വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി

പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേകവിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ അറസ്റ്റുള്‍പ്പെടെയുളള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ മുന്നറിയിപ്പ്… Continue Reading

രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു: ഒമ്പതിനായിരം കേന്ദ്ര സേനാംഗങ്ങൾ മലബാറിലേക്ക് ഇന്നെത്തും

കൽപ്പറ്റ: വയനാട് അടക്കമുള്ള മലബാറിലെ ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമായതിനാൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേനയെത്തും. മലപ്പുറം, വയനാട് ,കോഴിക്കോട് ജില്ലകളിലേക്ക് ഒമ്പതിനായിരം സേനാംഗങ്ങൾ ഇന്ന് രാത്രിയെത്തും. നിലവിൽ നാലായിരത്തോളം സേനാംഗങ്ങൾ പല സ്ഥലങ്ങളിലായി ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പത്ത് ഹെലികോപ്റ്ററുകൾ മൈസൂരുവിലും ഒമ്പത് ഹെലികോപ്റ്ററുകൾ കോയമ്പത്തൂരിലും സജ്ജമാക്കി നിർത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകൾ നഞ്ചൻകോഡിനടുത്ത് വനാതിർത്തിയിലെ… Continue Reading

ദുരന്തമുഖങ്ങളില്‍ പതറാതെ അഗ്നിശമന സേന: വയനാട്ടിൽ രണ്ടായിരത്തോളം പേരെ കരകയറ്റി

കൽപ്പറ്റ: വയനാട് ജില്ലയില്‍ രാപകല്‍ ഭേദമില്ലാതെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ് കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി നിലയങ്ങളിലെയും,കോഴിക്കോട് ജില്ലയിലെ വെളളിമാടുകുന്ന്, പേരാമ്പ്ര, മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളില്‍ നിന്നുമുളള നൂറ്റി നാല്‍പ്പതിലേറെ ജീവനക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്ന് അഗ്നിശമന സേനയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളണ്ടിയര്‍ സ്‌കീമിലെ ഇരുന്നൂറോളം അംഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുവരുന്നു. കൂടാതെ കൊല്ലം,… Continue Reading

വയനാട്ടിൽ ഐഡിയ – വൊഡാഫോൺ സേവനം തടസ്സപ്പെട്ടു

ഐഡിയ – വൊഡാഫോൺ മൊബൈൽ നെറ്റ് വർക്കിന്റെ വയനാട്ടിലെ സേവനം തടസ്സപ്പെട്ടു. ജില്ലയിലേക്ക് വരുന്ന പ്രധാന ഫൈബർ കേബിളുകൾ പൊട്ടിയതു മൂലമാണ് സേവനം തടസ്സപ്പെട്ടത്. ഗൂഡല്ലൂർ മാർഗ്ഗം വരുന്ന ഫൈബർ ഇന്നലെയും, പാൽച്ചുരം വഴി വരുന്ന ഫൈബർ ഇന്ന് വൈകുന്നേരത്തോടെയുമാണ് പൊട്ടിയത്. ടെക്നീഷ്യൻമാർ ബത്തേരിയിൽ നിന്നും പാൽച്ചുരത്തിലേക്ക് പുറപ്പെട്ടതായും ഉടൻ തന്നെ സേവനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ… Continue Reading

പേര്യയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

മാനന്തവാടി: പേരിയ 38 ൽ അപകടത്തിൽ യുവാവ് മരിച്ചു. മാനന്തവാടി പാണ്ടിക്കാടവ് മുരിക്കോളി റഷീദിന്റെ മകൻ റയീസ്(22) ആണ് മരിച്ചത്. സുഹൃത്ത് മാനന്തവാടി ചെറുപുഴ ചാത്തൻ കണ്ടത്തിൽ ജിജോ സ്റ്റീഫനൊപ്പം ബൈക്കിൽ പിന്നിലിരുന്ന റയീസ് പിടി വിട്ട് റോഡിൽ വീണയുടൻ ലോറിയുടെ ടയറിനടിയിൽപ്പെട്ടു മരിക്കുകയായിരുന്നു. കണ്ണുർ കോഫി ഹൗസ് ജിവനക്കാരാണ്. മാതാവ് സൈറ, സഹോദരങ്ങൾ ജുനൈദ്,… Continue Reading

വയനാട്ടിൽ ദുരിതബാധിതരുടെ എണ്ണം അര ലക്ഷം കവിഞ്ഞു; 31862 പേർ ക്യാമ്പുകളിൽ:ഉരുള്‍പൊട്ടിയത് പത്തിടങ്ങളില്‍

കൽപ്പറ്റ: നാല് ദിവസമായി കനത്ത് പെയ്യുന്ന മഴയിൽ വയനാട്ടിൽ ദുരിതം അവസാനിക്കുന്നില്ല. ഉരുൾപൊട്ടലിൽ നാശം വിതച്ച മേപ്പാടി പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി. മേപ്പാടി റാണി മലയിൽ 40 ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി. വെള്ളരിമലയിൽ നിന്ന് ആയിരം കുടുംബങ്ങളെ മാറ്റി. കാലാവസ്ഥ മോശമായതിനാൽ ദേശീയ ദുരന്തനിവാരണ… Continue Reading

രാഹുല്‍ നാളെ കോഴിക്കോടെത്തും, മലപ്പുറം, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും

വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. നാളെ വൈകീട്ട് രാഹുല്‍ കോഴിക്കോടെത്തും. പ്രളയദുരിതം നേരിടുന്ന മലപ്പുറം വയനാട് ജില്ലകള്‍ രാഹുല്‍ സന്ദര്‍ശിക്കും. ഞായറാഴ്ച വൈകിട്ട് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ മലപ്പുറം കളക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ച വയനാട്ടിലെത്തും. നേരത്തെ കേരളത്തിലെത്താന്‍… Continue Reading

മുഴുവൻ ജീവനും സംരക്ഷണം ഉറപ്പാക്കും : മന്ത്രി

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയുടെതടക്കമുള്ള വിഷയങ്ങളിൽ സർക്കാർ ഗൗരവമായാണ് പരിഗണിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഇതിനായാണ് വയനാട്ടിൽ സ്‌പെഷ്യൽ ഓഫീസറെയടക്കം നിയമിച്ചത്. ഒരാളുടെ ജീവൻ പോലും നഷ്ടപ്പെടാതെ മുഴുവൻ ആളുകൾക്കും സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. അപകട സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ നിന്നും മാറാൻ തയ്യാറാകത്തവരെ അടിയന്തരമായി… Continue Reading