ബധിരരുടെ അവകാശങ്ങൾക്ക് മുമ്പിൽ സർക്കാർ ബധിരത നടിക്കുന്നു

മാനന്തവാടി : അവകാശങ്ങൾ സംരക്ഷിച്ച് നടപ്പീലിക്കേണ്ട അധികൃതർ നിയമങ്ങളും ഉത്തരവുകളും നടപ്പിലാക്കാതെ ബധിരത നടിക്കുകയാണെന്നും ‘ 2017-ൽ കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ ഭിന്ന ശേഷി നിയമം അടക്കമുള്ള അവകാശങ്ങൾ ഉടനടി നടപ്പിലാക്കണമെന്നും ‘വയനാട് ജില്ലാ ബധിര അസോസിയേഷന്റെ 18 -മത്തെ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ സമ്മേളനം… Continue Reading

ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി താക്കോല്‍ദ്വാര ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തനം തുടങ്ങി

മാനന്തവാടി: അഭിമാനമുയര്‍ത്തി ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി താക്കോല്‍ദ്വാര ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനത്തിന്റെ ഭാഗമായി ലൈവ് സര്‍ജറി വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 15 സ്ത്രീകള്‍ക്കാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയ സൗജന്യമായി നല്‍കിയത്. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നടക്കുന്ന ശസ്ത്രക്രിയ ചൂട്ടക്കടവിലെ റിവര്‍ഡേല്‍ ഓഡിറ്റോറിയത്തില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഗൈനക്കോളജിസ്റ്റുകള്‍ സര്‍ജറി… Continue Reading

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത് അബദ്ധത്തിൽ : ഷൈലജയുടെയും അജിത്തിന്റെയും വേർപാട് നാടിന് ഷോക്കായി

വയനാട് പുൽപള്ളിയിൽ അമ്മയും,മകനും ഷോക്കേറ്റ് മരിച്ചു. വീടിനു സമീപത്തെ കൃഷിയിടത്തിൽ സ്ഥാപിച്ച പ്രതിരോധ വേലിയിൽ നിന്നു മാണ്ഷോക്കേറ്റത് .വണ്ടിക്കടവ് പുതുക്കുളത്ത് കൃഷ്ണൻ കുട്ടിയുടെ ഭാര്യ ഷൈലജ , മകൻ അജിത്ത് എന്നിവരാണ് മരിച്ചത്. വയനാട് പുല്‍പ്പള്ളിയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം വണ്ടിക്കടവ് പുതുക്കുളത്ത് കൃഷ്ണൻകുട്ടിയുടെ ഭാര്യ ഷൈലജ യെയും, മകൻ അജിത്തിനെയും അയൽവാസിയാണ് കൃഷിയിടത്തിൽ ഷോക്കേറ്റ… Continue Reading

പോഷണ്‍ എക്‌സ്പ്രസിന് സ്വീകരണം മാനന്തവാടിയിൽ നല്‍കി

മാനന്തവാടി:വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സമ്പുഷ്ട കേരളം എന്ന സന്ദേശവുമായി സംസ്ഥാനത്താകെ പര്യടനം നടത്തുന്ന പോഷണ്‍ എക്‌സ്പ്രസിന് മാനന്തവാടിയില്‍ സ്വീകരണം നല്‍കി. പോഷകാഹാരങ്ങളുടെ പ്രാധാന്യം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.മാനന്തവാടിയില്‍ നടന്ന സ്വീകരണ യോഗം നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ജൈവ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിശദമായ വാര്‍ത്തയ്ക്ക്മാനന്തവാടി… Continue Reading

ആള്‍ക്കൂട്ട കൊലപാതകം; പ്രധാനമന്ത്രിക്ക് കത്തയച്ച് യൂത്ത് ലീഗ് പ്രതിഷേധം

KALPETTA

കാവുംമന്ദം: ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള അമ്പതോളം സാംസ്കാരിക പ്രവര്‍ത്തകരുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌, സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം യൂത്ത് ലീഗ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അരലക്ഷം കത്തുകളയക്കുകയാണ്. തരിയോട് പഞ്ചായത്തില്‍ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി കാമ്പയിന്‍ ഉദ്ഘാടനം… Continue Reading

ഷിനുവിന്റെ മരണം: അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

MANANTHAVADY

മാനന്തവാടി: വെള്ളമുണ്ട ഏഴേ നാലിൽ യുവാവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ നിര്‍മ്മലഗിരി കൈതേരി പുതിയ വീട്ടില്‍ സിജീഷിനെയാണ്(37)വെള്ളമുണ്ട പോലീസ് പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പാതിരിച്ചാലില്‍ മരണപ്പെട്ട ഷിനുവിനെ താനാണ് ആരുമറിയാത്ത വിധത്തില്‍ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പ്രദേശത്ത്കാരെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു.അസ്വഭാവികമരണത്തിന് കേസെടുത്ത്… Continue Reading

പേര്യയിൽ പച്ചക്കറി വാഹനം മറിഞ്ഞു: യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

MANANTHAVADY

മാനന്തവാടി: : പേരിയ ആലാർ കവലയില്‍ പച്ചക്കറി വാഹനം മറിഞ്ഞു. മൈസൂര് നിന്നും തലശ്ശേരി യിലേക്ക് പോവുകയായിരുന്ന വാഹനം വെളുപ്പിന് 3.45 ഓടെയാണ് ആണ് അപകടത്തില്‍ പെട്ടത്. നിസാര പരിക്കുകളോടെ ആളുകള്‍ രക്ഷപ്പെട്ടു. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ട്രാഫിക്‌ സിഗ്നല്‍ ഇല്ലാത്തതിനാൽ ആണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എങ്കിലും അധികാരികൾ മൗനം പാലിക്കുന്നത് പൊതുജനം എതിര്‍പ്പോടെ ആണ്… Continue Reading

പേര്യ പനന്തറ പുഴയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി

tribes news wayanad

മാനന്തവാടി: പേര്യ പനന്തറ പുഴയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാട്ടിമൂല ആറോല ചാലില്‍ പുത്തന്‍പുര കോളനിയിലെ മുകുന്ദ (30)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.വാളാട് നിന്നുള്ള റസ്‌ക്യൂടീം അംഗങ്ങളാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ വർഷങ്ങളിലും ഇവിടെ ഒഴുക്കിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ വാളാട് റസ്ക്യൂ ടീം അംഗങ്ങളാണ് കണ്ടെടുത്തത് ‘ 25

അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

wayanad

കൽപ്പറ്റ: പുൽപ്പള്ളിയിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് പുതുകുളത്തിൽ ഷൈലജ (55) മകൻ അജിത് (34)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനടുത്ത് വാഴത്തോട്ടത്തിൽ സ്ഥാപിച്ച ഇലക്ട്രിക് ഫെൻസിംഗിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ പുൽപ്പള്ളി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . ഈ മേഖലയിൽ രൂക്ഷമായ വന്യമൃഗശല്യമാണ്. 50