കിണർ വൃത്തിയാക്കാനും ക്ലോറിനേഷനും ടി.സിദ്ദിഖിന്റെ നേതൃത്വത്തിൽ 50 സംഘങ്ങൾ

കൽപ്പറ്റ: പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതച്ച വയനാട്ടിൽ ശുദ്ധജലം ഉറപ്പ് വരുത്തുന്നതിന് വിവിധ സന്നദ്ധ പ്രവർത്തകർ സേവനം തുടങ്ങി. കോഴിക്കോട് ഡി.സി.സി.പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ കോമഴിക്കോട് നിന്ന് വളണ്ടിയർമാർ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കിണറുകൾ വൃത്തിയാക്കി. അമ്പത് സംഘങ്ങളാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ കിണർ ശുചീകരണത്തിനുള്ളത്. ഓരോ സംഘത്തിലും അഞ്ച് മുതൽ… Continue Reading

പുത്തുമലയിൽ ഒരാളുടെ മൃതദേഹം കൂടി കിട്ടി

കൽപ്പറ്റ: മേപ്പാടി പുത്തുമലയിൽ ആഗസ്റ്റ് ഒമ്പതിന് ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാര കേന്ദ്രമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്ത് ഏലവയലിന് സമീപം വച്ചാണ് മൃതദേഹം കണ്ടെത്തിയത്. പുത്തുമല സ്വദേശി അണ്ണയ്യൻ (57)ന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ പിന്നീട് തിരിച്ചറിഞ്ഞു. ഉരുൾപൊട്ടൽ നടന്ന സ്ഥലത്തു നിന്നും ഏകദേശം രണ്ടരകിലോമീറ്റർ അകലെയാണ് പാറ… Continue Reading

ലക്ഷത്തിലേറെ പേർ ഒരുമിച്ചിറങ്ങി: വയനാടിനെ സുന്ദരിയാക്കി

കൽപ്പറ്റ: പ്രളയജലം കയറിയിറങ്ങി മലിനമാക്കിയ വയനാടിനെ ജില്ലയ്ക്കകത്തും പുറത്തും നിന്നെത്തിയ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് കഴുകിത്തുടച്ച് വൃത്തിയാക്കി. 51932 കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ 1,13447 പേരാണ് പേരാണ് നാടൊന്നാകെ ഒരേ സമയം നടന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്. രാഷ്ട്രീയ-മത സംഘടനകളെ പ്രതിനിധീകരിച്ച് 10841 പേരും സന്നദ്ധ സംഘടനകളിൽ നിന്ന് 7440 പേരും ഓൺലൈൻ രജിസ്ട്രേഷൻ… Continue Reading

വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം: പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണം: ഡിവൈഎഫ്ഐ

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രതിയായ അധ്യാപകന് ജില്ലാ സെഷൻസ് കോടതി ജാമ്യം നൽകിയ നടപടി പുന:പരിശോധിക്കാനുള്ള നടപടിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ അടിയന്തിരമായി മേൽക്കോടതിയെ സമീപിക്കണം. ഇത്തരം ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട ഒരാൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നത്… Continue Reading

മാനന്തവാടി പോലീസും ശുചീകരണത്തിൽ പങ്കാളികളായി: പിന്തുണയുമായി പ്രദേശവാസികളും

മാനന്തവാടി: പ്രളയാനന്തര ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി പോലീസും. സി.ഐ.പി.കെ.മണിയുടെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷനിലെയും ട്രാഫിക് യൂണിറ്റിലെയും വനിത പോലീസടക്കം അമ്പതിലധികം പോലിസുകാരണ് ശുചീകരണ പ്രവർത്തിയിൽ അണിചേർന്നത്.മാനന്തവാടി ഒഴക്കോടി റോഡിൽ ചൂട്ടക്കടവിൽ റോഡിൽ കുമിഞ്ഞ് കൂടിയ ചെളി നീക്കം ചെയ്ത് വാഹനഗതാഗതം സുഗമമാക്കുകയും വെള്ളം കയറിയായ വീടുകളിലെ കിണറുകൾ വൃത്തിയാക്കിയുമാണ് പോലീസ് മാതൃകയായത്. പോലിസിന് പിന്തുണയായി… Continue Reading

നിശ്ചയിച്ച വിവാഹം ദുരിതാശ്വാസ ക്യാമ്പിൽ നടത്തി വയനാട് കലക്ടറും സബ് കലക്ടറും

കൽപ്പറ്റ: പ്രളയമോ ദുരന്തമോ ഒന്നും നിശ്ചയിച്ച വിവാഹത്തിന് തടസ്സമായില്ല. വയനാട് കലക്ടർ എ.ആർ.അജയകുമാറും സബ് കലക്ടർ എൻ.എസ്.കെ. ഉമേഷും ചേർന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് റാബിയയുടെയും മുഹമ്മദ്‌ ഷാഫിയുടെയും കല്യാണം നടത്തി. വയനാട്ടിൽ പുത്തുമലയിലെ ദുരന്തബാധിത പ്രദേശത്ത്‌ നിന്ന് മാറിത്താമസിച്ച ജുമൈലത്തിന്റെ മകളാണ്‌ റാബിയ. റാബിയയുടെ കല്യാണം ആഘോഷമായി ഇന്ന് മേപ്പാടി സെന്റ്‌ ജോസഫ്‌… Continue Reading

നിലമ്പൂരിൽ കാർ മരത്തിലിടിച്ച് ബത്തേരി സ്വദേശി മരിച്ചു

ബത്തേരി അരിവയൽ പൊടിപ്പാറ തോമസ് ബാബു (62) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സാറാമ്മ(55), മകൻ സാജൻ(25) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ നാലരയോടെ ഇവർ സഞ്ചരിച്ച കാർ നിലമ്പൂർ മമ്പാടിനു സമീപം വെച്ച് മരത്തിലിടിച്ചാണ് അപകടം. മൂവരെയും നിലമ്പൂരിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും തോമസ് ബാബു മരണപ്പെടുകയായിരുന്നു.… Continue Reading

ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിക്കരുത്:യുവജനതാദൾ(എസ്)

വെള്ളമുണ്ട: ശാസ്ത്രീയ പഠനങ്ങളെ ചില താത്കാലിക സൗകര്യങ്ങളുടെ പേരില്‍ അവഗണികരുതെന്ന് യുവജനസേവാദൾ ദേശീയ പ്രസിഡന്റ് ജുനൈദ് കൈപ്പാണി. യുവജനതാദൾ എസ് വെള്ളമുണ്ടയിൽ സംഘടിപ്പിച്ച “മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും പ്രളയവും”സെമിനാർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അതിവര്‍ഷവും വരള്‍ച്ചയും തുടര്‍ച്ചയായി അനുഭവിക്കേണ്ടിവരുന്ന കേരളത്തിന്, ഓരോ വര്‍ഷവും ദുരന്തങ്ങളെക്കൂടി അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യമാണ് വന്നുചേര്‍ന്നിട്ടുള്ളത്. ഈ ദുരന്തങ്ങളുടെ യഥാര്‍ത്ഥ കാരണം മാധവ്… Continue Reading

മുനീറിന്റെ വിയോഗം: തേരാളി നഷ്ടമായതിന്റെ വേദനയില്‍ വയനാട്ടിലെ വൃക്കരോഗികള്‍

കല്‍പ്പറ്റ: മെസ്ഹൗസ് റോഡിലെ ചീനമ്പീടന്‍ കെ.ടി. മുനീറിന്റെ(50) വിയോഗം വയനാട്ടിലെ വൃക്കരോഗികള്‍ക്കു തീരാവേദനയായി. ചികിത്സാസൗകര്യത്തിനും സഹായത്തിനുമായി അധികാരകേന്ദ്രങ്ങളില്‍ ശബ്ദമുയര്‍ത്തുന്ന നേതാവിനെയാണ് മുനീറിന്റെ വേര്‍പാടിലൂടെ വൃക്കരോഗികള്‍ക്കു നഷ്ടമായത്. കിഡ്‌നി വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു മുനീര്‍. വൃക്കരോഗത്തോടു പൊരുതിക്കൊണ്ടായിരുന്നു മുനീറിന്റെ സംഘടനാപ്രവര്‍ത്തനം. ഡയാലിസിസിനു വിധേയനാകുന്ന ദിവസങ്ങള്‍ ഒഴികെ മുഴുവന്‍ സമയവും വൃക്കരോഗികള്‍ക്കായാണ് അദ്ദേഹം നിലകൊണ്ടത്. അവശത വകവയ്ക്കാതെ മുച്ചക്ര… Continue Reading