ലഹരിക്കെതിരെ തെരുവുനാടകവുമായി വിദ്യാർഥികൾ

കൽപറ്റ: ഗാന്ധി ജയന്തി ദിനത്തിൽ ലഹരിക്കെതിരെ പൊതു മനസാക്ഷിയുണർത്തുക എന്ന ലക്ഷ്യവുമായി വിദ്യാർഥികളുടെ തെരുവുനാടകം. കൽപറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളാണ് ‘കാവലാൾ’ എന്ന തെരുവു നാടകം കൽപറ്റ പുതിയ ബസ് സ്​റ്റാൻഡ് പരിസരത്ത് അവതരിപ്പിച്ചത്. അധ്യാപകരായ ഷാനു ജേക്കബ്, ഷീബ, സജിന, എൻ.എസ്.എസ് ലീഡേഴ്സായ നേഹ, ജോയൽ എന്നിവർ നേതൃത്വം നൽകി.… Continue Reading

സ്‌കൂള്‍ പരിസരത്ത് ആശുപത്രി മാലിന്യങ്ങള്‍ ഉപേക്ഷിച്ചു

തരുവണ;സ്‌കൂള്‍ പരിസരത്ത് ആശുപത്രിമാലിന്യമടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.തരുവണ ഗവണ്‍മെന്റ് യുപിസ്‌കൂള്‍ കുന്നിന്‍ മുകളിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വാഹനത്തിലെത്തിച്ച മാലിന്യം ഉപേക്ഷിച്ചത്.ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്് പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളിലും അല്ലാതെയും മാലിന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.വടകരയിലുള്ള സിഎം ആശുപത്രിയുടെ പേരിലുള്ള ബില്ലുകളും ആശുപത്രിയില്‍ നിന്ന്ുപേക്ഷിക്കുന്ന റബ്ബര്‍ ഉറകളും മാലിന്യത്തിലുണ്ട്.വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട… Continue Reading

എട്ടാംദിനത്തിൽ ഉപവാസ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് 150 ഓളം പേർ

ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കുക, പകൽ കൂടി ഗതാഗതം നിരോധിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുവജന നേതാക്കൾ നിരാഹാരം അനുഷ്ഠിക്കുന്നത്. സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് കൂട്ട ഉപവാസ സമരമാണ് നടത്തിയത്. ഉപവാസ സമരത്തിൽ വിവിധ സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. സമരപന്തലിലും പന്തലിന് പുറത്ത്… Continue Reading

മഞ്ഞപ്പിത്തം: പ്രതിരോധ പ്രവർത്തനങ്ങളുമായി വിസ്ഡം സ്റ്റുഡന്റ്സ്

തലപ്പുഴ: മാനന്തവാടി ഗവ: എഞ്ചിനിയറിംഗ് കോളേജിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ പേരിയ ആരോഗ്യ വകുപ്പുമായി സഹകരിച്ചു കൊണ്ട് സമീപ പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകൾ വിസ്ഡം സ്റ്റുഡന്റ്സ് GECW യൂണിറ്റ് ന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നിർവ്വഹിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം രണ്ട് ദിവസത്തിലൊരിക്കൽ തുടർച്ചയായി ക്ലോറിനേഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാലേ… Continue Reading

നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.എം.വിംസ് മെഡിക്കൽ കോളേജ് പ്രകടനം നടത്തി

ദേശീയപാത 766 കൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കാനുള്ള ഉത്തരവിനെതിരെ ബഹുജന സംഘടനകൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.എം.വിംസ് മെഡിക്കൽ കോളേജ് പ്രകടനം നടത്തി. ഡീൻ ഡോക്ടർ ആൻറണി ഡിസൂസ, അസിസ്റ്റൻറ് ജനറൽ മാനേജർ സൂപ്പി കല്ലൻകോടൻ, .വിവിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഡിഎം വിംസ് മെഡിക്കൽ കോളേജ് നടത്തിയ ഐക്യദാർഢ്യ മാർച്ച്. 25

പാരന്റിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട 8/4ൽ പ്രവർത്തിക്കുന്ന അൽഫുർക്വാൻ വിമൻസ് കോളേജിൽ പാരന്റിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രശസ്ത ട്രെയ്നറും ഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫെസറുമായ മുഹമ്മദ്‌ ശരീഫ് പാരന്റിങ് ക്ലാസിനു നേതൃത്വം നൽകി. കോളേജിന്റെ പ്രധാന വിദ്യാഭ്യാസ സമുച്ചയങ്ങളായ വിമൻസ് അക്കാദമി (പ്ലസ് വൺ, പ്ലസ്ടു, പി പി ടി സി ), തിബ്‌യാൻ പ്രീസ്‌കൂൾ, ഹയർ സെക്കന്ററി… Continue Reading

ബത്തേരിയിലെ സമരാഗ്നി പതിനായിരങ്ങളുടെ പ്രതിഷേധ ജ്വാലയായി

ബത്തേരി: വയനാടന്‍ ജനതയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന ആവശ്യവുമായി യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ പതിനായിരങ്ങളാണ് ഐക്യദാര്‍ഢ്യവുമായി നിരാഹാര സമരപന്തലിലേക്ക് ഒഴുകി എത്തുന്നത്. ഇന്നലെ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ സമരത്തിന് പിന്തുണ അറിയിച്ച് ബത്തേരി ടൗണില്‍ പ്രകടനം നടത്തി. വിദ്യാര്‍ഥികള്‍ക്ക് ബത്തേരിയിലെത്താന്‍ സൗജന്യയാത്രയാണ് ജില്ലയിലെ ബസുടമകള്‍ ഒരുക്കിയത്. കോരിച്ചൊരിഞ്ഞ മഴ… Continue Reading