ഓണം വന്നാലും തരുവണയിൽ കോഴിക്കടയിലാ തിരക്ക്

തരുവണയില്‍ കോഴിക്ക് വന്‍ വിലക്കുറവ്-സമീപ പ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് മുറുമുറുപ്പ് . ;കഴിഞ്ഞ ഒരാഴ്ചയോളമായി തരുവണയില്‍ കോഴിയിറച്ചിക്ക് വന്‍വിലക്കുറവ് വരുത്തിയതോടെ സമീപ പ്രദേശങ്ങളിലെ കോഴി വ്യാപാരികള്‍ക്ക് പ്രതിഷേധം.ഒരു കിലോ കോഴിയിറച്ചി 100 ഉം 110 രൂപക്കായിരുന്നു തരുവണയില്‍ ഒരു മാസത്തോളമായി വില്‍പ്പന നടത്തിയിരുന്നത്.ഓണം പ്രമാണിച്ച് ഒരു കിലോ കോഴിയിറച്ചി 110 രൂപക്ക് വാങ്ങിയാല്‍ രണ്ട് കിലോ പച്ചക്കറിയും… Continue Reading

ഓണക്കിറ്റുകളുമായി തലശ്ശേരി മഹിളാമോർച്ച പ്രവർത്തകർ എത്തി

കല്‍പ്പറ്റ . പ്രളയ ദുരിതം ബാധിച്ച വയനാട്ടിലെ ആദിവാസി മേഖലകളായ പൊഴുതന പഞ്ചായത്തിലെ വേങ്ങാതോട്, ഭൂതാനം കോളനികളിൽ ഓണക്കിറ്റുകളുമായി തലശ്ശേരി മഹിളാമോർച്ച പ്രവർത്തകർ എത്തി.. .50 കുടുംബങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങളും സ്റ്റീൽ പാത്രങ്ങളും ആണ് വിതരണം ചെയ്തത്. മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡണ്ട് സ്മിത ജയമോഹന്‍ , സെക്രട്ടറി മിനി , ദിവ്യ സന്മേഷ് ,… Continue Reading

പ്രളയ സഹായം : വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് ആദരം

കാവുംമന്ദം: പ്രളയ കാലത്ത് നാശനഷ്ടങ്ങള്‍ സംഭവിച്ച തരിയോട് ഗവ എല്‍ പി സ്കൂളിന്‍റെ നവീകരണ പ്രവൃത്തികള്‍ ബങ്കളുരു യുനൈറ്റഡ് വേയുടെ സഹകരണത്തോടെ ഏറ്റെടുത്ത് നടത്തിയ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ പി ടി എയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പ്രധാനാധ്യാപിക പി കെ റോസിലി, സൊസൈറ്റി പ്രതിനിധി അമല്‍ജിത്തിന് പുരസ്ക്കാരം സമര്‍പ്പിച്ചു. പി ടി എ പ്രസിഡന്‍റ്… Continue Reading

ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും

തിരുവോണം ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികൾ. ഉത്രാടദിനത്തിൽ നഗരങ്ങളിലേക്ക് ആളുകൾ ഒഴുകിയെത്തി. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അനുകൂലമായ കാലാവസ്ഥയുണ്ടായത് ഉത്രാടപ്പാച്ചിലിന്റെ വേഗത വർദ്ധിപ്പിച്ചു. ഉച്ചവരെ കൽപ്പറ്റ നഗരത്തിൽ മന്ദഗതിയിലുള്ള കച്ചവടമാണ് നടന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വലിയ തോതിലുള്ള തിരക്ക് നഗരത്തിൽ അനുഭവപ്പെട്ടു. വഴിയോര കച്ചവടക്കാർക്ക് മുൻപിലായിരുന്നു കൂടുതൽ തിരക്ക്. പൂവ്… Continue Reading

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് ശുചീകരിച്ചു

കൽപ്പറ്റ: ഈ കഴിഞ്ഞ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കൽപ്പറ്റ നഗരസഭയിലെ പള്ളി താഴെ 14-ാം വാർഡിൽ വാടകക്ക് താമസിക്കുന്ന ചന്ദ്രമോഹനന്റെ വീട്ടിൽ വെള്ളപൊക്കം ബാധിച്ച് ഗൃഹോപകരണങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും മറ്റ് രേഖകളും നശിച്ചു. കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോട്ടോർ പമ്പുപയോഗിച്ച് ഉപയോഗശൂന്യമായ സാധനങ്ങൾ മാറ്റി. വീടും പരിസരവും വൃത്തിയാക്കി സർക്കാരും നഗര സഭയും അടിയന്തിരമായി… Continue Reading

സ്പന്ദനത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം; സബ് കലക്ടർ: പുതിയ ഓഫീസ് തുറന്നു

മാനന്തവാടി ∙ കഴിഞ്ഞ 14 വർഷമായി മാാനന്തവാടി കേന്ദ്രീകരിച്ച് ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സ്പന്ദനം മാനന്തവാടിയുടെ സേവനങ്ങൾ മാതൃകാപരമാണെന്ന് സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. മാനന്തവാടി തലശ്ശേരി റോഡിൽ സ്പന്ദനം മാനന്തവാടിയുടെ പുതിയ ഒാഫിസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സബ് കലകടർക്കുള്ള സ്പന്ദനത്തിന്റെ ഉപഹാരം മാനന്തവാടി… Continue Reading