സുൽത്താന്‍ബത്തേരിയില്‍ ഒക്‌ടോബര്‍ നാലിന് രാവിലെ ഒമ്പത് മണിക്ക് രാഹുല്‍ഗാന്ധി എം പിയെത്തും

rahul gandnl Bathery

ദേശീയപാതയിലെ ഗതാഗതനിരോധന വിഷയത്തില്‍ അതിശക്തമായ സമരം തുടരുന്ന സുല്‍ ത്താന്‍ബത്തേരിയില്‍ ഒക്‌ടോബര്‍ നാലിന് രാവിലെ ഒമ്പത് മണിക്ക് രാഹുല്‍ഗാന്ധി എം പിയെത്തും. നിരാഹാരസമരം തുടരുന്ന യുവജനനേതാക്കളെ സന്ദര്‍ശിക്കുന്ന രാഹു ല്‍ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടര്‍ന്ന് നിരാഹാരമനുഷ്ഠിച്ച് ആശുപത്രിയില്‍ കഴിയുന്ന യുവജനനേതാക്കളെ അദ്ദേഹം സന്ദര്‍ശിക്കും.യാത്രാനിരോധന വിഷയത്തില്‍ യുവജനങ്ങളുടെ സമരത്തിന് നേരത്തെ തന്നെ രാഹുല്‍ഗാന്ധി ഐക്യദാര്‍ഢ്യം… Continue Reading

മഴയെ അവഗണിച്ച് വിദ്യാർത്ഥി പ്രതിഷേധം മുന്നോട്ട്

ബത്തേരി : ദേശീയപാത 766-ലെ യാത്രാ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവജനങ്ങള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ രംഗത്ത്. ഇവർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ആണ് മഴ വില്ലനായി എത്തിയത്. മഴയെ അവഗണിച്ച് ആവേശം കുറയാതെ വിദ്യാര്‍ഥികള്‍ മുന്നോട്ട് തന്നെ.അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ പ്രകടനം ഏറെ ജനശ്രദ്ധ ആകർഷിച്ചു.… Continue Reading

ജൈവ കാപ്പി ഉത്പാദനത്തിന് കൂടുതല്‍ സര്‍ക്കാര്‍ സഹായം വേണമെന്ന് ദേശീയ സെമിനാര്‍

കല്‍പ്പറ്റ : കാര്‍ബണ്‍ സന്തുലിത ജില്ലയായി മാറിക്കൊണ്ടിരിക്കുന്ന വയനാട്ടില്‍ നിന്ന് കൂടുതല്‍ ജൈവ കാപ്പി ഉത്പാദിപ്പിക്കുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകളുടെ കൂടുതല്‍ സഹായങ്ങള്‍ വേണമെന്ന് അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടത്തിയ ദേശീയ സെമിനാര്‍ ആവശ്യപ്പെട്ടു. അടുത്ത മൂന്ന് വര്‍ഷംകൊണ്ട് വയനാട് ജില്ലയിലെ പരമാവധി കര്‍ഷകര്‍ ജൈവ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നതിന് ശ്രമിക്കണമെന്നും ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ… Continue Reading

സമരത്തിന് ഐക്യദാര്‍ഢ്യവുമായി വയനാട് ജില്ലാ ഗ്ലോബല്‍ കെ എം സി സി

കല്‍പ്പറ്റ: കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാത 766 ലെ യാത്രാ നിരോധന വിഷയത്തില്‍ സമരം ചെയ്യുന്ന യുവതക്ക്, വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന കെഎംസിസികളുടെ ജില്ലാ തല കൂട്ടായ്മയായ വയനാട് ജില്ലാ ഗ്ലോബല്‍ കെഎംസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരത്തിനും അനുബന്ധ പരിപാടികളിലും സംഘടന കൂടെയുണ്ടാവുമെന്ന് പ്രസിഡന്‍റ് മജീദ് മണിയോടന്‍, സെക്രട്ടറി അസീസ് കോറോം, ട്രഷറര്‍ ഹംസക്കുട്ടി… Continue Reading

പുൽപ്പാറയിൽഅജ്ഞാത മൃതദേഹം കണ്ടെത്തി

കൽപ്പറ്റ റാട്ടകൊല്ലിക്ക് സമീപം പുൽപ്പാറയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. സമീപത്തെ വനത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടെ താണെന്ന് പ്രാഥമിക നിഗമനം. മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കം കണക്കാക്കുന്നു. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. 13

രാത്രിയാത്രാ നിരോധനം; മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽ ഗാന്ധി എം.പിയും കൂടിക്കാഴ്ച നടത്തി

ബത്തേരി ദേശീയപാത 766- ലെ രാത്രി യാത്രാനിരോധനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽഗാന്ധിയെ നേരിട്ട് കണ്ടു. ഇരുവരും 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. യാത്രാ നിരോധനം മറികടക്കാനുള്ള കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. 22

നിരാഹാര സമരത്തിന് കൂടുതൽ സംഘടനകൾ

ബത്തേരിയിൽ യാത്രാ നിരോധനത്തിനെതിരെ യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് കൂടുതൽ സംഘടനകൾ പിന്തുണയുമായി സമരപന്തലിലെത്തി. ബി.ജെ.പി.ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി .വി.മോഹനൻ, എ.സുരേന്ദ്രൻ, പി.എം. അരവിന്ദൻ ,സാവിത്രി കൃ ഷണൻകുട്ടി ,കെ.സി. കൃഷ്ണൻകുട്ടി ,കെ.പ്രേമ നന്ദൻ, പി.എ.കുട്ടികൃഷണൻ, രാധ സുരേഷ്, വത്സൻ തോട്ടാ മൂല ,ശ്രിലത, ജ്യോതി പ്രകാശ്, ലളിത, പെന്നു മധു.… Continue Reading