സ്വാതന്ത്ര്യദിനത്തില്‍ സായുധസേന പരേഡ് മാത്രം

കല്‍പ്പറ്റ: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള പരേഡില്‍ നിന്നും എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, ജൂനിയര്‍ റെഡ്ക്രോസ് എന്നീ വിഭാഗങ്ങളെ ഒഴിവാക്കി. സായുധസേന പരേഡ് നടക്കും. റിഹേഴ്സല്‍ പരേഡ് ഉണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അറിയിച്ചു. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്നുള്ള പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായതിനാലാണ് തീരുമാനം. ഓഗസ്റ്റ് 15ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍… Continue Reading

പൊട്ടിയ കൈയുമായി അമ്മത് വീട്ടിലെത്തിയപ്പോൾ കാത്തിരുന്നത് മനം പിളർക്കുന്ന കാഴ്ച

മാനന്തവാടി:പൊട്ടിയ കൈയുമായി അമ്മത് വീട്ടിലെത്തിയപ്പോൾ കാത്തിരുന്നത് മനം പിളർക്കുന്ന കാഴ്ച. സകലതും നശിച്ചു.താമസിക്കാൻ പറ്റാത്ത വിധം തകർന്നു.ഉരുൾ പൊട്ടലിൽ തകർന്ന വീട് കണ്ട് നെടുവീർപ്പെടാനെ കോറോം പള്ളിക്കണ്ടി അമ്മതിന് കഴിഞ്ഞുള്ളൂ. .വീടിന് പുറകിലെ വെള്ളക്കെട്ട് ഒഴിവാക്കുമ്പോഴാണ് മണ്ണിടിഞ്ഞ് വീണത് മണ്ണിനടിയിലായ അമ്മത് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൈക്ക് പൊട്ടലുണ്ട്.വീട്ടുപകരങ്ങളുൾപ്പടെ മുഴുവൻ നശിച്ചു . തൊണ്ടർനാട് പഞ്ചായത്തിലെ കോറോം… Continue Reading

മുഖ്യമന്ത്രി നാളെ വയനാട്ടിൽ

മഴക്കെടുതി മൂലം വയനാട് ജില്ലയിലുണ്ടായ നാശനഷ്ടങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ആഗസ്റ്റ് 13) ജില്ലയിലെത്തും. പുത്തുമലയിലുണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ രാവിലെ 10.30 ന് അദ്ദേഹം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 ന് കളക്‌ട്രേറ്റില്‍ ചേരുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലും പങ്കെടുക്കും. 20

കേരളം ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിടുന്നതെന്ന് രാഹുൽ ഗാന്ധി: എല്ലാവരും ഒപ്പമുണ്ടാകുമെന്ന് ദുരിതബാധിതരോട് എം.പി.

കൽപ്പറ്റ: കേരളം ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിടുന്നതെന്ന് രാഹുൽ ഗാന്ധി എം.പി. എല്ലാവരും ഒപ്പമുണ്ടാകുമെന്ന് ദുരിതബാധിതരോട് പറയേണ്ട സമയമാണിതെന്നും മറ്റ് വിഷയങ്ങൾക്കൊന്നും പ്രാധാന്യമില്ലന്നും എം.പി. മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കലക്ടറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വയനാട് കലക്ട്രേറ്റിലാണ് അദ്ദേഹം മാധ്യമ പ്രവർത്തകരെ കണ്ടത്. പ്രളയബാധിതരുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്ന് – രാഹുൽ… Continue Reading

സ്കൂളുകൾക്ക് നാളെ കൂടി അവധി

മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട്‌ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാൽ ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 13.8.2019 ന്‌ അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല. മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട്‌… Continue Reading

ദുരിത മഴയിൽ സാന്ത്വനമായി രാഹുൽ ഗാന്ധി എം.പി. വയനാട്ടിൽ

കൽപ്പറ്റ : ദുരിത മഴയിൽ വിറങ്ങലിച്ച മനസ്സുകൾക്ക് സാന്ത്വനമായി വയനാട് എം .പി രാഹുൽ ഗാന്ധിയെത്തി. ഉരുൾപൊട്ടൽ നടന്ന പുത്തുമല സന്ദർശിച്ചു. അവിടെ സന്ദർശനം പൂർത്തിയാക്കിയശേഷം മേപ്പാടി സെന്റ് ജോസഫ് യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. . തുടർന്ന് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുമെത്തി. കൽപ്പറ്റ കളക്ടറേറ്റിൽ നടക്കുന്ന… Continue Reading