സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍; 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 27 ആയി. ഒരാളെ അറസ്റ്റു ചെയ്തിട്ടുമുണ്ട്. തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു(48) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍ സിറ്റി, മലപ്പുറം,… Continue Reading

തിരുനെല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം: വീട്ടമ്മക്ക് പരിക്കേറ്റു

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂർ കോളനിയിലെ കെഞ്ചന്റെ ഭാര്യ റോസിലിയെ രാവിലെ ആറ് മണിക്ക് സ്വന്തം വീട്ടു പരിസരത്തുവെച്ച് ആന തട്ടി പരിക്കേറ്റു. ആനയുടെ ആക്രമണത്തിൽ നിന്നും അദ്ഭുതകരമായാണ് റോസ് ലി രക്ഷപെട്ടത്‌. പുറകിലൂടെ ആക്രമിക്കാൻ വന്ന ആനയെ കണ്ട് ഓടി ഒരു മാവിന് മറഞ്ഞ സമയത്ത് ആനയുടെ കുത്ത് മരത്തിൽ തട്ടി. മരത്തിന്റെ ഒരു… Continue Reading

കുരുമുളക് മോഷണം;പ്രതികള്‍ പിടിയില്‍

പുല്‍പ്പള്ളി കാപ്പിസെറ്റ് വാസുദേവന്‍ എന്നയാളുടെ മലഞ്ചരക്ക് കടയില്‍ നിന്നും കുരുമുളക് മോഷ്ടിച്ച് വില്‍പ്പന നടത്തിയ കേസില്‍ രണ്ട് പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉൾപ്പെടെ നാലുപേര്‍ പിടിയില്‍. പ്രായ പൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി. പുല്‍പ്പള്ളി ശശിമല ഇലവുങ്കല്‍ ഉണ്ണി എന്ന ഇ.കെ ഷിജു(23), പുല്‍പ്പള്ളി കൊളത്തൂര്‍ പാളക്കൊല്ലി മുണ്ടക്കല്‍ ബിബിന്‍… Continue Reading

ദുരന്തത്തില്‍ നിന്നുളള അതിജീവനത്തിന് സര്‍ക്കാര്‍ കൂടെയുണ്ടാകും: മുഖ്യമന്ത്രി

കൽപ്പറ്റ: സംസ്ഥാനം നേരിട്ട ദുരന്തത്തില്‍ നിന്നുള്ള അതിജീവനത്തിനായി ഒന്നിച്ച് നില്‍ക്കാമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുത്തുമലയിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ നിന്നും ജീവന്‍ രക്ഷിച്ചെടുത്ത് മേപ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്യാമ്പില്‍ എത്തിച്ച ദുരിതബാധിതരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തത്തിന്റെ ഫലമായി കടുത്ത വേദന കടിച്ചമര്‍ത്തി കഴിയുകയാണ് ക്യാമ്പിലുള്ളവര്‍. വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍… Continue Reading

നാളെ അവധി

മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട്‌ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 14.8.2019 ന്‌ അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല.… Continue Reading

ക്യാമ്പ് പരിപാലനത്തില്‍ ജാഗ്രത പുലര്‍ത്തണം : മുഖ്യമന്ത്രി

കൽപ്പറ്റ: ദുരിതബാധിതര്‍ക്കായി ഒരുക്കിയ ക്യാമ്പുകളുടെ നടത്തിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും യോഗത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് താമസിക്കുന്നത്. ഇവരുടെ മാനസികാവസ്ഥയ്ക്ക് കരുത്ത് പകരുന്ന സമീപനം ക്യാമ്പ് പരിപാലിക്കുന്നവരില്‍ നിന്നും ഉണ്ടാവണം. ക്യാമ്പുകളില്‍ താമസിക്കുന്നവരെ കാണാനെത്തുന്നവര്‍ക്കായി കേന്ദ്രത്തില്‍… Continue Reading

ക്യാമ്പുകൾ സ്കൂളുകളിൽ നിന്ന് മാറ്റാൻ ബദൽ സംവിധാനമാലോചിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

കൽപ്പറ്റ .:സ്കൂളുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾക്ക് പകരം ബദൽ സംവിധാനം കണ്ടെത്താൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കൽപ്പറ്റയിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പനുസരിച്ച് വരും നാളുകളിൽ വലിയ മഴക്ക് സാധ്യത കുറവാണന്നും അതിനാൽ ആശങ്കക്കിടയില്ലന്നും അദ്ദേഹം പറഞ്ഞു. എന്നാൽ… Continue Reading

മുഖ്യമന്ത്രി വയനാട്ടിൽ : മേപ്പാടി സന്ദർശിച്ചു

കൽപ്പറ്റ: വയനാട് ജില്ലയിലെ ദുരിതമറിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിനും മേപ്പാടി പുത്തുമലയിലെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുന്ന ക്യാമ്പ് സന്ദർശിക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെയാണ് ജില്ലയിലെത്തിയത്. കോഴിക്കോട് നിന്നും ഹെലികോപ്റ്ററിൽ 10 മണിയോടെയാണ് ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപ്പാടിൽ ഇറങ്ങിയത്. തുടർന്ന് ആദ്യം മേപ്പാടി ക്യാമ്പിലേക്ക്… Continue Reading

നൊമ്പരം കണ്ട് മടങ്ങാൻ കഴിയുന്നില്ല: രാഹുൽ പിന്നെയും വയനാട്ടിൽ തങ്ങി

കൽപ്പറ്റ: പ്രളയ ദുരിതത്തിൽ നൊമ്പരപ്പെടുന്ന മനസ്സുകളെ അവഗണിച്ച് മടങ്ങാനാകാതെ രാഹുൽ ഗാന്ധി എം.പി. പിന്നെയും വയനാട്ടിൽ തങ്ങി. ഈ വർഷത്തെ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തി മടങ്ങാനായിരുന്നു തീരുമാനം. എന്നാൽ ദുരിതബാധിതരുടെ ദു:ഖം കണ്ട് മനസ്സലിഞ്ഞ അദ്ദേഹം കൂടുതൽ സമയം വയനാട്ടിൽ ചിലവഴിക്കണമെന്ന് താൽപ്പര്യം അറിയിക്കുകയായിരുന്നു.… Continue Reading

ഉമ്മൻ ചാണ്ടി വയനാട്ടിലെത്തി: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും

കൽപ്പറ്റ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വയനാട്ടിലെത്തി. ദുരിതമേഖലകൾ സന്ദർശിക്കും. രാവിലെ കൽപ്പറ്റ സർക്കാർ അതിഥി മന്ദിരത്തിൽ രാഹുൽ ഗാന്ധി എം.പി.യുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് വുഡ്ലാൻഡ്സ് ഹോട്ടലിൽ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. രാഷ്ട്രീയം മറന്ന് എല്ലാവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തുടർന്ന്… Continue Reading