ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്ക് സജീവമാക്കണമെന്ന് സിഫിയ ഹനീഫ്

മാനന്തവാടി: പുരുഷൻമാരെക്കാൾ കൂടുതൽ സമയം മിച്ചം ലഭിക്കുന്ന സ്ത്രീകളുടെ പ്രവർത്തനംജീവകാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങളെ സജീവമാക്കാൻ കഴിയും കുടുംബ കാര്യങ്ങളും ,വീട്ടിലെജോലികളും കഴിഞ്ഞ ശേഷം ലഭിക്കുന്ന സമയം പാഴാക്കാതെ നിർദ്ദനരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാനായിസ്ത്രീകൾ വിനിയോഗിക്കണം. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ പുരുഷൻമാരെക്കാൾ കൂടുതൽ മനസ്സിലാക്കാൻ കഴിയുക സ്ത്രീകൾക്കാണ്.അത് കൊണ്ട് തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ സജീവമാക്കാൻ സ്ത്രീകൾക്ക് കഴിയും. മനുഷ്യനന്മ… Continue Reading

പത്താമത് ശ്രീലത ടീച്ചർ ചെറുകഥാ പുരസ്ക്കാരം സഫ്വാനയ്ക്ക്

മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ മികച്ച ചെറുകഥയ്ക്കുള്ള 10-മത് ശ്രീലത ടീച്ചർ പുരസ്ക്കാരത്തിന് എം സഫ്വാന അർഹയായി. ” പ്രകൃതി നിർദ്ധാരണത്തിൽ തോറ്റു പോയവർ.. ( ഡാർവ്വിനെ തേടുന്നു) ” എന്ന ചെറുകഥയാണ് അവാർഡു നേടിയത്. അഞ്ചുകുന്ന് കൊട്ടക്കാരൻ വീട്ടിൽ മമ്മൂട്ടി , സഫിയ ദമ്പതികളുടെ മകൾ സഫ്വാന വാരാമ്പറ്റ ടി കെ എം… Continue Reading

തെക്കൻ കാശിയിൽ പിതൃമോക്ഷം തേടി പതിനായിരങ്ങൾ: തിരുനെല്ലിയിലും പൊൻ കുഴിയിലും ആചാരപരമായ ചടങ്ങുകൾ

തിരുനെല്ലിയിലും: പിതൃക്കളുടെ മോക്ഷപ്രാപ്തിയ്ക്ക് ബലിതര്‍പ്പണം നടത്തുന്നതിനായി കര്‍ക്കടക വാവുബലിദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പതിനായിരങ്ങളെത്തി.പുലര്‍ച്ചെ മൂന്നര മണി മുതല്‍ പാപനാശിനിക്കരയില്‍ നടന്ന പിതൃതര്‍പ്പണം രണ്ട് മണി വരെ നീണ്ടു. പത്മതീര്‍ഥ കുളം മുതല്‍ പാപനാശിനി വരെ ബാരിക്കേഡുകള്‍ കെട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.ബലിയിട്ടു കഴിഞ്ഞവരെ ഗുണ്ഡികാശിവക്ഷേത്രം വഴി തിരിച്ചു വിട്ടു. സാധാരണ കൗണ്ടറുകൾക്ക് പുറമെ ഒമ്പത് ബലിതർപ്പണ… Continue Reading

സുരക്ഷാ സംവിധാനങ്ങളില്ല; മാനന്തവാടി – പേര്യ റോഡിൽ അപകടങ്ങൾ പെരുകുന്നു

മാനന്തവാടി : നവീകരണത്തിന് ശേഷം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ മാനന്തവാടി – പേര്യ റോഡിൽ വാഹന അപകടങ്ങളുടെ എണ്ണം വർദിക്കുന്നു. ഏറെ കാലമായി പാടേ തകർന്ന് കിടക്കുകയായിരുന്ന മാനന്തവാടി–തലശ്ശേരി റോഡിലെ പേര്യ വരെയുള്ള ഭാഗം അടുത്തിടെയാണ് ഗതാഗത യോഗ്യമാക്കിയത്. എന്നാൽ അകടങ്ങൾ ഒഴിവാക്കാനായി റോഡിൽ മധ്യരേഖയും സൂചന ബോർഡുകളും ഇല്ലാത്തതാണ് അപകടങ്ങൾ പെരുകാൻ കാരണം. കഴിഞ്ഞ… Continue Reading

അമ്പലവയൽ മർദ്ദനത്തിൽ നടപടി ആവശ്യപ്പെട്ട് നാളെ ബി.ജെ.പി. പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും

കൽപ്പറ്റ: അമ്പലവയലിൽ യുവതിയെയും സുഹൃത്തിനെയും പരസ്യമായി മർദ്ദിച്ച സജീവാനന്ദനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാളെ അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. ഡി സി സി പ്രസിഡണ്ടും സുൽത്താൻബത്തേരി എം എൽ എ യുമായ ഐ.സി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ സജീവാനന്ദന ഒളിവിൽ കഴിയാൻ സൗകര്യം… Continue Reading

ലൈഫിലൂടെ പുതുജീവിതം; സ്വപ്‌ന സാക്ഷാത്ക്കാരത്തില്‍ അച്ചുതനും കുടുംബവും

അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം നിറവേറിയതിന്റെ സന്തോഷത്തിലാണ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് പഴശ്ശി കോളനിയിലെ അച്ചുതനും കുടുംബവും. എതു സമയവും ഇടിഞ്ഞു വീഴാവുന്ന വീട്ടില്‍ നിന്നും സുരക്ഷിതമായ പുതിയ വീട്ടിലേക്ക് വഴിയൊരുക്കിയതാകട്ടെ ലൈഫ് മിഷന്റെ ഇടപ്പെടലും. എ.എ.വൈ പദ്ധതി വഴി 2014-15 വര്‍ഷത്തിലാണ് പട്ടികവര്‍ഗത്തില്‍പ്പെട്ട അച്ചുതന് ആദ്യമായി വീട് അനുവദിച്ചത്. ഗ്രാമപഞ്ചായത്തില്‍ വീടിന് സബ്‌സിഡി ധസഹായം… Continue Reading

നിറങ്ങളോടും വരകളോടും കൂട്ട്: വശ്യമനോഹര ചിത്രങ്ങളുമായി ഫാ: വിമൽ

കല്‍പറ്റ:-നിറങ്ങളോടും വരകളോടുമാണ് ഫാ.വിമലിന് കൂട്ട്. നൈസര്‍ഗിക നൈപുണ്യം വരകളും നിറങ്ങളുമായി നടത്തുന്ന സര്‍ഗാത്മക സല്ലാപം മോഹനദൃശ്യങ്ങളുടെ പിറവിക്കു വഴിയൊരുക്കും. ഈ പരമാര്‍ത്ഥത്തിനു അടിവരയിടുകയാണ് ഫാ.വിമല്‍ കല്ലൂക്കാരന്റെ രചനകള്‍. ചിത്രരചനാസങ്കേതങ്ങള്‍ ഗുരുമുഖത്തുനിന്നു അഭ്യസിച്ചിട്ടില്ലെങ്കിലും ജീവന്‍ തുടിക്കുന്നതാണ് ഫാ.വിമല്‍ ഇതിനകം വരച്ച് ചായമിട്ട ചിത്രങ്ങള്‍. ഫാ.വിമല്‍ ബാലനായിരിക്കുമ്പോള്‍ നോട്ടുബുക്കിന്റെ താളുകളില്‍ തുടങ്ങിയതാണ് ചിത്രംവര. മുതിര്‍ന്നപ്പോള്‍ നിരന്തര പ്രയത്‌നത്തിലൂടെ പെന്‍സില്‍… Continue Reading

മാനന്തവാടിയിൽ റാഫി നൈറ്റ് 31-ന്

മാനന്തവാടി രാഗതരംഗ് മ്യൂസിക് അക്കാദമിയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് പ്രശസ്ത ഗായകൻ റാഫിയെ അനുസ്മരിച്ച് റാഫിനൈറ്റ് സംഘടിപ്പിക്കുന്നു.31ന് രാത്രി 7 മണി മുതൽ മാനന്തവാടി മുൻസിപ്പൽ ടൗൺഹാളിൽ വെച്ചാണ് നൈറ്റ് നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിസ്വാർത്ഥ ബാന്റ് കോഴിക്കോട് ഉസ്മാൻ കോഴിക്കോട് ,റഹമത്ത് എന്നിവർ ഒരുക്കുന്ന സംഗീതനിശയും നടക്കും.പ്രവേശനം പാസ്സ് മൂലമാണെന്നും സംഘാടകർ പറഞ്ഞു.… Continue Reading

ഉയര്‍ന്ന മത്സ്യോല്‍പാദനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ്

കാവുംമന്ദം: സംസ്ഥാനത്തെ ഉള്‍നാടന്‍ മത്സ്യോല്‍പാദനം വര്‍ദ്ധിപ്പികുകയെന്ന ലക്ഷ്യത്തോടുകൂടി കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വിശാല കാര്‍പ്പ് കൃഷി, 2018 പ്രളയ പാക്കേജ് എന്നിവയിലുള്‍പ്പെട്ട കര്‍ഷകര്‍ക്കുള്ള മത്സ്യക്കുഞ്ഞ് വിതരണം ജില്ലയില്‍ ആരംഭിച്ചു. തരിയോട് പഞ്ചായത്ത് തല വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി സന്തോഷ് ഉദ്ഘാടനം ചെയ്തു. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍… Continue Reading

കേന്ദ്ര സർക്കാരിന്റെ മാതൃക വാടക നിയമം നടപ്പാക്കണം :കെ.ബി.ഒ.ഡബ്ള്യൂ.എ തവിഞ്ഞാൽ കമ്മിറ്റി

തലപ്പുഴ :കെട്ടിടങ്ങളും , വീടുകളും വാടകക്ക് നൽകുന്നതിനായി വിപണിയധിഷ്ഠിത സമീപനത്തിലൂടെ ചട്ടങ്ങൾ ആവിഷ്‌ക്കരിക്കുന്നതിനായി മാതൃക കുടിയിരുപ്പു നിയമം (മോഡൽ ടെനൻസി ആക്ട്) 2019 ന്റെ കരട് രൂപം ഭവന, നഗരവികസന മന്ത്രാലയം നടപ്പിലാക്കിയ മാതൃക വാടക നിയമം കേരളത്തിലും നടപ്പാക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ തവിഞ്ഞാൽ പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ ഡബിൾ… Continue Reading