സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കെ.പി.എസ്ടി.എ ധര്‍ണ നടത്തി

കല്‍പ്പറ്റ: കെപിഎസ്ടിഎ വൈത്തിരി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളുക, മെഡിസെപ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെയും ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തിയും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചുമായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം… Continue Reading

ഡി.വൈ.എഫ്‌.ഐ യുവജനജാഥയുടെ വയനാട് ജില്ലയിലെ പര്യടനം മാനന്തവാടിയിൽ സമാപിച്ചു

മാനന്തവാടി: കേന്ദ്രസർക്കാരിന്റെ യുവജനവിരുദ്ധനയങ്ങൾക്കും വർഗീയപ്രചരണങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ ഡി.വൈ.എഫ്‌.ഐ യുവജനജാഥയുടെ വയനാട് ജില്ലയിലെ പര്യടനം മാനന്തവാടിയിൽ സമാപിച്ചു.. ‘വർഗീയത വേണ്ട, ജോലിമതി ’എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന്‌ സംഘടിപ്പിക്കുന്ന യൂത്ത്‌സ്‌ട്രീറ്റിന്റെ പ്രചരണാർഥമാണ്‌ ജാഥ. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം നയിക്കുന്ന വടക്കൻമേഖലാ ജാഥ ശനിയാഴ്‌ച വയനാട്ടിൽ പര്യടനം പൂർത്തിയാക്കി. കോഴിക്കോട്ടെ പര്യടനത്തിന്‌… Continue Reading

വിമൻ ജസ്റ്റിസ് മൂവ്മെൻറ് കൽപ്പറ്റയിൽ പെൺ പ്രതിഷേധം സംഘടിപ്പിച്ചു

കൽപ്പറ്റ: ഉന്നാവ്- ജംഷഡ്പൂർ ചോദ്യചിഹ്നമാവുന്ന സ്ത്രീ സുരക്ഷ ഭരണകൂട നിസംഗതക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെൻറ് കൽപ്പറ്റയിൽ പെൺ പ്രതിഷേധം സംഘടിപ്പിച്ചു. ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പീഡന പരമ്പരകൾ അറുതി വരുത്തേണ്ടത് ഭരണകൂട ബാദ്ധ്യതയാണെന്നും മുതലക്കണ്ണീർ വീഴ്ത്തുകയല്ല, മറിച്ച് തക്കതായ ശിക്ഷ നൽകുകയാണ് വേണ്ടതെന്നും ഉദ്ഘാടനം ചെയ്ത വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ .റഹീന പറഞ്ഞു… Continue Reading

പച്ചപ്പ് പദ്ധതി; വിവിധ കര്‍മ്മ പരിപാടികള്‍ സംഘടിപ്പിക്കും

കല്‍പ്പറ്റ:പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ഇതുവരെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സിറ്റിങ് നടത്തും.സി.കെ ശശീന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം മറ്റ് വിവിധ പദ്ധതികളും പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. മണ്ഡലത്തില്‍ ജലസുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ്… Continue Reading

വിദ്യാര്‍ത്ഥി പ്രതിഷേധം സംഘടിപ്പിച്ചു

കല്‍പ്പറ്റ:ഇടതു സര്‍ക്കാർ ദലിത് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്കെതിരെ തുടരുന്ന അവഗണനക്കെതിരെ കാംപസ് ഫ്രണ്ട് കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍റ് പരിസരത്തുനിന്ന് തുടങ്ങിയ പ്രതിഷേധം കലക്ട്രേറ്റ് പരിസരത്ത് പോലീസ് തടഞ്ഞു.ദലിത് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ തടഞ്ഞുവെക്കുകയും ഹയര്‍ സെക്കണ്ടറി അഡ്മിഷന്‍ എടുക്കാന്‍ പറ്റാത്ത വിധം തുടര്‍ പഠിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്ത ഇടതു… Continue Reading

സാമൂഹിക മത്സ്യകൃഷി: പുഴയില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തി

വാളാട്: ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാമൂഹിക മത്സ്യകൃഷി പദ്ധതി പ്രകാരം ഐസി കടവ് പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തൊണ്ടര്‍നാട് ഫിഷറീസ് മാനേജ്മെന്‍റ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന മത്സ്യക്കുഞ്ഞ് നിക്ഷേപം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ പ്രഭാകരന്‍… Continue Reading

വിറക് വെട്ട് തൊഴിലാളി കബനി പുഴയിൽ ചാടി മരിച്ചു

വിറക് വെട്ട് തൊഴിലാളി കബനി പുഴയിൽ ചാടി മരിച്ചു.. മാനന്തവാടിയിലെ വിറക് വെട്ട് തൊഴിലാളിയായ മാനന്തവാടി ആറാട്ടുതറ ശാന്തിനഗർ വടക്കേ വീട്ടിൽ ചന്ദ്രൻ (60) ആണ് പുഴയിൽ ചാടി മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മാനന്തവാടി വള്ളിയൂർക്കാവ് ചെറിയ പാലത്തിന് മുകളിൽ നിന്നും ചന്ദ്രൻ കബനി പുഴയിലേക്ക് ചാടിയത്. തുടർന്ന് മാനന്തവാടി ഫയർഫോഴ്സ്, പോലീസ്,… Continue Reading

ക്യഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലേക്ക് സ്വതന്ത്ര കർഷകസംഘം മാർച്ച്‌ നടത്തി

മാനന്തവാടി: സ്വതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളുക , സർഫാസി ആക്ട് റദ്ദു ചെയ്യുക, വന്യ മൃഗ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക, കർഷക പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക, കർഷക പെൻഷൻ… Continue Reading

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എ.ഇ.ഒ. ഓഫീസ് ധര്‍ണ നടത്തി

മാനന്തവാടി. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) മാനന്തവാടി ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി .എ.ഇ.ഒ. ഓഫീസ് ധര്‍ണ നടത്തി ഇടതുഭരണകൂടം അധ്യാപകരോടും ജീവനക്കാരോടും കാണിക്കുന്ന നിഷേധാത്മക നിലപാട് തിരുത്തുക. വിദ്യാഭ്യാസ രംഗത്ത് ആസൂത്രിതമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ചുവപ്പ് വത്കരണം അവസാനിപ്പിക്കുക, ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് നിർത്തിവെക്കുക.ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക. ഹെഡ്മാസ്റ്റർമാരെ… Continue Reading

എംഎസ്എഫ് സ്റ്റുഡന്റ്‌സ് പാലിയേറ്റിവിന് തുടക്കമായി

കൽപ്പറ്റ:എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്‌സ് പാലിയേറ്റിവിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാ സി എച് സെന്റർ ചെയർമാൻ പയന്തോന്ത് മൂസ ഹാജി എംഎസ്എഫ് ജില്ലാ നിരീക്ഷകനും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ സി മൊയ്‌ദീൻകുട്ടി നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ജില്ലയിലെ മുഴുവൻ വിദ്യാർഥികളെയും കോർത്തിണക്കി ക്യാമ്പസുകളിൽ നിന്ന് രക്തദാന സേന… Continue Reading