വർക്ക്ഷോപ്പ് തൊഴിലാളിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി

കോറോം മരച്ചുവട് താമസിക്കുന്ന കല്ലറം കോട്ടപ്പറമ്പിൽ ബാലകൃഷ്ണൻ (45) നെ യാണ് വീടിന് സമീപം തീപൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.  തൊട്ടടുത്ത മരത്തിൽ തൂങ്ങി മരിക്കാൻ കുരുക്കുണ്ടാക്കി അതിന് മുകളിൽ പെട്രോൾ നിറച്ച ക്യാൻ വെച്ച് ശരീരത്തിലേക്ക് ഒഴുകുന്ന വിധത്തിൽ തീ കൊളുത്തിയതാണെന്നാണ് പോലീസ് നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭാര്യ: സന്ധ്യ,  സൗപർണ്ണിക, സായ് കൃഷ്ണൻ… Continue Reading

‘ചില’ ഫോട്ടോ പ്രദർശനം മാനന്തവാടിയിൽ തുടങ്ങി

മാനന്തവാടി: വിദ്യാർഥിയും, യുവ ഫോട്ടോഗ്രാഫറുമായ അർജുൻ.പി.ജോർജിന്റെ ‘ചില’ എന്ന പേരിലുള്ള ഫോട്ടോ പ്രദർശനം മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. ഗ്രന്ഥാലയത്തിലെ ചിത്രച്ചുമരിൽ – 11 ദൃശ്യാനുഭവങ്ങളാണ് പ്രദർശനത്തിലുള്ളത് .മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ വി.ആർ.പ്രവിജ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു’ ഫോട്ടോഗ്രാഫർ അജയ് ബേബി പ്രദർശനത്തിലുള്ള ഫോട്ടോകളെ… Continue Reading

ദേശീയപാത ഗതാഗത നിരോധനം : കാവൽപ്പട അതിർത്തി ചെക്ക് പോസ്റ്റ് ഉപരോധിച്ചു

nh 766 wayanad

യാത്രാ നിരോധനത്തിനെതിരെ കർണ്ണാടകയിലും സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കർണ്ണാടകയിലെ ആക്ഷൻ കമ്മിറ്റിയായ കവൽ പട സമരസമിതി ചെക്ക് പോസ്റ്റ് ഉപരോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി താലൂക്ക് ഓഫിസ് മാർച്ച്‌ ,പന്തം കൊളുത്തി പ്രകടനം ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തി കഴിഞ്ഞു. സമരസമിതി കേരള കർണ്ണാടക അതിർത്തിയായ ചെക്ക് പോസ്റ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. .ദേശീയ പാത 766… Continue Reading

ജി.വി രാജ അനുസ്മരണവും ചെസ് ടൂര്‍ണമെന്റും സംഘടിപ്പിച്ചു

കമ്പളക്കാട്: ജി.വി രാജ അനുസ്മരണത്തോട് അനുബന്ധിച്ച് കമ്പളക്കാട് യാസ് ക്ലബ് ഇന്ത്യന്‍ ചെസ് അക്കാദമിയുമായി ചേര്‍ന്ന് അഖില വയനാട് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. രണ്ട് കാറ്റഗറികളിലായി നടത്തിയ മത്സരത്തില്‍ എണ്‍പതോളം മത്സാരാര്‍ഥികള്‍ മാറ്റുരച്ചു. പരിപാടി രാവിലെ 10ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രിസഡന്റ് എം മധു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.എ യൂസഫ്… Continue Reading