ജില്ലയിൽ കനത്ത മഴ തുടരുന്നത് പൂവ് വിപണിക്ക് തിരിച്ചടിയാകുന്നു

ഓണക്കാലത്തായിരുന്നു ജില്ലയിൽ ഏറ്റവും അധികം പൂക്കൾ വിറ്റുപോയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ പ്രളയം ആ സീസണിലെ കച്ചവടം തീരെ ഇല്ലാതാക്കി. ഇത്തവണ പ്രളയവും ഉരുൾപൊട്ടലും ദുരന്തം വിതച്ചുവെങ്കിലും പൂക്കൾ നല്ല പോലെ വിറ്റു പോകുമെന്ന പ്രതീക്ഷയിലായിരുന്നു കച്ചവടക്കാർ. എന്നാൽ ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും പൂക്കൾ തീരെ വിറ്റുപോകുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. കനത്തമഴ തുടരുന്നതാണ് വിപണിക്ക്… Continue Reading

ആകാംക്ഷയ്ക്ക് വിരാമം; വൈദ്യുതി ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി

തിരുനെല്ലി പനവല്ലിയിലെ പാണ്ടുരംഗ പവര്‍ഗ്രിഡ് ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് ഒടുവില്‍ താഴെയിറങ്ങി. കാട്ടിക്കുളം എടയൂര്‍ക്കുന്ന് വെള്ളിയുടെ മകന്‍ രാജു (പയ്യന്‍ 30) വാണ് മണിക്കൂറുകളോളം നാട്ടുകാരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി വൈദ്യുതി ടവറിന്റെ 70 മീറ്ററോളം ഉയരത്തില്‍ കയറിയിരുന്നത്. പിന്നീട് മാനന്തവാടി ഫയര്‍ഫോഴ്‌സിലെ ലീഡിംഗ് ഫയര്‍മാന്‍ സെബാസ്റ്റ്യന്‍ ജോസഫും, ഫയര്‍മാന്‍മാരായ ചന്ദ്രന്‍,… Continue Reading

വെള്ളമുണ്ട സ്വദേശിയായ വിദ്യാര്‍ത്ഥി തിരൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു

വെള്ളമുണ്ട പത്താംമൈല്‍ ചേക്ക് മൊയ്ദു- സക്കീന ദമ്പതികളുടെ മകന്‍ അബ്ദുള്ള (21) യാണ് മരിച്ചത്. കുറ്റിയാടി സിറാജുല്‍ ഹുദായിലെ ബിരുദ വിദ്യാര്‍ത്ഥിയായ അബ്ദുള്ളയും സഹപാഠി ഓമശ്ശേരി വെണ്ണക്കോട് ഹനാനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹനാനും അപകടത്തില്‍ മരണപ്പെട്ടു.ഇരുവരും സഞ്ചരിച്ച ബൈക്ക് സ്വകാര്യബസ്സില്‍ തട്ടി ഇരുവരും ബസ്സിനടിയില്‍പെടുകയായിരുന്നു. റഹീം, ഉനൈസ്, ഫാത്തിമ, മുഹമ്മദലി എന്നിവരാണ്… Continue Reading

500 ഓളം പേർക്ക് ഓണകിറ്റുകൾ വിതരണം ചെയ്യുന്നു

മാനന്തവാടി: മാനന്തവാടി കൈതാങ്ങ് ചാരിറ്റി യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 6, 7 തിയ്യതികളിൽ ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേള ന ത്തിൽ അറിയിച്ചു. മാനന്തവാടി താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനർ, കിടപ്പ് രോഗികൾ, വിധവകൾ. ക്യാൻസർ കിഡ്നി രോഗികൾ തുടങ്ങി 500 പേർക്കാണ് കിറ്റുകൾ നൽകുന്നത്. 6 ന് വൈകുന്നേരം 3 മണിക്ക് മാനന്തവാടി… Continue Reading

ദീപ്തിഗിരി ക്ഷീര സംഘം, പാലിന് അധിക വില അനുവദിച്ചു

മാനന്തവാടി: ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതി ക്ഷീരകർഷകർക്ക് അധിക വില അനുവദിച്ചു.പ്രളയ ദുരന്തത്തിന്റെ പശ്ചാത്തല ത്തിൽ, ഉയർന്ന പരിഗണന നൽകും വിധം 2019 ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ പാൽ അളന്ന മുഴുവൻ ക്ഷീരകർഷകർക്കും, ലിറ്ററിന് ഒരു രൂപ നിരക്കിലാണ് അധിക വില അനുവദിച്ചത്. പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.… Continue Reading

തിരുനെല്ലി അപ്പപാറയിൽ മാൻവേട്ട: തോക്കും ഇറച്ചിയുമായി ഒരാൾ അറസ്റ്റിൽ

മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ മാൻവേട്ട ഒരാൾ അറസ്റ്റിൽ.മാനിറച്ചിയും തോക്കും വാഹനവും വെടിമരുന്നും അമ്പും വില്ലും പിടികൂടി. .തവിഞ്ഞാൽ വിമല നഗർ ആലക്കാമുറ്റം രാമൻ(46) എന്നയാളാണ് അറസ്റ്റിലായത്. സംഘത്തിൽ മറ്റ് ആറ് പേർ കൂടിയുണ്ടെന്ന് അറസ്റ്റിലായ രാമൻ പറഞ്ഞതായി വനപാലകർ പറഞ്ഞു. നാല് പേർ തവിഞ്ഞാൽ സ്വദേശികളും ഒരാൾ തിരുനെല്ലി സ്വദേശിയും മറ്റൊരാൾ മാനന്തവാടി സ്വദേശിയുമാണ്. .… Continue Reading