സുധീഷ് കരിങ്ങാരിയുടെ അകാല നിര്യാണത്തിൽ സംസ്കാര സാഹിതി അനുശോചിച്ചു

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുധീഷ് കരിങ്ങാരിയുടെ                അകാല നിര്യാണത്തിൽ സംസ്കാര സാഹിതി മാനന്തവാടി താലൂക്ക് കമ്മറ്റി അനുശോചനം രേഖപെടുത്തി നിസ്വാർത്ഥനായ പരിസ്ഥിതി പ്രവർത്തകനെയാണ് സുധീഷിന്റെ നിര്യാണത്തോടെ സമൂഹത്തിന് നഷ്ടമായതെന്നും സുധിഷിന്റ      സേവനം സമൂഹത്തിന് വലിയമുതൽകൂട്ടായിരുന്നുവെന്നും യോഗം വിലയിരുത്തി, യോഗത്തിൽ വിനോട് തോട്ടത്തിൽ അദ്ധ്യക്ഷത… Continue Reading

ദേശീയപാത പൂര്‍ണമായും അടക്കുന്നതിന് എതിരെന്ന് കര്‍ണാടക മുഖ്യമന്ത്രി

സുല്‍ത്താന്‍ ബത്തേരി: എന്‍.എച്ച് 766 ദേശീയപാത പൂര്‍ണമായും അടക്കരുതെന്ന നിലപാടാണ് കര്‍ണാടകയ്‌ക്കെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. ബി.ജെ.പി. വയനാട് ജില്ലാ നേതൃത്വം കര്‍ണാടക മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പത്ത് വര്‍ഷം മുമ്പ് പാതയില്‍ രാത്രിയാത്രാ നിരോധനം വന്നപ്പോള്‍ കേരള സര്‍ക്കാരിന്റെ ആവശ്യപ്രകാരം നിരോധനം പിന്‍വലിക്കുന്നതിന് ഉത്തരവിട്ടത് താനാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിരോധനം… Continue Reading

കാര്‍ഷിക മേഖല പുതിയ വിപണികള്‍ ലക്ഷ്യമിടണം :മന്ത്രി തോമസ് ഐസക്

കൽപ്പറ്റ: കാര്‍ഷിക മേഖല കാലാനുസൃതമായി പുതിയ വിപണി കണ്ടെത്തണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക കോളേജായി ഉയര്‍ത്തുന്നതിന്റ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വര്‍ഷത്തിനകം കര്‍ഷകരുടെ പ്രതീശീര്‍ഷ വരുമാനം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാര്‍ഷികവിളകളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി വിപണം ചെയ്താല്‍… Continue Reading

കിസാൻ ക്രഡിറ്റ് കാർഡ് വായ്പാ പരിധി 3.6 ലക്ഷമാക്കി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് കൃഷി മന്ത്രി സുനിൽ കുമാർ

കൽപ്പറ്റ: വായ്പാ പുനർക്രമീകരണവും മൊറട്ടോറിയവും സംബന്ധിച്ച് സാമ്പത്തിക സാക്ഷരതാ യജ്ഞം സംസ്ഥാന തല ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കൽപ്പറ്റയിൽ നിർവ്വഹിച്ചു. സാമ്പത്തിക സാക്ഷരതാ യജ്ഞം വായ്പാ പുനർക്രമീകരണവും മൊറട്ടോറിയവും ഉദ്ഘാടനം കൽപ്പറ്റയിൽ വയനാട് ജില്ലാ സഹകരണ ബാങ്ക് ഹാളിൽ വച്ച് 2019 സെപ്റ്റംബർ 16ന് ചടങ്ങിൽ കാനറ ബാങ്ക്‌ റീജിയണൽ മനേജർ എൻ. കെ. കൃഷ്ണൻകുട്ടിയുടെ… Continue Reading

ഭൂമാഫിയ ഭീഷണിപ്പെടുത്തുകയും കള്ള കേസിൽ കുടുക്കുകയും ചെയ്യുന്നതായി പരാതി

മാനന്തന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ പാൽ വെളിച്ചം ദേവട്ടത്ത് റിസോർട്ടിന് വേണ്ടി സ്ഥലമെടുത്ത എറാണകുളം സ്വദേശിക്ക് വേണ്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി മെമ്പർറും ചേർന്ന് ഭീഷണിപ്പെടുത്തി തിരുനെല്ലി പോലിസിനെ കൊണ്ട് തന്റെയും പ്രദേശവാസികളുടെ പേരിൽ കള്ളകേസ് എടുപ്പിച്ചിതായി പാൽ വെളിച്ചം ദേവട്ടം കോളനിയിലെ കുമാരൻ വാർത്തസമ്മേളനത്തിൽ അരോപിച്ചു. എറണാകുളം ഞാറക്കൽ സ്വദേശി കണ്ണപ്പശ്ശേരി മണിലാൽ, മകൻ… Continue Reading

പ്രളയാനന്തര പുനർനിർമ്മാണത്തിൽ മുളക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മന്ത്രി ഡോ: തോമസ് ഐസക്.: ഉറവ് സന്ദർശിച്ചു

ധനകാര്യ മന്ത്രി ഡോക്ടർ തോമസ് ഐസക് തൃക്കൈപ്പറ്റ ഉറവ് സന്ദർശിച്ചു. പ്രളയാനന്തര കാലത്ത് മുളയുടെ സാധ്യതകൾ മനസ്സിലാക്കുന്നതിനും മുള മണ്ണ്, ജല സംരംക്ഷണത്തിനൊപ്പം പരിസ്ഥിതി സൗഹാർദ തൊഴിൽ സാധ്യതകൾ വിലയിരുത്തുന്നതിനുമാണ് സംസ്ഥാന ധനമന്ത്രി ഉറവ് സന്ദർശിച്ചത്. പ്രളയാനന്തര കേരള പുനർനിർമ്മാണത്തിൽ മുളക്ക് വലിയ പങ്ക് വഹിക്കാൻ ആകുമെന്ന് ഡോക്ടർ തോമസ് ഐസക് പറഞ്ഞു. ഉറവ് മുള… Continue Reading

പരിസ്ഥിതി – ഗ്രന്ഥശാല പ്രവർത്തകൻ സുധീഷ് കരിങ്ങാരി നിര്യാതനായി

മാനന്തവാടി.: ഗ്രന്ഥശാല രംഗത്തെ സജീവ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനും സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ പ്രവർത്തകനുമായ സുധീഷ് കരിങ്ങാരി (45) നിര്യാതനായി. തരുവണ കരിങ്ങാരി ആറുവൈത്തിൽ പരേതനായ വേലായുധന്റെയും സുലോചനയുടെയും മകനാണ്. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ പതിനൊന്ന് മണി മുതൽ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഹാളിൽ പൊതുദർശനത്തിന് വെക്കും. 51

19-ാം മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് തുടങ്ങി

കൽപ്പറ്റ: 19-ാം മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് എൻ എം ഡി സി കോംമ്പൗണ്ടിലെ ജൂഡോ ആസ്ഥാനത്തിൽ സി.കെ.ശശീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജൂഡോ അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി ആർ.ശ്രീജിത്ത് അധ്യക്ഷനായിരുന്നു. കേരള ജൂഡോ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.ആർ. റെൻ, മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം… Continue Reading