വരവായി അതിജീവനത്തിന്റെ പൂക്കാലം.ഇന്ന് അത്തം

onam 2019

കൽപ്പറ്റ: രണ്ട് പ്രളയങ്ങൾ നാശം വിതച്ച വയനാടിന് ഇത് അതിജീവനത്തിന്റെ പൂക്കാലം. വീട്ടുമുറ്റങ്ങളില്‍ പൂക്കള്‍ വിരിയും. നാടെങ്ങും പൂവിളികള്‍ ഉണരും . പ്രകൃതിയും കാലാവസ്ഥയും പ്രതികൂലമായി നിലകൊണ്ട് വയനാടിന് ദുരന്തങ്ങള്‍ സമ്മാനിച്ചെങ്കിലും കര്‍ക്കിടകത്തിന്റെ വറുതികളെ മറവിയില്‍ തള്ളി ഭൂമിയുടെ വസന്തത്തെ വരവേല്‍ക്കാന്‍ മലയാള മനസുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളുമായി പൂതേടി നടക്കുന്ന കുട്ടിക്കാലവും പൂവേ പൊലി പൂവിളികളും… Continue Reading

രണ്ട് മാസമായിട്ടും വേതനമില്ല.റേഷന്‍ വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്

രണ്ട് മാസമായിട്ടും വേതനമില്ല.റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച കടകളടച്ച് ധര്‍ണ്ണ നടത്തും.അതാത് മാസത്തെ വേതനം കൃത്യമായി നല്‍കണമെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴും താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ക്ക് കഴിഞ്ഞ രണ്ട് മാസത്തെ വേതനം ലഭിച്ചില്ല. ജില്ലയിലെ മറ്റ് താലൂക്കുകളിലെ വ്യാപാരികള്‍ക്ക് കൃത്യമായി വേതനം ലഭിക്കുമ്പോഴാണ് താലൂക്കിലെ 99 റേഷന്‍ വ്യാപാരികള്‍ക്കും വേതനം ലഭിക്കാത്തത്.നേരിട്ടും നിവേദനത്തിലൂടെയും മറ്റു താലൂക്കുകളില്‍ ലഭ്യമാക്കുന്ന രീതിയില്‍… Continue Reading

പരിഷത്തിന്റെ കൈത്താങ്ങിൽ ഗോത്ര ജനത സ്വന്തം ഭൂമിയിൽ വിത്ത് വിതച്ചു

പനമരം: സാമ്പത്തിക പരാധീനത നിമിത്തം കൃഷിയിറക്കാൻ കഴിയാതെ നിരവധി വർഷങ്ങളോളം തരിശായി കിടന്ന പനമരം പഞ്ചായത്തിലെ മാതോത്ത് പൊയിൽ വയലിൽ കൃഷിയിറക്കാൻ കഴിഞ്ഞ ആഹ്ളാദത്തിലാണ് വയലിന്റെ ഉടമകളായ ആദിവാസി വിഭാഗത്തിൽ പെട്ട ജനങ്ങൾ. ആദിവാസികളിൽ ഏറ്റവും പിന്നോക്കമായ പണിയ വിഭാഗത്തിന്റെ ഉടമസ്ഥതതിയിലാണ് 13 ഏക്കർ വരുന്ന പാടശേഖരം. കേരള ശസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രളയാനന്തര പ്രവർത്തനങ്ങളുടെ ഭാഗമായി… Continue Reading

വയനാട് ചുരത്തിൽ വാഹനാപകടം; അപകടത്തെ

വയനാട് ചുരത്തിൽ കാറും ടിപ്പർലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും… Continue Reading