കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വയനാട്ടിൽ 204.3 മില്ലി മീറ്റർ മഴ: 73 ക്യാമ്പുകളിൽ 4976 പേർ

വയനാട്ടിൽ മഴ തിമിർത്ത് പെയ്യുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 204.3 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്. ബത്തേരി താലൂക്കിലാണ് മഴ ഏറ്റവും കുറവ്.112 മില്ലിമീറ്റർ മാത്രം മഴ ബത്തേരിയിൽ പെയ്തപ്പോൾ വൈത്തിരിയിൽ 256 മില്ലിമീറ്ററും മാനന്തവാടിയിൽ 245 മില്ലിമീറ്ററും മഴ ലഭിച്ചു. 16 വീടുകൾ ഭാഗികമായി തകർന്നു. ബാണാസുര സാഗർ ഡാമിൽ 768.60 മീറ്ററും കാരാപ്പുഴ… Continue Reading

മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടിയതായി സംശയം

വെള്ളരിമല വില്ലേജിലെ മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടിയത് സംശയം. ഈ ഭാഗത്തുനിന്നും വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. പുഴയിലൂടെ വലിയ മരങ്ങളും ചെളിയും ഒഴുകിയെത്തി. സ്വകാര്യ എസ്റ്റേറ്റിലാണ് ഉരുൾപൊട്ടിയത് എന്ന സംശയിക്കുന്നതായി ഇത് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കെ.കെ ഷൈജ പറഞ്ഞു. 13

കാരാപ്പുഴ ഡാമിന്റെ ഷട്ടർ നാളെ തുറക്കും: ജലനിരപ്പ് ഒന്നര മീറ്റർ വരെ ഉയരും

വയനാട്ടിൽ മഴ ശക്തമായി തുടരുകയാണെങ്കിൽ കാരാപ്പുഴ അണക്കെട്ടിൽ നിന്നും നാളെ (9.8.2019) രാവിലെ 8 മണി മുതൽ വെള്ളം കൂടുതലായി തുറന്ന് വിടുന്നതായിരിക്കും. ഈ അണക്കെട്ടിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ ബഹിർഗ്ഗമന പാതയിലെ താമസക്കാർ ജാഗ്രത പാലിക്കേണ്ടതാണന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. . ജലനിരപ്പ്‌ പുഴകളിലും തോടുകളിലും പരിസരങ്ങളിലും മറ്റും ഒന്നര… Continue Reading

ഇന്നും നാളെയും വയനാട്ടിൽ റെഡ് അലർട്ട്: രക്ഷാപ്രവർത്തനത്തിന് സേനയെ വിളിച്ചേക്കും

വയനാട്ടിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുരിതബാധിത പ്രദേശങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ രക്ഷാപ്രവർത്തനത്തിന് സേനയെ വിളിക്കാൻ സാധ്യതയുണ്ട്. മരം വീണും മണ്ണിടിഞ്ഞുമാണ് കൂടുതൽ ദുരന്തം . വെള്ളപ്പൊക്കത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് നൂറ് കണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. കൂടുതൽ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഗതാഗത തടസ്സവും വൈദ്യുതി തകരാറുമാണ് പ്രധാന പ്രശ്നം.… Continue Reading

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ പേർ വേണം:കൽപ്പറ്റ നഗര പരിധിയിലും വെള്ളപ്പൊക്കം : വൈത്തിരിയിൽ വീട് തകർന്നു

വയനാട് ജില്ലയിൽ വെള്ളപൊക്കം രൂക്ഷമായതിനാൽ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ പേർ ആവശ്യമായി വന്നിരിക്കയാണ്. കൽപ്പറ്റ മുണ്ടേരി റോഡിൽ അമ്പിലേരിയിൽ വീണ്ടും വെള്ളം ഉയർന്നു. കനത്ത മഴയെ തുടർന്ന് റോഡിൽ ഒന്നര അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരവും സമാനമായ രീതിയിൽ റോഡിൽ വെള്ളം ഉയർന്നിരുന്നു. വെള്ളം ഉയർന്നതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. ‘… Continue Reading

ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.: മാറ്റി പാർപ്പിക്കൽ തുടരുന്നു

തൊണ്ടർനാട് കുഞ്ഞോം കോളനിയിൽ 20 കുടുംബങ്ങൾ ഒറ്റപ്പെട്ടതിനെ തുടർന്ന് മാറ്റി പാർപ്പിച്ചു. . : കമ്മന നെച്ചോളി കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇരുപതോളം കുടുംബാഗങ്ങളെ ലിറ്റിൽ ഫ്ളവർ സണ്ടേസ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. പുൽപ്പള്ളിയിൽ എരിയപ്പള്ളിയിൽ ആറ് കുടുംബങ്ങൾ വീട്ടിലേക്ക് വെള്ളം കയറി ഒറ്റപ്പെട്ടു. മുത്തങ്ങ പൊൻ കുഴിയിൽ വെള്ളം കയറി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.… Continue Reading

അമ്പിലേരി റോഡിൽ വീണ്ടും വെള്ളം ഉയർന്നു

കൽപ്പറ്റ മുണ്ടേരി റോഡിൽ അമ്പിലേരിയിൽ വീണ്ടും വെള്ളം ഉയർന്നു. കനത്ത മഴയെ തുടർന്ന് റോഡിൽ ഒന്നര അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരവും സമാനമായ രീതിയിൽ റോഡിൽ വെള്ളം ഉയർന്നിരുന്നു. വെള്ളം ഉയർന്നതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. ‘ റോഡിൽ ഗതാഗത തടസ്സവും രൂക്ഷമാണ്. റോഡിലെ കുഴികൾ കാണാത്തതിനാൽ കുഴികളിൽ വീണ് ഇരുചക്ര… Continue Reading

മാധ്യമ പ്രവർത്തകർ സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടു: മണ്ണിടിച്ചിലിൽ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

മാധ്യമ പ്രവർത്തകർ സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടു. കൈരളി ചാനൽ റിപ്പോർട്ടർ അനൂപ്, റിപ്പോർട്ടർ ചാനലിലെ മനു എന്നിവർ സഞ്ചരിച്ച കാറാണ് കൽപ്പറ്റ പുത്തൂർ വയലിൽ വെച്ച് ഒഴുക്കിൽപ്പെട്ടത്.. മംഗളം ചാനൽ ലേഖകൻ ജിംഷിന്റെ വീട്ടിൽ മരം വീണതിനെ തുടർന്ന് അങ്ങോട്ടു പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. റോഡിലൂടെ കുത്തൊഴുക്ക് വന്നതോടെ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന്… Continue Reading

താമരശ്ശേരി – കുറ്റ്യാടി ചുരങ്ങളിൽ ഗതാഗത തടസ്സം : രക്ഷാപ്രവർത്തനം തുടരുന്നു

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിൽ ഗതാഗത തടസ്സമുണ്ടായി. ഇടക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് പരിഹരിക്കുന്നുണ്ട്. കുറ്റ്യാടി ചുരത്തിൽ പത്താം വളവിലാണ് ഗതാഗത തടസ്സമുണ്ടായിട്ടുള്ളത്. വയനാട് ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളപൊക്കവും മണ്ണിടിച്ചിലും കാരണം നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. അയൽ… Continue Reading