ഓണക്കിറ്റ് :കനത്ത മഴയിൽ ആദിവാസികളെ മണിക്കൂറുകൾ ക്യൂ നിർത്തി

പട്ടികവർഗ വകുപ്പ് ആദിവാസികൾക്ക് വിതരണം ചെയ്യുന്ന ഓണക്കിറ്റ് വാങ്ങാനായി എത്തിയവരെ മണിക്കൂറുകൾ ക്യൂ നിർത്തിയതായി പരാതി.. മേപ്പാടി മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ മൂവായിരത്തോളം പേർക്കാണ് മേപ്പാടി പ്രീ പ്രൈമറി ഹോസ്റ്റലിൽ വച്ച് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ആവശ്യത്തിന് സൗകര്യങ്ങളൊരുക്കാത്തതിനാൽ മണിക്കൂറുകളോളം മഴയത്ത് ക്യൂ നിന്നാണ് ആദിവാസികൾ ഓണക്കിറ്റ് ശേഖരിച്ചത്. ഇത്രയും പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമ്പോൾ ഒരുക്കേണ്ട… Continue Reading

ഓണത്തിരക്ക് നിയന്ത്രിക്കാൻ പോലീസിനൊപ്പം എൻ സി സി കേഡറ്റുകളും

മാനന്തവാടി: നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കാനും ഗതാഗത ബോധവൽക്കരണത്തിനുമായി പോലീസിനൊപ്പം കൈകോർത്ത് എൻ സി സി കേഡറ്റുകളും. നഗരസഭയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് എ എസ് പി വൈ ഭവ് സക്സേനയുടെ നിർദ്ദേശത്തെ തുടർന്ന് നഗരത്തിലെ ഓണത്തിരക്കിനോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണത്തിനും, പോക്കറ്റടി, പിടിച്ച് പറി എന്നിവ നിരീക്ഷിക്കാനുമായി എൻ സി സി കേഡറ്റുകളുടെ സേവനം കൂടി ലഭ്യമാക്കിയിരിക്കുന്നത്.മാനന്തവാടി മേരി… Continue Reading

സ്കാനിയ ബസ്സിന്റെ ലഗ്ഗേജ് ഡോർ ഇടിച്ച് റോഡരികിൽ ബസ് കാത്തുനിന്ന യുവതി മരിച്ചു

കല്ലൂർ നാഗരംചാൽ വാഴക്കണ്ടിയിൽ പ്രവീണിന്റെ ഭാര്യ മിഥു (22) ആണ് മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. ബത്തേരി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോകുന്നതിന്നായി കല്ലൂർ നാഗരംചാലിൽ ദേശീയ പാതയോരത്ത് വാഹനം കാത്തു നിൽക്കുന്നതിന്നിടെയാണ് അപകടം. ബത്തേരി ഭാഗത്ത് നിന്നും ബംഗ്ലരൂവിലേക്ക് പോവുകയായിരുന്ന സ്കാനിയ ബസ്സിന്റെ ലഗ്ഗേജ് ഡോർ തുറന്ന് മിഥുവിന്റെ ദേഹത്ത് തട്ടുകയായിരുന്നു.… Continue Reading

ദുരിതം വിതച്ച വയനാട്ടിൽ ഹൃദയഹസ്തം മാനസികാരോഗ്യ ശാക്തീകരണ പരിപാടി പൂര്‍ത്തിയായി

പ്രളയാനന്തരം മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ അഞ്ചുദിവസങ്ങളിലായി നടന്നുവന്ന ‘ഹൃദയഹസ്തം’ രണ്ടാംഘട്ട മാനസികാരോഗ്യ ശാക്തീകരണ പരിപാടി പൂര്‍ത്തിയായി. ആദ്യഘട്ടത്തിന്റെ തുടര്‍ച്ചയായി നടന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ഗ്രാമപ്പഞ്ചായത്തിലെ 22 വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആരോഗ്യകേരളം, കണ്ണൂര്‍ ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൗണ്‍സലിങ് എന്നിവയുടെ നേതൃത്വത്തില്‍ സഹായമെത്തിച്ചു. വയനാട്ടിലെയും ഹൃദയാരാം കമ്മ്യൂണിറ്റി കോളജിലെയും 43 കൗണ്‍സലര്‍മാരാണ് സംഘത്തിലുണ്ടായിരുന്നത്. ഇരു… Continue Reading

കാർഷിക മാധ്യമ രംഗത്തെ മികച്ച സംഭാവന:ജി. എസ്. ഉണ്ണികൃഷ്ണൻ നായർക്ക് മലയാളശ്രീ പുരസ്കാരം

നമ്മുടെ മലയാളം ഏർപ്പെടുത്തിയ കാർഷിക മാധ്യമരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള മലയാളശ്രീ അവാർഡിന് ഫാം ഇൻഫർമേഷൻ ബ്യുറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും കേരളകർഷകൻ മാസികയുടെ ചീഫ് എഡിറ്ററുമായ ജി. എസ്. ഉണ്ണികൃഷ്ണൻ നായർ അർഹനായി. കാർഷിക മാധ്യമരംഗത്തെ ഇദ്ദേഹത്തിൻറെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. കാർഷിക ബിരുദത്തിനുപുറമെ ജേർണലിസം ആൻഡ് മാസ്സ്‌കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാഡ്യുവേഷൻ നേടിയിട്ടുള്ള ജി.… Continue Reading

കാർഷിക മേഖലയിൽ പുതിയ സംരംഭങ്ങൾ ഉണ്ടാകണം: മന്ത്രി സുനിൽ കുമാർ

തൃശൂർ: കാർഷിക മേഖലയിൽ പുതിയ സംരംഭങ്ങൾ വളർന്നു വരണമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. വയനാട് ആസ്ഥാനമായ മീഡിയ വിംഗ്സും  തൃശൂർ ആസ്ഥാനമായ  സ്മാർട്ട് ഗ്രോ സൊലൂഷൻസും ചേർന്ന്   തൃശൂർ ടൗൺ ഹാളിൽ നടത്തിയ  സംരംഭക സംഗമം ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് കോഫി . , കേരള ഹണി ബ്രാൻഡ് തുടങ്ങിയവ… Continue Reading