത് ലീഗ് നേതൃത്വം നൽകും

പടിഞാറത്തറ: ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റൻ ആയി തെരെഞ്ഞെടുക്കപ്പെട്ട ജീന സ്കറിയക്ക് ജന്മനാടിന്റെ സ്വീകരണം .പന്തിപ്പൊയിൽ ശാഖ യൂത്ത് ലീഗ് നൽകുന്ന സ്നേഹാദരം നാളെ വൈകുന്നേരം ആറ് പന്തിപ്പൊയിലിൽ നടക്കും. രാഷ്ട്രീയ- സാമൂഹ്യ – കായിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. 35

ചിന്താവിഷ്ടയായ സീത :നൂറാം വാര്‍ഷികാഘോഷ സെമിനാര്‍ സംഘടിപ്പിച്ചു

പിണങ്ങോട്: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരം കുമാരനാശാന്‍റെ പ്രശസ്ത ഖണ്ഡകാവ്യമായ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി വെങ്ങപ്പള്ളി പഞ്ചായത്ത് ലൈബ്രറി നേതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ ദയ ഗ്രന്ഥശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പിണങ്ങോട് ഡബ്ലിയു.ഒ.എച്ച്. എസ്. എസ്. പ്രിന്‍സിപ്പാള്‍ താജ് മന്‍സൂര്‍ വിഷയം അവതരണവും സെമിനാര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് ഷാഹിന ടീച്ചര്‍… Continue Reading