വയനാട് ജില്ലയില്‍ 10 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയത്

കനത്ത മഴയില്‍ ജില്ലയില്‍ 10 ഇടങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരിടത്ത് മണ്ണ് അമര്‍ന്നുപോയി, കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു. മേപ്പാടി പുത്തുമലയിലാണ് തീവ്രതയേറിയ ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. വെള്ളരിമല, മംഗലശ്ശേരിമല, പെരിഞ്ചേര്‍മല, നരിക്കുനി, മണിച്ചോട്, പഴശ്ശി കോളനി, പച്ചക്കാട്, മക്കിയാട്, കോറോം, ചാലില്‍ മീന്‍മുട്ടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ദേശീയപാത 766 തളിമലയിലാണ് മണ്ണ് അമര്‍ന്നുപോയി… Continue Reading

തെളിഞ്ഞ ആകാശം, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും, ഇന്ന് പ്രത്യേകമന്ത്രിതല യോഗം

കല്‍പ്പറ്റ: തോരാതെ പെയ്ത മഴ മാറി വയനാട്ടില്‍ മാനം തെളിഞ്ഞു. ഇതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വന്‍നാശമുണ്ടായ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. പത്ത് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ഇവിടെ നിന്ന് കണ്ടെടുത്തത്. ഇനി 9 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. വെളളം കയറിയ പല പ്രദേശങ്ങളില്‍ നിന്നും വെളളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.… Continue Reading