“…. പരമാവധി പറഞ്ഞു നോക്കി.. ആ ചേച്ചിമാരെ രക്ഷിക്കാനായില്ല…. പിന്നെ അവരെ മല കൊണ്ടു പോയി.: തൊണ്ടയിടറി രഞ്ജിത്ത്

“…. പരമാവധി പറഞ്ഞു നോക്കി.. ആ ചേച്ചിമാരെ രക്ഷിക്കാനായില്ല…. പിന്നെ അവരെ മല കൊണ്ടു പോയി.: തൊണ്ടയിടറി രഞ്ജിത്ത്

കൽപ്പറ്റ: എട്ടാംതിയതി രാത്രി പതിനൊന്നരയോടെയാണ് പച്ചക്കാട് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. മണ്ണും പാറയും ഒലിക്കുന്ന ശബ്ദംകേട്ട് അമ്മ പ്രസന്നയാണ് എല്ലാവരേയും വിളിച്ചുണര്‍ത്തിയതെന്ന് പ്രദേശവാസിയായ രവീന്ദ്രന്റെ മകന്‍ രഞ്ജിത്ത് പറഞ്ഞു. അച്ചനും അമ്മയ്ക്കുമൊപ്പം ജ്യേഷ്ഠന്‍ പ്രസാദും പ്രസാദിന്റെ ഭാര്യ വിനീതയും ഒന്നര വയസ്സുള്ള മകള്‍ അവന്തികയും ഉണ്ടായിരുന്നു. ഉടന്‍തന്നെ എല്ലാവരേയുമെടുത്ത് പ്രാണരക്ഷാര്‍ത്ഥം തൊട്ടടുത്ത അമ്മായിയുടെ വീട്ടിലേക്കോടി. വീട്ടില്‍ നിന്ന്… Continue Reading

മഴക്കെടുതി: പീപ്പിൾസ് ഫൗണ്ടേഷൻ പത്ത് കോടിയുടെ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു

മേപ്പാടി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി കാരണം പ്രയാസമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പ്ൾസ് ഫൗണ്ടേഷൻ പത്ത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. സർക്കാറും വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും പീപ്പ്ൾസ് ഫൗണ്ടേഷൻ ചെയർമാനും ജമാഅത്തെ ഇസ്ലാമി കേരള അമീറുമായ എം. ഐ അബ്ദുൽ അസീസ് പറഞ്ഞു. ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി, പുതിയ… Continue Reading

പുത്തുമലയിൽ തിരച്ചിലിന് ഹൈദരാബാദിൽ നിന്നും റഡാറുകൾ എത്തിക്കും: കേരള പോലീസിന്റെ സ്നിഫർ ഡോഗുകളും എത്തും

കൽപ്പറ്റ: വൻ ഉരുൾപൊട്ടലിൽ പത്ത് പേർ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്ത മേപ്പാടി പുത്തുമലയിൽ തിരച്ചിലിന് ഹൈദരാബാദിൽ നിന്ന് റഡാറുകൾ കൊണ്ടുവരും. പരിശോധനക്കായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (ജി. പി.ആർ) സംവിധാനം നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്ന രണ്ട് ഏജൻസികൾ പിൻ വാങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ ഹൈദരാബാ നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച്… Continue Reading

വ്യാജമദ്യ വില്‍പനക്കെതിരെ നടപടി

കൽപ്പറ്റ:ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പാദനവും കടത്തും വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എക്സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വ്യാജമദ്യത്തിന്റെ ഉല്‍പാദനം, വില്‍പന, കടത്ത് എന്നിവ സംബന്ധിച്ച… Continue Reading