ബൈക്ക് യാത്രികനായ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു

മാനന്തവാടി പീച്ചംങ്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അലോയ്സിന്റെ സുഹൃത്തും സഹപാഠിയുമായ കാവുമന്ദം ചക്കാലക്കുന്നേല്‍ സി.എസ്. അനൂപാ (19) ണ് മരിച്ചത്. സാരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്ന അനൂപ് ഇന്നലെ രാത്രി എട്ട് മണിക്കാണ് മരിച്ചത്. ദ്വാരക ലിറ്റിൽ ഫ്ലവർ ഐ.ടി.സിയിലെ… Continue Reading

മാധ്യമ പ്രവർത്തക ക്ഷേമനിധി കെ.ആർ.എം.യു. ക്യാമ്പയിൻ നടത്തും

കൽപ്പറ്റ: മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സർക്കാർ ഏർപ്പെടുത്തിയ ക്ഷേമനിധിയിൽ അംഗങ്ങളെ ചേർക്കുന്നതിനും തൊഴിലാളി യൂണിയനിൽ അംഗങ്ങളെ ചേർക്കുന്നതിനും വയനാട്ടിൽ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് കെ. ആർ.എം.യു. സംസ്ഥാന സെക്രട്ടറി വി.സെയ്ദ് പറഞ്ഞു. കൽപ്പറ്റ വയനാട് പ്രസ് അക്കാദമി ഹാളിൽ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു… Continue Reading

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്: വയനാട് വികസനത്തിന് 19 പദ്ധതികള്‍

കൽപ്പറ്റ: ആസ്പിരേഷണല്‍ ഡിസ്ട്രിക്ടിന്റെ ഭാഗമായി കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ഫണ്ടില്‍ ഉള്‍പ്പെടുത്തിയുള്ള വയനാട് വികസനത്തിന് 19 പദ്ധതികളൊരുങ്ങുന്നു. പദ്ധതികളുടെ പ്രപ്പോസലുകള്‍ നീതി ആയോഗിന് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം ചര്‍ച്ച ചെയ്തു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ… Continue Reading

ശ്രീജേഷിന്റെ മരണം കൊലപാതകം? പോലീസ് അന്വേഷണം തുടങ്ങി

കൽപ്പറ്റ: കൽപ്പറ്റ എച്ച്. ഡി.എഫ്.സി. ജീവനക്കാരനും മേപ്പാടി നെല്ലിമുണ്ട സ്വദേശിയുമായ ശ്രീജേഷ് വ്യാഴാഴ്ച രാത്രി വാഹനമിടിച്ച് മരിച്ചത് മന:പൂർവ്വമുള്ള കൊലപാതകമാണന്ന് സംശയം.  ശ്രീജേഷിന്റെ സുഹൃത്തുക്കളും   ബന്ധുക്കളും സംശയമുന്നയിച്ചതിനെ തുടർന്ന് പോലീസ് വിശദമായ അന്വേഷണം തുടങ്ങി. വാഹനമിടിച്ച് ശ്രീജേഷ് മരിച്ചതിനെതുടർന്ന്  ക്വാളിസ് ജീപ്പ് ഓടിച്ച മേപ്പാടി സ്വദേശി ചിറക്കൽ ഷിബുവിനെ   പോലീസ് അറസ്റ്റ് ചെയ്യുകയും   കോടതി ഇയാളെ… Continue Reading

കേരള സീനിയർ സിറ്റിസൺ ഫോറം കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

കൽപ്പറ്റ:മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയുംസംരക്ഷണത്തിനായുള്ള സംസ്ഥാന സമിതിയും ജില്ലാ സമിതിയും പുനസംഘടിപ്പിച്ചതിൽ  ഏറ്റവും കൂടുതൽ വയോജനങ്ങൾ അംഗങ്ങളായുളള സീനിയർ സിറ്റിസൺസ് ഫോറത്തിനെ അവഗണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. കെ.വി മാത്യു മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. ടി.വി രാജൻ ,പി പി പത്രോസ് ,എൻ. മണിയപ്പൻ , കെ .ശശിധരൻ… Continue Reading

റിട്ടേ. പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം

പുല്‍പ്പള്ളി. മണല്‍ വയല്‍ റിട്ടയേര്‍ഡ് ഡി.വൈ.എസ്.പി. വി.ജി. കുഞ്ഞന്റ വീടിനു നേരെ അജ്ഞാതരുടെ കല്ലേറ്. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കല്ലേറില്‍ വീടും സമീപത്തെ കാറിനും കേടുപാടുകള്‍ സംഭവിച്ചു. വീടിനു നേരെ കല്ലേറിയുന്ന ശബ്ദം കേട്ട് വീട്ടുക്കാര്‍ ലെറ്റ് ഇട്ടപ്പോഴെക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. എറിയാന്‍ ഉപയോഗിച്ച കല്ലുകള്‍ വീട്ടുമുറ്റത്തു നിന്നും ലഭിച്ചു. കുഞ്ഞന്റെ പരാതിയെ തുടര്‍ന്ന്… Continue Reading

പ്രദീപ് മുഹമ്മയുടെ ഫോട്ടോകളുടെ പ്രദർശനം ആരംഭിച്ചു

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ പ്രദീപ് മുഹമ്മയുടെ ഫോട്ടോകളുടെ പ്രദർശനം ആരംഭിച്ചു. ജലം മുഖ്യവിഷയമായി വരുന്ന ചിത്രങ്ങളാണ് ഓളങ്ങൾ എന്ന പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സ്വന്തം ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുള്ള ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയാണ് പ്രദർശനത്തിനെത്തിച്ചിട്ടുള്ളത്. ഉദയത്തിന്റെ പശ്ചാത്തലത്തിലുള്ള ചീനവലയുടെ ചിത്രവും, ഓളപ്പരപ്പിലെ ഹൗസ് ബോട്ടിന്റെ ചിത്രവും ആലപ്പുഴയുടെ സംസ്കാരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ്. പ്രദർശനത്തോടനുബന്ധിച്ച്… Continue Reading

സ്വപ്നങ്ങൾ ബാക്കിയാക്കി ശ്രീജേഷ് യാത്രയായി: കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്

കൽപ്പറ്റയിൽ റോഡരികിലൂടെ നടന്നുപോകുമ്പോൾ കാറിടിച്ച് മരിച്ച ശ്രീജേഷ് രാജ് (30) ന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നെല്ലിമുണ്ട ഹിന്ദുശ്മശാനത്തിൽ സംസ്കരിച്ചു.മേപ്പാടി നെല്ലിമുണ്ട പുതിയേടത്ത് രാജന്റെയും മാലതിയുടെയും മകനാണ് ശ്രീജേഷ് . വ്യാഴാഴ്ച രാത്രി 10.40 നായിരുന്നു അപകടം. റോഡരികിലൂടെ നടക്കുകയായിരുന്ന ശ്രീജേഷിനെ കാർ ഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോവുകയും ചെയ്തു. പിന്നീട് കാർ ഡ്രൈവർ… Continue Reading

രാഹുൽ ഗാന്ധി എം.പി. ജൂലൈ മാസം അവസാനമോ ആഗസ്റ്റ് ആദ്യ വാരമോ വയനാട്ടിലെത്തും

കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി. ജൂലൈ മാസം അവസാനമോ ആഗസ്റ്റ് ആദ്യ വാരമോ വയനാട്ടിലെത്തും. വയനാടിന്റെ സമഗ്ര വികസനം സംബന്ധിച്ച പദ്ധതി തയ്യാറാക്കുന്നതോടൊപ്പം ജന സമ്പർക്ക പരിപാടിയും നടത്തും. ഇന്ന് ഡൽഹിയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായതെന്ന് മുൻ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ. പൗലോസ് പറഞ്ഞു. ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്ര… Continue Reading

മുട്ടിൽ മാണ്ടാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പുൽപ്പാടി അബ്ദുള്ളക്ക് വിജയം

കൽപ്പറ്റ: വയനാട് ജില്ലയിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചു. ഇതോടെ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണം എൽ ഡി എഫ് നിലനിർത്തി. എൽ ഡി എഫ് സ്ഥാനാർഥി പുൽപ്പാടി അബ്ദുള്ളയാണ് 177 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിന് വിജയിച്ചത്. യുഡിഎഫിലെ കൊട്ടേകാരൻ മൊയ്തീനെയാണ് പുൽപാടി അബ്ദുള്ള പരാജയപ്പെടുത്തിയത്. പഞ്ചായത്ത് അംഗമായിരുന്ന എ… Continue Reading