സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്നതിനാൽ വയനാട്ടിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിൽ പ്രവർത്തിക്കുന്ന ( ഇ കെ വിഭാഗം) മുഴുവൻ മദ്രസകൾക്കും നാളെ അവധി ആയിരിക്കുമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി അഷ്റഫ് ഫൈസി പനമരം അറിയിച്ചു. 9744736899 13

കനത്ത മഴയില്‍ വയനാട് ചുരത്തില്‍ അപകട പരമ്പര

താമരശ്ശേരി ചുരത്തില്‍ ചൊവ്വാഴ്ച അപകട പരമ്പര. പുലര്‍ച്ചെ ഏഴാം വളവില്‍ എതിരെ വന്ന കാറിന് സെെഡ് കൊടുക്കുന്നതിനിടയില്‍ ടോറസ് ലോറി ഡ്രെെനേജില്‍ പതിച്ച് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഏറെ നേരത്തെ ശ്രമഫലമായി പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ക്രയിന്‍ ഉപയോഗിച്ച് ലോറി എടുത്തുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പന്ത്രരയോടെ ബെെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്… Continue Reading

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ നാളെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജ് അടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാവുക. കനത്ത മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും കളക്ടർ പറഞ്ഞു. 21

കെ.എസ്.ആർ.ടി.സി.ബസ് നിയന്ത്രണം വിട്ട് വഴുതി മാറി യാത്രകർക്ക് പരിക്ക്

കൽപ്പറ്റക്ക് സമീപം വെള്ളാരംകുന്നിൽ കെ എസ് ആർ ടി സി ബസ് റോഡിന്റെ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. വെള്ളാരംകുന്ന് കിൻഫ്രയ്ക്ക് സമീപമാണ് റോഡിന്റെ താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. കൽപ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. . തെങ്ങിൽ ഇടിച്ചുനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ പ്രകാശനും മറ്റു രണ്ടു സ്ത്രീകൾക്കുമാണ് പരിക്ക്.… Continue Reading

ജില്ലാതല മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

കരണി . ടൗൺ എം എസ് എഫ് കന്മറ്റിയുടെ നേതൃത്വത്തിൽ ബക്രീദ്, ഓണത്തിനോട് അനുബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി മൈലാഞ്ചി ഇടൽ മത്സരം കരണിയിൽ സംഘടിപ്പിച്ചു. ജില്ലയിൽ നിന്നും തിരെഞ്ഞെടുത്ത 50 ടീം അംഗങ്ങളായിരുന്നു മത്സരത്തിൽ പങ്കെടുത്തത് .തികച്ചും വ്യത്യസ്ഥവും പുതിയ രൂപങ്ങളിലുമുള്ള മൈലാഞ്ചി മോഡലുകൾ കാണികളേയും അതിഥികളേയും അത്ഭുതപ്പെടുത്തി. കൂടാതെ പരിപാടിയിൽ പങ്കെടുത്ത മുട്ടിൽ… Continue Reading

കമുക് പൊട്ടിവീണ് വരയാലിൽ വൈദ്യുത തൂണുകൾ തകർന്നു

തലപ്പുഴ: വരയാൽ കാവുഞ്ചോല ശിവക്ഷേത്രത്തിന് സമീപം കമുക് പൊട്ടിവീണ് വൈദ്യുത തൂണുകൾ തകർന്നു.ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് വൈദ്യുത തൂണുകൾക്ക് മുകളിലേക്ക് കമുക് പൊട്ടിവീണത്.രണ്ട് വൈദ്യുത തൂണുകൾ തകർന്ന് വരയാൽ – വാളാട് റോഡിലേക്ക് വീണ് രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പിന്നീട് കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും ചേർന്ന് കമുക് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.എടലമുട്ടിൽ… Continue Reading

വെള്ളമുണ്ട സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

സൗദിയിൽ ബിസിനസ് നടത്തി വരുന്ന വെള്ളമുണ്ട കിണറ്റിങ്കൽ കുമ്പളക്കണ്ടി നൗഫൽ (34) ആണ് മരിച്ചത്. ജിദ്ദയ്ക്ക് പോകുന്ന വഴി മക്ക ഹൈവേയിൽ വച്ച് നൗഫൽ സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് സൂചന. കുമ്പളക്കണ്ടി അമ്മദ്- കേളോത് റംല ദമ്പതികളുടെ മകനാണ്. ഷർമിളയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. നൗഫൽ കുടുംബ സഹിതം സൗദിയിലാണ് താമസിച്ച് വന്നിരുന്നത് 20

കെഎസ്ആര്‍ടിസി റോഡില്‍ നിന്ന് തെന്നിയിറങ്ങി നിരവധിപേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ വെള്ളാരം കുന്നിന് സമീപം കെഎസ്ആര്‍ടിസി റോഡില്‍ നിന്ന് തെന്നിയിറങ്ങി നിരവധിപേര്‍ക്ക് പരിക്ക് റോഡിന് സമീപത്തെ തോട്ടത്തിലേക്കാണ് ബസ് നിയന്ത്രണം വിട്ട് വഴുതി ഇറങ്ങിയത്. പരിക്കേറ്റവരെ കല്‍പ്പറ്റയില്‍ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14

മണ്‍ഭിത്തിയിടിഞ്ഞ് മണ്ണിനടിയില്‍പെട്ട തൊഴിലാളി മരിച്ചു

അമ്പലവയല്‍ കരിങ്കുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ മണ്‍ഭിത്തിയിടിഞ്ഞ് മണ്ണിനടിയില്‍പെട്ട് തൊഴിലാളി മരിച്ചു.ബത്തേരി കുപ്പാടി സ്വദേശി കരീം (45)ആണ് മരിച്ചത്.ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. 9

അമ്പലവയലിൽ റിസോർട്ട് നിർമ്മാണത്തിനിടെ ഒരാൾ മണ്ണിനടിയിൽപ്പെട്ടു

അമ്പലവയൽ മഞ്ഞപ്പാറ കരിങ്കുറ്റിയിൽ നിർമ്മാണം നടക്കുന്ന റിസോർട്ടിന്റെ സൈഡിലെ മൺഭിത്തി ഇടിഞാണ് ഒരാൾ മണ്ണിനടിയിൽപ്പെട്ടത്. . ഉച്ചയോടെയായിരുന്നു അപകടം. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നു. ബത്തേരി കുപ്പാടി സ്വദേശി കരീമാണ് മണ്ണിനടിയിൽപ്പെട്ടതെന്നാണ് കരുതുന്നത്. 12