ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി

കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 8.8.2019 ന്‌ അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല. 17

വയനാട് ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര മുന്നറിയിപ്പ്:

ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഇന്ന് (ആഗസ്റ്റ് 7) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 8, 9 തിയ്യതികളിൽ ഓറഞ്ച് അലർട്ടും ബാധകമാണ്. മഴ ശക്തി ആർജിച്ചതിനാൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനായി എല്ലാ മുന്നൊരുക്കങ്ങളും കൈക്കൊണ്ടിട്ടുണ്ട്‌. ജില്ലാ എമർജ്ജൻസി ഓപറേറ്റിംഗ്‌ സെന്റർ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്‌. അടിയന്തിര സാഹചര്യങ്ങളിൽ സഹായങ്ങൾക്കായി 1077 എന്ന ടോൾഫ്രീ നമ്പരിലോ,… Continue Reading

“ഞാനൊരു കന്യകയാണ് : സ്ത്രീയാണ്: എന്ത് സുരക്ഷിതത്വത്തിലാണ് സഭ എന്നെ തെരുവിലിറക്കി വിടുന്നത്?” സിസ്റ്റർ ലൂസിയുടെ ചോദ്യത്തിനുത്തരമുണ്ടോ

റിപ്പോർട്ട്:സി.വി.ഷിബു.  മാനന്തവാടി: “ഞാനൊരു കന്യകയാണ് : സ്ത്രീയാണ്: എന്ത് സുരക്ഷിതത്വത്തിലാണ് സഭ എന്നെ തെരുവിലിറക്കി വിടുന്നത്?” സിസ്റ്റർ ലൂസിയുടെ ചോദ്യത്തിനുത്തരമുണ്ടോ? ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത മാനന്തവാടി കാരക്കാമല എഫ് .സി കോണ്‍വെന്റിലെ അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍നിന്ന് പുറത്താക്കിയ നടപടിയിൽ കത്തോലിക്കാ സഭക്കുള്ളിൽ വ്യാപക പ്രതിഷേധം. .ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയില്‍നിന്നാണ്… Continue Reading

വയനാട്ടിൽ റെഡ് അലർട്ട്: കെടുതികൾക്ക് സാധ്യത

കൽപ്പറ്റ . മഴ ശക്തമായതോടെ വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കെടുതികൾക്ക് സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. 8

ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയരുന്നു: ഓരോ മൂന്ന് മണിക്കൂറിലും നിരീക്ഷണം

കൽപ്പറ്റ: വയനാട്ടിൽ മഴ ശക്തമായതോടെ കാരാപ്പുഴ, ബാണാസുര സാഗർ ഡാം എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്നു. ഈ വർഷം കാലവർഷം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടിയ ജല നിരപ്പിലേക്കാണ് എത്തുന്നത്. 12 മണിക്ക് 767.50 മീറ്ററാണ് ജലനിരപ്പ് . 773.90 മീറ്റർ എത്തിയാൽ മാത്രമെ ഷട്ടർ തുറക്കുകയുള്ളൂവെന്ന് ഡാം അധികൃതർ അറിയിച്ചു. മഴ ഇതേ രീതിയിൽ തുടർന്നാലും… Continue Reading

മാധ്യമ പ്രവർത്തകനാകണമെന്നായിരുന്നു ആഗ്രഹമെന്ന് സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്.

മാനന്തവാടി: നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ് മാധ്യമ പ്രവർത്തകരെന്നും താനും ചെറുപ്പത്തിൽ മാധ്യമ പ്രവർത്തകനാകാൻ ആഗ്രഹിച്ചിരുന്നുവെന്നും സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ പ്രവർത്തകർക്കായി മാനന്തവാടിയിൽ സംഘടിപ്പിച്ച വാർത്താ ലാപ് എന്ന മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം മാറ്റിയെഴുതിയവരാണ് ലോകത്തിലെ മാധ്യമ പ്രവർത്തകരെന്നും ഏറ്റവും പ്രതിസന്ധി നേരിടുന്ന… Continue Reading

മണ്ണിടിടിച്ചിൽ തുടരുന്നു.. വയനാട്ടിൽ പലയിടത്തും കാലവർഷക്കെടുതി: ജാഗ്രതാ നിർദ്ദേശം

കൽപ്പറ്റ : വയനാട് മേൽമുറി കുറിച്യാർമലയിൽ കഴിഞ്ഞ വർഷം ഉരുൾപ്പൊട്ടലുണ്ടായ ഭഗത്ത് വീണ്ടും കനത്ത മണ്ണിടിച്ചിൽ. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ സമീപത്തെ പാലവും കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും തകർന്നിരുന്നു. ജനവാസ പ്രദേശമല്ലാത്തതിനാൽ ജീവഹാനി ഉണ്ടായിട്ടില്ല. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് തുടങ്ങി. മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി വില്ലേജിലെ ഒലിവയൽ കോളനിയിലെ എട്ട്… Continue Reading

ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട് – മൈസൂർ ദേശീയപാത 766ൽ ബത്തേരി തിരുനെല്ലിക്കും-ഓടപ്പള്ളം കവലയ്ക്കുമിടയിലാണ് മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്. അൽപസമയം മുമ്പാണ് അപകടം. ആളപായമില്ല. ചെറിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാരും ചേർന്ന് റോഡിലേക്ക് വീണ മരം നീക്കം ചെയ്തു. 13