കർഷക തൊഴിലാളി കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു

കർഷക തൊഴിലാളി കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ചെറുകര ഇടിച്ചിൽ രവി (61)യാണ് മരിച്ചത്. തരുവണ പുലിക്കാട് കുറിഞ്ഞാലോടൻ ആലിയുടെ കൃഷിയിടത്തിൽ കാട് വെട്ടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സരസ്വതി. മക്കൾ: രതീഷ്, രഞ്ജിത്ത്, മരുമകൾ: സൗമ്യ പേരക്കുട്ടി.. ആദിദേവ്. 67

ജില്ലാ ഓപ്പൺ ചെസ് ടൂർണമെന്റ് 13 ന്

കമ്പളക്കാട്: യൂത്ത് ഫോർ ആർട്സ് ആന്റ് സ്പോർട്സ് [യാസ് ] ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖില വയനാട് പ്രൈസ്മണി് ഓപ്പൺ ചെസ് ടൂർണ്ണമെന്റ് ഈ മാസം 13ന് കമ്പളക്കാട് നടക്കും. പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന ടൂർണമെന്റ് രാവിലെ 9.30ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ പി… Continue Reading

സബ് കളക്ടർ ഉമേഷിനെ അഡി.ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി നിയമിക്കാൻ തീരുമാനം

umesh kesavan

മാനന്തവാടി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസിനെ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇന്ന് നടന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം 136

പുസ്തകം പ്രകാശനം ചെയ്തു

ജോസ് കുളമ്പേൽ രചിച്ച ഡ്രീം പോയംസ് എന്ന ഇംഗ്ലീഷ് കവിത സമാഹാരം കൽപ്പറ്റ പ്രസ് ക്ലബ്ബിൽ വെച്ച് പ്രകാശനം ചെയ്തു. പ്രശസ്ത മലയാളം നോവലിസ്റ്റ് ബാലൻ വേങ്ങരയാണ് പ്രകാശനം ചെയ്തത്. കർഷകനായ ജോസഫിന്റെ രണ്ടാമത്തെ പുസ്തകമാണ് ഡ്രീം പോയംസ്. സ്വന്തം അനുഭവങ്ങൾ ചേർത്തെഴുതിയ ഈ കവിതാ സമാഹരത്തിൽ 64 കവിതകളാണുള്ളത്. ജോസിന്റെ ആദ്യത്തെ പുസ്തകം വരമൊഴികൾ… Continue Reading

അന്താരാഷ്ട്ര മുട്ടദിനാചരണം ഒക്ടോബർ 11 ന് കൽപ്പറ്റയിൽ

കൽപ്പറ്റ : അന്താരാഷ്ട്ര മുട്ടദിനാചരണം ഒക്ടോബർ 11 ന് വെള്ളിയാഴ്ച്ച വിജയാ പമ്പ് പരിസരത്ത് വെച്ച് ആഘോഷിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതു സമൂഹത്തെ ബോധവത്കരിക്കുന്നതിന് വേണ്ടി കേരള മൃഗ സംരക്ഷണ വകുപ്പ്, ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ, ജില്ലാകുടുംബശ്രീ മിഷൻ, വയനാട് എഗ്ഗർ നഴ്‌സറി, മൂപ്പൈനാട് പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.… Continue Reading

കൊക്കയിലേക്ക് മറിഞ്ഞ ജെ.സി.ബി പൂർണ്ണമായും തകർന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പാൽചുരം ചെകുത്താൻ തോടിനു സമീപം ഇന്നലെ രാത്രി കൊക്കയിലേക്ക് മറിഞ്ഞ മറിഞ്ഞ ജെ.സി. ബി തകർന്ന നിലയിൽ കണ്ടെത്തി. അഗാധമായ കൊക്കയുടെ അടിഭാഗത്തായാണ് ജെ.സി.ബി തകർന്ന് കിടക്കുന്നത്. രാത്രി ചുരത്തിൽ കുടുങ്ങിയ ലോറി നീക്കം ചെയ്തശേഷം തിരികെ വരുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ട ജെ.സി.ബി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ജെ.സി.ബി ഡ്രൈവർ അടക്കാത്തോട് സ്വദേശി ഷിനോയ് പറഞ്ഞു. ആദ്യം… Continue Reading