പ്രളയം: അടിയന്തര ധനസഹായം വൈകില്ല :മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ മുഴുവന്‍ കുടുംബങ്ങള്‍ക്കും സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ജില്ലയുടെ ചുമതലയുളള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ധനസഹായ വിതരണത്തിനായി ജില്ലയില്‍ നിന്നും ലാന്റ് റവന്യൂ കമ്മീഷണറേറ്റിലേക്ക് നല്‍കുന്ന ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടില്ലെന്ന് ഉറപ്പാക്കണമെന്നും… Continue Reading

ഭാരതിയമ്മയുടെ ‘വേഷങ്ങൾ’പ്രകാശനം ചെയ്തു

കൽപ്പറ്റ: കാലത്തിന്റെ ചുമരിൽ ജീവിതത്തെ അടയാളപ്പെടുത്താനുള്ള ആഗ്രഹങ്ങളും ശ്രമങ്ങളുമാണ് സാഹിത്യരചനകൾക്ക് ആധാരമായി വർത്തിക്കുന്നതെന്ന് പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. ഭാരതിയമ്മയുടെ ‘വേഷങ്ങൾ; ജീവിതം. കവിത’ എന്ന പുസ്തകത്തിന്റെ പ്രകാശം വയനാട് പീസ് വില്ലേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ എന്ന നിലയിലുള്ള എന്റെ ജീവിതത്തിലെ അസാധാരണമായ അനുഭവമാണ് ഈ പുസ്തകത്തിന്റെ പ്രകാശനം. ജീവിതത്തിൽ ഒരു പാട്… Continue Reading

14 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി

കല്‍പ്പറ്റ: റീബിള്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ 14 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചു. 2018 ലെ പ്രളയത്തെ തുടര്‍ന്ന് മണ്ഡലത്തിലെ പൊതുമരാമത്തു റോഡുകളും , ഗ്രാമീണ റോഡുകളും പാടെ തകര്‍ന്നിരുന്നു. വൈത്തിരി തരുവണ റോഡിന്റെ നവീകരണ പ്രവര്‍ത്തിയും ഇതോടൊപ്പം നടക്കും. പുനരുദ്ധാരണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകും.… Continue Reading

നന്മ സംസ്ഥാന സമ്മേളനം:മികച്ച ലോഗോ എ.കെ പ്രമോദിന്റേത്

തൃശ്ശൂരിൽ വെച്ച് നടന്ന മലയാള കലാകാരൻ മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ഡിസൈൻ ചെയ്തത് വയനാട് ബത്തേരി സ്വദേശിയായ എ.കെ പ്രമോദ്.സംസ്ഥാനത്തെ ജില്ലകളിൽ നിന്നും വന്ന 40 ലേറെ ലോഗോ കളിൽ നിന്നാണ് ബത്തേരിയിൽ എ വൺ ആർട്സ് എന്ന സ്ഥാപനം നടത്തുന്ന പ്രമോദ് ഡിസൈൻ ചെയ്ത ലോഗോ തിരഞ്ഞെടുത്തത് .മികച്ച… Continue Reading

നവരാത്രി ആഘോഷം :ഫണ്ട് ഏറ്റുവാങ്ങി

മാനന്തവാടി ജില്ലയിലെ ഏക നവഗ്രഹക്ഷേത്രമായ മാനന്തവാടി എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങി.എൻ.എസ്.എസ്.മാനന്തവാടി താലൂക്ക് യൂണിയൻ പ്രസി.ഡോ. പി.നാരായണൻ നായർ ആദ്യ ഫണ്ട് ക്ഷേത്ര രക്ഷാധികാരി സി.കെ. പളനി സ്വാമിക്ക് നൽകി ഉൽഘാടനം ചെയ്തു.ക്ഷേത്രം പ്രസി.പ്രൊഫ.എം.കെ.ശെൽവരാജ് സെക്രട്ടറി കെ.പി.സനൽകുമാർ, ട്രഷറർ എം.എം.ശ്രീജിത്ത് ആഘോഷ കമ്മിറ്റി പ്രസി.എം.ജി.ശ്രീകാന്ത്എ സെക്രട്ടറി എം.ജി.സുബ്രഹ്മണ്യൻ… Continue Reading

കൽപ്പറ്റ കൈനാട്ടിയിൽ ഗതാഗത കുരുക്ക് പതിവാകുന്നു

കൽപ്പറ്റ: ബൈപാസ് ജംഗ്ഷനിൽ റോഡ് അരിക് ഇടിഞ് വലിയ ഗർത്തം രൂപപ്പെട്ടതിനാൽ കൈ നാട്ടിയിൽ ഗതാഗത കുരുക്ക് പതിവാകുന്നു.ഗതാഗത തടസ്സത്തിനിടെ ഇടക്കിടെ അപകടവുമുണ്ടാകുന്നുണ്ട്. ഇന്ന് രാവിലെ ലോറിയും കാറും കൂട്ടിയിടിച്ചാണ് കൂടുതൽ സമയം ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്.മറ്റൊരു കാറും അപകടത്തിൽ പെട്ടെങ്കിലും ആർക്കും പരിക്കില്ല. മിനിട്ടുകൾ കൊണ്ട് നിരത്തിൽ നൂറ് കണക്കിന് വാഹനങ്ങൾ കുടുങ്ങി. കഴിഞ്ഞ ഒരു… Continue Reading

വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഹനം കത്തിനശിച്ചു

നെന്മേനി മാനിവയലില്‍ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ഐറിസ് നാലു ചക്രവാഹനം കത്തി നശിച്ചു. മാനിവയല്‍ വായനശാലയ്ക്ക് സമീപമുള്ള കണ്ണമംഗലത്ത് ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഗിരീഷ് വാഹനത്തിന് സമീപത്തു നിന്നും ഒരാള്‍ ഓടി മറയുന്നത് കണ്ടതായാണ് പറയുന്നത്. ഇവിടെ നിന്നും ഒരു ജോഡി ചെരുപ്പും… Continue Reading

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൈത്താങ്ങിൽ പനമരം മാതോത്ത് പൊയിൽ-വകയാട് പാടശേഖരങ്ങൾക്ക് പുതു ജീവൻ

പനമരം :- പ്രളയ ആഘാതത്തിൽ നിന്നും കരകയറാൻ മാർഗം കാണാതെ വിഷമിക്കുകയായിരുന്ന പനമരത്തെ മാതോത്ത് പൊയിൽ-വാകയാട് പാടശേഖരങ്ങളിലെ കർഷകർക്ക് തങ്ങളുടെ കൃഷി പുനരാംഭിക്കാൻ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായം. ലാഭം കുറവാണ് എന്ന കാരണത്താൽ നെൽകൃഷി ചെയ്യാതെ തരിശിടുകയോ അല്ലെങ്കിൽ ഇഞ്ചി,വാഴ എന്നിവ കൃഷി ചെയ്യുകയോ പതിവാക്കിയ കർഷകരിൽ നിന്നും വ്യത്യസ്തമായി നെൽകൃഷി മാത്രം നടത്തി വരുന്നവരാണ്… Continue Reading

ബ്ലോക്ക്തല യുവജന സംഗമം സംഘടിപ്പിച്ചു

പുൽപ്പള്ളി : നെഹ്റു യുവ കേന്ദ്ര വയനാട്, കാപ്പിസെറ്റ് പ്രഭാത് ലെെബ്രറിയുടെ സഹകരണത്തോടെ പനമരം ബ്ലോക്ക് യൂത്ത് ക്ലബ്ബ് ഡെവലപ്മെന്റ് കൺവെൻഷൻ സംഘടിപ്പിച്ചു. പുൽപ്പള്ളി വെെ.എം.സി.എ ഹാളിൽ നടന്ന പരിപാടിയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡണ്ട് കെ.ജെ പോൾ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റ്റി.എസ് ദിലീപ്കുമാർ തിരികൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. സെന്റർ… Continue Reading

ഓണം: ലഹരി വില്‍പ്പനക്കെതിരെ പരിശോധന ശക്തമാക്കും

newspeople

ഓണാഘോഷത്തിന്റെ മറവില്‍ ജില്ലയില്‍ വ്യാജമദ്യം ലഹരി വസ്തു വില്‍പന മാഫിയകള്‍ പിടിമുറുക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം എക്‌സൈസ്-പൊലീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഓണക്കാലത്ത് അയല്‍ സംസ്ഥാനത്ത് നിന്നും മറ്റും വ്യാജമദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും കടത്ത് വര്‍ദ്ധിക്കാന്‍ സാധ്യതയുളള സാഹചര്യത്തിലാണ് നടപടി. ലഹരി വസ്തുക്കളുടെ വില്‍പ്പന എന്നിവ തടയുന്നതിനായി ജില്ലയിലുടനീളം എക്‌സൈസും പോലീസും റവന്യൂ… Continue Reading