പുത്തുമലയിൽ റഡാര്‍ സംവിധാനം നാളെ എത്തും

കൽപ്പറ്റ: മേപ്പാടി പുത്തുമല ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പത്താം ദിവസത്തിലേക്ക് കടന്നു. കാണാതായവരുടെ ബന്ധുക്കള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം നാളെ എത്തും. ദുരന്തത്തില്‍പ്പെട്ട ഏഴ് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളിലെയും വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരുമാണ് തിരച്ചില്‍… Continue Reading

ദുരിതാശ്വാസ പ്രവർത്തനത്തിൽ മുഴുവൻ പ്രവർത്തകരും പങ്കാളികളാവണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

കല്‍പ്പറ്റ: രാജ്യത്തിന്‍റെ 73-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടി വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ഡി.സി.സിയില്‍ നടത്തി. രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥിതിയും, മതനിരപേക്ഷതയും കടുത്ത ഭീഷണി നേരിടുന്ന വര്‍ത്തമാനകാലത്ത് മതേതര-ജനാധിപത്യ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും, ശക്തിപ്പെടുത്തുന്നതിനും രാജ്യസ്നേഹികളായ മുഴുവന്‍ ജനങ്ങളേയും ഒരുമിപ്പിച്ച് നിര്‍ത്തി പോരാടുവാന്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രതിജ്ഞാബദ്ധരാണെന്ന് ഡി.സി.സിയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന… Continue Reading

തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണി: രണ്ടാഴ്ചക്കകം എസ്റ്റിമേറ്റ് തയ്യാറാക്കണമെന്ന് കളക്ടര്‍

കല്‍പ്പറ്റ: മഴക്കെടുതിയില്‍ വയനാട് ജില്ലയില്‍ തകര്‍ന്ന റോഡുകള്‍ വേഗത്തില്‍ അറ്റകുറ്റപണി നടത്തുന്നതിന് രണ്ടാഴ്ചക്കകം എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ പി ഡബ്ലൂ ഡി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാര്‍ നിര്‍ദ്ദേശം നല്‍കി.വീട് തകര്‍ന്നവരുടെ പുനരധിവാസത്തിന് സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതിന് ജനപ്രതിനിധികളുടെ യോഗം ഈ മാസം 19 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കലക്ടറേറ്റില്‍ ചേരും.… Continue Reading

ഇന്ന് പുതുവർഷ പിറവി: അതിജീവനത്തിന്റെ വസന്തകാലം സ്വപ്നം കണ്ട് മലയാളി

റിപ്പോർട്ട്: അവനീത്  കൽപ്പറ്റ: ഇന്ന് ചിങ്ങം ഒന്ന്. ഓരോ മലയാളിക്കും ഇന്ന് പുതുവ‍ര്‍ഷപ്പിറവിയാണ്. പൊന്നിന്‍ ചിങ്ങമെന്ന് എക്കാലവും പറയാറുള്ള നമുക്ക് രണ്ട് കൊല്ലമായി ഓണം പെരുമഴക്കാലമാണ്. എന്നാല്‍ ഈ ഓ ണം പൊന്നോണം തന്നെയാകുമെന്ന പ്രതീക്ഷയിലാണ് ഒരോ കേരളീയനും. കള്ളക്കര്‍ക്കിടകത്തിന്റെ താണ്ഡവകാലം കടന്ന് മലയാളി എക്കാലവും കാത്തിരിക്കുന്ന നാളാണിത്.ചിങ്ങം ഒന്ന് . പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ്.… Continue Reading