സിസ്റ്റർ ലൂസിയുടെ ആരോപണങ്ങൾക്ക് വിശദമായ വിശദീകരണവുമായി സഭ

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുര ആഗസ്റ്റ് മാസം 19-ാം തിയതിയും 20-ാം തിയതിയും FCC സഭാംഗങ്ങള്‍ക്കെതിരായി നല്‍കിയ കേസുകളെപ്പറ്റിയുളള വിശദീകരണകുറിപ്പ് FCC സഭാംഗമായിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ പ്രസ്തുത സഭയില്‍നിന്നും സഭയുടെ ജനറാളമ്മ ഡിസ്മിസ്സ് ചെയ്യുകയും നിയമാനുസൃതം വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷം ആ വിവരം രേഖാമൂലം സിസ്റ്റര്‍ ലൂസിയെ 2019 ആഗസ്റ്റ് 7 ന്… Continue Reading

ഉരുള്‍പൊട്ടല്‍ മേഖലയിലെ ക്വാറികള്‍ രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്‍കി അടച്ച്പൂട്ടാന്‍ കലക്ടറുടെ നിർദ്ദേശം

കൽപ്പറ്റ: ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്‍കി അടച്ച്പൂട്ടാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതികളുണ്ടെങ്കില്‍ ഒരുമാസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കണം. മറ്റു സ്ഥലങ്ങളിലും അനുമതിയില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ക്വാറികള്‍ നിബന്ധനകള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് ജിയോളജിസ്റ്റ് സെപ്തംബര്‍ 20 മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തും. അല്ലാത്തവയുടെ പ്രവര്‍ത്തനം നിരോധിക്കും.… Continue Reading

ഉരുള്‍പൊട്ടല്‍; വിദഗ്ധസംഘം വയനാട്

WAYANADNEWS

വയനാട്: ജില്ലയിലെ ഉരുള്‍പൊട്ടിയ മേഖലകള്‍ സന്ദര്‍ശിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കുന്നതിന് വിദഗ്ധസംഘം ജില്ലയിലെത്തി. താലൂക്ക് അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ സംഘം ഒരാഴ്ചക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും. നിലവില്‍ 101 സ്ഥലങ്ങളാണ് ജില്ലയില്‍ പരിശോധനയ്ക്കായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഇരുപതോളം സ്ഥലങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രളയം ബാധിച്ച സ്ഥലങ്ങളാണ്. സംഘം കണ്ടെത്തുന്ന പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായിവരുന്ന… Continue Reading

കുഴഞ്ഞു വീണ പോലീസുദ്യോഗസ്ഥൻ മരിച്ചു

WAYANAD NEWS

മാനന്തവാടി: ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കമ്പളക്കാട് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഒണ്ടയങ്ങാടി എടപ്പിടി തമ്മൻകോട് വിനു (40) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ഇദ്ദേഹത്തെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് തിരികെ മേപ്പാടി… Continue Reading

ജാഗ്രതാ നിർദ്ദേശം: ബാണാസുര ഡാമിന്റെ ഷട്ടർ നാളെ കൂടുതൽ ഉയർത്തും: പുഴകളിൽ ജലനിരപ്പ് ഉയരും

WAYANAD NEWS

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തിപെടുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ നാളെ (വെള്ളി) ‘ കൂടുതൽ ഉയർത്തും. ഉച്ചയ്ക്ക് 12.30 നാണ് ഷട്ടർ ഉയർത്തുക. സെക്കന്റിൽ 34 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടത് ആവശ്യമായതനാലാണ് ഷട്ടർ തുറക്കുന്നതെന്ന് ഡാം അധികൃതർ അറിയിച്ചു. ഷട്ടർ കൂടുതൽ ഉയർത്തുന്നതോടെ കരമാൻതോട്… Continue Reading

മുത്തങ്ങയിൽ വൻ കുഴൽപ്പണ വേട്ട: ബസ് യാത്രക്കാരിൽ നിന്ന് 84.5 ലക്ഷം രൂപ പിടിച്ചു

WAYANAD NEWS

ബത്തേരി: മുത്തങ്ങയിൽ വൻ കുഴൽപ്പണ വേട്ട. ബസ് യാത്രക്കാരിൽ നിന്ന് 84.5 ലക്ഷം രൂപ പിടിച്ചു. മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം. മജുവും സംഘവും ചേർന്ന് വാഹന പരിശോധനക്കിടെയാണ് പണം പിടി കൂടിയത്. ഹൈദരബാദിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന KA O1 AJ 6820 എസ്.ആർ.എസ്. ട്രാവൽസ് ബസിലെ യാത്രക്കാരായ മഹാരാഷ്ട്ര സാഗ്ളി… Continue Reading

കഞ്ചാവും MDMA മയക്കുമരുന്നുമായി യുവാവ് പിടിയിൽ എക്സൈസ് ഉദ്യോസ്ഥനെ ഇടിച്ച് തെറിപ്പിച്ച വാഹനം കസ്റ്റഡിയിലെടുത്തു

wayanad news

സുൽത്താൻ  ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി, വയനാട് എക്സൈസ്സ് ഇന്റലിജൻസ് ആന്റ് ഐ.ബി,    മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ്  എന്നിവരുടെ സംയുക്ത നടപടിയിലാണ്  മലപ്പുറം പെരിന്തൽമ്മണ്ണ അങ്ങാടിപുറം, പുത്തനങ്ങാടി ആലിക്കൽ  അജ്നാസ്(26) നെ പിടികൂടിയത്.  കെ.എൽ. കെ.എൽ. 65 സി 6864 നമ്പർ മാരുതി റിറ്റ്സ് കാറിൽ 5 കിലോ കഞ്ചാവ് ,390 മി.ഗ്രാം എം.ഡി.… Continue Reading

തർക്കം തീർന്നു :പടിഞ്ഞാറത്തറ – മേപ്പാടി വഴി കോയമ്പത്തൂർ ബസ് സർവ്വീസ് തുടങ്ങി

wayanad news

കൽപ്പറ്റ: ഇനി മേപ്പാടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് നേരിട്ട് യാത്ര ചെയ്യാം. കെ എസ് ആർ ടി സി മാനന്തവാടി ഡിപ്പോയിൽ നിന്നും ആരംഭിച്ച ബസ് സർവീസിന് മേപ്പാടിയിൽ നാട്ടുകാർ ഉജ്ജ്വല വരവേൽപ്പ് നൽകി. ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ മേപ്പാടി യൂണിറ്റാണ് ടൗണിൽ സ്വീകരണം നൽകിയത്. വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഇത്തരമൊരു സർവീസ് ആരംഭിക്കുന്നതെന്ന് ബസ് പാസഞ്ചേഴ്സ്… Continue Reading

ഒരായുസ്സ് മുഴുവൻ സമ്പാദിച്ചത് രണ്ട് പ്രളയത്തിൽ തീർന്നു :കടം മാത്രം ബാക്കിയായി മാതൃകാ കർഷകൻ ശശി

wayanad news

റിപ്പോർട്ട്:സി.വി.ഷിബു കൽപ്പറ്റ: തുടര്‍ച്ചയായുണ്ടായ രണ്ട് പ്രളയങ്ങള്‍ അതിജീവിക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് വയനാട് ജില്ലയിലെ തെക്കുംതറയിലെ കൃഷ്ണവിലാസത്തില്‍ ശശി എന്ന കര്‍ഷകന്‍. 2018ലെ മഹാ പ്രളയത്തിലും 2019ലെ പ്രളയത്തിലുമായി കാല്‍ കോടി രൂപയുടെ നഷ്ടമാണ് ശശിക്ക് ഉണ്ടായിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ഈ കര്‍ഷകന്റെ കണ്ണീര്‍കണങ്ങള്‍ കാണുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്തിട്ടുള്ള… Continue Reading

പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായെത്തിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ഹരിത കർമ സേന

മാനന്തവാടി ∙ പ്രളയത്തിൽ ദുരിത ബാധിതരായവരെ സഹായിക്കാനായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് അയച്ച ലോഡ് കണക്കിന് സാധനങ്ങൾക്ക് ഒപ്പം എത്തിയ പായ്ക്കിങ് വസ്തുക്കൾ അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഹരിത കർമ സേന രംഗത്ത്. നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ അംഗങ്ങളായ 20 പേരാണ് ഹരിത കർമ സേനയിലെ അംഗങ്ങൾ. മാനന്തവാടി ടൗണിലും പരിസരപ്രദേശങ്ങളിലുമായുള്ള 10… Continue Reading