വാളാട് റസ്ക്യു ടീമിനെ വൈസ് മെൻ ക്ലബ്ബ് ആദരിച്ചു

വാളാട്: ദുരിതാശ്വാസ –രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന വാളാട് റസ്ക്യു ടീമിനെ വൈസ് മെൻ ഇൻറർനാഷണൽ ക്ലബ്ബ് കിഴക്കമ്പലം ടൗൺ ടീം ആദരിച്ചു.മികച്ച സേവനം ചെയ്യുന്ന വിവിധ മേഖലകളിലുള്ളവരെയും ഇതോടൊപ്പം ആദരിച്ചു.ദുരിതബാധിതരായ നൂറിലേറെ പേർക്ക് ഓണക്കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.രക്ഷാപ്രവർത്തനത്തിന് ബോട്ട് വാങ്ങുന്നതിന്റെ ആവശ്യത്തിലേക്ക് 10,000 രൂപ വൈസ് മെൻ ഇന്റർനാഷണൽ ക്ലബ്ബ് സെക്രട്ടറി സിബി പീറ്റർ റസ്ക്യുടീമിന്… Continue Reading

നാട്ടുകാരുടെ മണിയന് ദാരുണാന്ത്യം: ചെരിഞത് കാട്ടുകൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ

നാട്ടുകാർക്കിടയിൽ മണിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാന ചെരിഞ്ഞു. ആനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റാണ് ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ആനയെ കുറിച്യാട് റെയിഞ്ചിലെ ചെതലയം പുല്ലുമല വനമേഖലയിലാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചു .കാട്ടാനയാണങ്കിലും ജനങ്ങളെ ആക്രമിക്കുകയോ സംഘർഷത്തിലാവുകയോ ചെയ്തിരുന്നില്ല. നാട്ടുകാരുമായി നല്ല സൗഹൃദത്തിലായിരുന്നു 57