പുത്തുമല ചൂരല്‍മല റൂട്ടില്‍ ബസ് സര്‍വ്വീസ് വീണ്ടും തുടങ്ങി

പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച മേപ്പാടി-മുണ്ടക്കൈ റൂട്ടില്‍ ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ്സുകളും ചൊവ്വാഴ്ച രാവിലെ മുതല്‍ സര്‍വ്വീസ് നടത്തി. പ്രളയാവധിക്കുശേഷം സ്‌കൂളുകള്‍ തുറന്നെങ്കിലും ബസ് സര്‍വ്വീസ് പുനഃരാരംഭിക്കാന്‍ കഴിയാതിരുന്നത് വിദ്യാര്‍ത്ഥികള്‍ക്കടക്കം യാത്രക്ലേശം രൂക്ഷമാക്കിയിരുന്നു. വിവിധ ഭാഗങ്ങളിലായി റോഡില്‍ ഇടിഞ്ഞുവീണ മണ്ണ് അടിയന്തരമായി മാറ്റിയാണ് ഗതാഗതം പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചത്. മഴ മാറിയതും ബസ് സര്‍വ്വീസ്… Continue Reading

രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

കല്പറ്റ: കേരള പ്രദേശ് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയും സേവാദൾ ചെയർമാനുമായ  രാജീവ് ഗാന്ധിയുടെ 75 മത് ജന്മവാർഷികം  പ്രകൃതിയെ സംരക്ഷിക്കൂ- ഭാവി തലമുറയെ രക്ഷിക്കൂ എന്ന പ്രതിജ്ഞ എടുത്ത് 75 വൃക്ഷതൈകൾ നട്ട് കൊണ്ട് ആഘോഷിച്ചു. ഡി.സി.സി. പ്രസിഡണ്ട് ഐ സി.ബാലകൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ പ്രസിഡണ്ട്… Continue Reading

പ്ലാസ്റ്റിക് നിർമാർജ്ജനം ഗ്രാമങ്ങളിൽ നിന്നും: ക്യാമ്പയിനുമായി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ

സുൽത്താൻ ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ പ്ലാസ്റ്റിക് നിർമാർജ്ജനം ഗ്രാമങ്ങളിൽ നിന്നും എന്ന പരിപാടിയുടെ ഭാഗമായി പുത്തൻകുന്ന് നെല്ലിവയൽ ആദിവാസി കോളനിയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉപേക്ഷിക്കുക എന്ന സന്ദേശത്തോടു കൂടി കോളനിയിലെ മുപ്പത്തിമൂന്ന് കുടുംബങ്ങൾക്ക് തുണി സഞ്ചിയിൽ 5 കിലോ അരി വീതം സൗജന്യമായി… Continue Reading

സർക്കാർ സഹായങ്ങൾ വൈകിപ്പിക്കരുത് എസ് ഡി പി ഐ

കൽപ്പറ്റ: ദുരിതബാധിതരായ ആളുകൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങളും സഹായങ്ങളും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കാതെ ഉടൻ വിതരണം ചെയ്യണമെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള  നഷ്ടപരിഹാര തുക തന്നെ മൃതശരീരങ്ങൾ കണ്ടെടുക്കാത്തത് കൊണ്ട് മരണം സ്ഥിരീകരിക്കപ്പെടാത്തവരുടെ കുടുംബാംഗങ്ങൾക്കും നൽകണമെന്നും എസ്ഡിപിഐ സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു.മേപ്പാടി പുത്തുമല ഉരുൾപ്പൊട്ടിയ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു നേതാക്കൾ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറൽ റ്റുപുഴ… Continue Reading

പുത്തു മലയിൽ അവസാന ആളെയും കണ്ടെത്താന്‍ തീവ്രശ്രമം തിരച്ചലിനു പ്രത്യേക സംഘം

മേപ്പാടി  പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവരെ  കണ്ടെത്താന്‍ പ്രത്യേക സംഘം. ദേശിയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള അതിദുര്‍ഘടമായ പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്. പ്രദേശവാസികളുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. പുത്തുമലയില്‍ നിന്നും ഏഴു കീലോമീറ്ററോളം താഴെയാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍… Continue Reading

തലപ്പുഴ വെള്ളച്ചാട്ടം വളവിൽ മിനിലോറി മറിഞ്ഞു.: ഡ്രൈവർക്ക് പരിക്ക്

തലപ്പുഴ :സ്ഥിരം അപകട വളവായ തലപ്പുഴ 43ലെ വെള്ളച്ചാട്ടം വളവിലാണ് ഇന്നലെ മിനി ലോറി മറിഞ്ഞത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി രാവിലെ 9.30നാണ് മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. ഇവിടെ റോഡിന്റെ ഒരു ഭാഗത്ത് കുത്തനെയുള്ള ഇറക്കമാണ്. സ്ഥിരം അപകടങ്ങൾ നടക്കുന്ന സ്ഥലം ആയിട്ടും മുന്നറിയിപ്പ് ബോര്‍ഡുകളോ സുരക്ഷാ മുൻകരുതലുകളൊ ഇവിടെ ഒരുക്കിയില്ലെന്ന… Continue Reading

പ്രളയത്തിന് ഒരാഴ്ച കഴിയും മുമ്പേ വയലുകൾ വീണ്ടു കീറി: നാട്ടി നടത്താനാവുന്നില്ലന്ന് കർഷകർ

ശക്തമായ മഴ മാറി രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും വയലുകൾ വിണ്ടു കീറാൻ തുടങ്ങി. പുളിഞ്ഞാൽ വല കോട്ടിൽ പ്രദേശത്തെ വയലുകൾ ഉണങ്ങി വിണ്ടുകീറിയതോടെ. ഞാറ് പറിച്ചുനടാൻ ആവാതെ കർഷകർ ദുരിതത്തിൽ. ബാണാസുരൻ മലയുടെ അടിവാരത്തുള്ള ഈ പാടശേഖരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ വെള്ളം കയറിയ അവസ്ഥയിലായിരുന്നു. മഴ മാറിയതോടെ നെൽകൃഷി ആരംഭിക്കാൻ ഉള്ള ഒരുക്കത്തിലായിരുന്നു… Continue Reading

ഫോട്ടോഗ്രാഫി ദിനത്തിൽ ബേബി മേമനയെ ആദരിച്ചു: ഫോട്ടോ പ്രദർശനവും നടത്തി

മാനന്തവാടി:ലോക ഫോട്ടോഗ്രാഫി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ഫോട്ടോ പ്രദർശനം ആരംഭിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ഫോട്ടോ പ്രദർശനത്തിലേക്ക് കഴിഞ്ഞ വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടിയിലെ എബിൻ മാത്യു, അജയ് ബേബി, ഫ്രാൻസിസ് ബേബി, മധു എടച്ചന, അജി കൊളോണിയ എം.കെ.രവി എന്നിവരുടെ സെലക്ഷൻ ലഭിച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രദർശനം 29.8.2019 ന്… Continue Reading

മുപ്പത്തിരണ്ടു വര്‍ഷം മുന്പ് കാണാതായ ഗൃഹനാഥനെ കുടുംബാംഗങ്ങള്‍ അവസാനമായി കാണുന്നതു  ശവമഞ്ചത്തില്‍പടംജോര്‍ജ്

പുല്‍പ്പള്ളി: മുപ്പത്തിരണ്ടുവര്‍ഷം മുന്പു കാണാതായ ഗൃഹനാഥനെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയതു ശവമഞ്ചത്തില്‍. ബത്തേരി മൂന്നാനക്കുഴി സ്വദേശിയായിരുന്ന പളളത്തുകുടി ജോര്‍ജിന്റെ(65) ഭാര്യ ലീലാമ്മയ്ക്കും മക്കള്‍ റെജി, ഡൈജു എന്നിവര്‍ക്കുമാണ് വിചിത്രയോഗം. മരിച്ചുവെന്നു കരുതി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി എല്ലാ വര്‍ഷവും മരണാനന്തര ക്രിയ നടത്തിവരുന്നതിനിടെയാണ് നടവയല്‍ ഓസാനാം ഭവനില്‍ കഴിഞ്ഞ ദിവസം മരിച്ചത് ജോര്‍ജാണെന്നു ലീലാമ്മയും മക്കളും അറിഞ്ഞത്.… Continue Reading

പുനരധിവാസം;തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പി ക്കുന്നതിന് വാസയോഗ്യമായ ഭൂമി കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ജില്ലയുടെ ചുമതലയുളള മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും ഭൂമിയും നഷ്ടപ്പെട്ട് ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവരെ അടിയന്തരമായി പുനരധിവസിപ്പിക്കേണ്ടതുണ്ട്. അതിനാല്‍… Continue Reading