സർക്കാരിന്റെ ഭാഷാനയം പി.എസ്.സി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ തിരുവോണ നാളിൽ ഉപവസിച്ചു

കൽപ്പം. ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പി.എസ്.സി ആസ്ഥാനത്തു നടന്നു വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എഴുത്തുകാരും, സാംസ്കാരിക പ്രവർത്തകരും തിരുവോണ നാളിൽ കൽപറ്റയിൽ ഉപവാസമനുഷ്ഠിച്ചു.കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെ പി.എസ്.സി നടത്തുന്ന മുഴുവൻ എഴുത്തു പരീക്ഷകളും മലയാളത്തിലും, തമിഴ്, കന്നഡ മുതലായ ന്യൂനപക്ഷ ഭാഷകളിലും നടത്തുക, സർക്കാറിന്റെ ഭാഷാനയം പി.എസ്.സി അംഗീകരിക്കുക… Continue Reading

വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളമുണ്ട വാരാമ്പറ്റയ്ക്ക് സമീപം ആലക്കണ്ടിയിലെ അമ്മാളു (70) ആണ് മരിച്ചത്. വീടിന്റെ പരിസരത്തെ കിണറ്റിൽ നിന്നും ഇന്ന് രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മാളുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വെള്ളമുണ്ട പോലീസ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിൽ പോലീസും, അഗ്നി ശമന സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 103

ഒരുമയുടെ പൂക്കളം തീര്‍ത്ത് കണിയാരം പ്രഭാത് വായനശാല

മാനന്തവാടി: കണിയാരം പ്രഭാത് വായനശാല ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷപരിപാടികളോടനുബന്ധിച്ച് ഒരുമയുടെ പൂക്കളമെന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഓണാഘോഷത്തോടനുബന്ധിച്ച് സെപ്തംബര്‍ 12 മുതല്‍ 14 വരെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ എ.കെ റംഷീദ്, വായനശാല സെക്രട്ടറി കെ.ജി ശിവദാസന്‍, എന്‍.ആര്‍ അനീഷ്, രാജു മൈക്കിള്‍, എ.കെ റൈഷാദ്, വി… Continue Reading

മന്ത്രിയെത്തി പാട്ടു പാടി: എം.എൽ.എ.യും സബ് കലക്ടറും വന്നു: നൊമ്പരം മറന്ന് അവർ ഓണം ഉണ്ടു

മേപ്പാടി പുത്തുമലകാർക്ക് ഇത് അതിജീവനത്തിന്റെ ഓണമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പുത്തുമലയിലെ ദേവാലയത്തിലാണ് ദുരന്തബാധിതർക്ക് ഓണ സദ്യ ഒരുക്കിയത്. ദുരന്തത്തിന് ശേഷം എല്ലാം നഷ്ടപ്പെട്ട് പുത്തുമല, പച്ചക്കാട് എന്നീ പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കുന്നവരാണ് തിരുവോണനാളിൽ ഒത്തുചേർന്നത്. തുറമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ദുരന്തബാധിതർക്ക് സാന്ത്വനവുമായി ചടങ്ങിൽ മന്ത്രി പാട്ടുപാടി. ശേഷം ദുരന്ത ബാധിതർക്കൊപ്പം… Continue Reading

ഓണം പൊന്നോണം

ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേറ്റ് നാടും നഗരവും  നന്മയുടെ പൂവിളിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും. നാടിനെ തകര്‍ത്തെറിഞ്ഞ പ്രളയദുരന്തത്തെ മെല്ലെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കുന്നത്. അത് കൊണ്ട് തന്നെ ഈ ഓണം… Continue Reading