വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടെ ലോഗോ പ്രകാശനം നടത്തി

കൽപ്പറ്റ: വയനാട് ജില്ലയിലെ സാഹസിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വയനാട് അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടെ ലോഗോ പ്രകാശനം നടത്തി. കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്റ്റ് ക്ലബ്ബിൽ വച്ച് ജെ.സി.ഐ. കൽപറ്റ നടത്തിയ മലബാർ എൺട്രപ്രണേഴ്സ് മീറ്റിൽ വച്ച് മാതൃഭൂമി മാനേജിംഗ് ഡയറക്ടറും മുൻ എം.എൽ.എയുമായ എം.വി.ശ്രേയാംസ് കുമാർ ലോഗോ പ്രകാശനം ചെയ്തു. സൊസൈറ്റി… Continue Reading

ജി.ഐ.ഒ. ടീന്‍സ് മീറ്റ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

ബത്തേരി: ‘റബ്ബിന്‍ ചാരെ ഫിര്‍ദൗസില്‍ ‘തലക്കെട്ടില്‍കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ജി.ഐ.ഒ ജില്ലാ കമ്മിറ്റി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളില്‍ വെച്ച് നടത്തിയ ടീന്‍സ് മീറ്റിന്‍റെ ഉദ്ഘാടനം മലയാളത്തിലെ ആദ്യത്തെ വനിതാ ട്രൈബല്‍ സംവിധായക ലീല സന്തോഷ് നിര്‍വഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു മായി ക്യാമ്പില്‍ 60 ഓളം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു.… Continue Reading

ഫുട്ബോൾ താരങ്ങളെ കാട്ടാന ആക്രമിച്ചു. : രണ്ട് പേർക്ക് പരിക്ക്

ബത്തേരി : ഫൂട്ബോള്‍ മത്സരം കഴിഞ്ഞ് മടങ്ങിയ ബൈക്ക് യാത്രക്കാരെ കാട്ടാന ആക്രമിച്ചു. മാനന്തവാടി സ്വദേശികളായ യുവാക്കള്‍ക്ക് പരിക്ക്. മാനന്തവാടി വള്ളിയൂര്‍ക്കാവ് പുതിയവീട്ടില്‍ പ്രജിത് (22), കമ്മന മൂത്തേടത്ത് ഷനു (22), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് പുല്‍പ്പള്ളിയില്‍ നിന്നും മാനന്തവാടിക്ക് വരുന്ന വഴി പാക്കം ദാസനക്കരവെച്ചാണ്… Continue Reading

ഭീകരതക്കെതിരെ ലോകമനസ്സാക്ഷി ഉണരണം:ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏടപ്പെട്ടി ഇടവകയില്‍ പ്രതിഷേധ റാലി നടത്തി

കൽപ്പറ്റ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏടപ്പെട്ടി ഇടവകയില്‍ പ്രതിഷേധ റാലി നടത്തി. ലോകമെമ്പാടും ക്രൈസ്തവര്‍ക്കെതിരെ അരങ്ങേറുന്ന അക്രമങ്ങള്‍ക്കും ക്രൂരതകള്‍ക്കുമെതിരെ ലോകമനസ്സാക്ഷി ഉണരണമെന്ന് ഇടവക വികാരി ഫാ. തോമസ് ജോസഫ് തേരകം അഭ്യര്‍ഥിച്ചു. മുന്നുറ്റി അമ്പതിലേറെ നിരപരാതികള്‍ നിഷ്കരുണം കൊല ചെയ്യപ്പെടുകയും നൂറുകണക്കിന് വിശ്വാസികള്‍ പരുക്കേറ്റ് അശുപത്രികളിലാവുകയും ചെയ്തെങ്കിലും ഈ സംഭവത്തിനെതിരെ,… Continue Reading

പള്ളിക്കവലയിൽ നിയമവിരുദ്ധമായി മൊബൈൽ ടവർ നിർമ്മാണം തുടങ്ങിയതായി പരാതി

കൽപ്പറ്റ: റിലയൻസ് ജിയോ ടവറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പള്ളിക്കവലയിൽ നിയമവിരുദ്ധമായി നിർമ്മാണം നടക്കുന്ന മൊബൈൽ ടവറിനെതിരെ ജനരോഷം ഇരമ്പുന്നു. ജനവാസ പ്രദേശത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം ടവർ നിർമ്മാണം പാടില്ലെന്ന മാർഗനിർദ്ദേശം മറികടന്നാണ് നിർമ്മാണം. പട്ടികവർഗ്ഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളടക്കം നിരവധി പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന അംഗൺവാടിക്കും, സ്വകാര്യ നഴ്സറി സ്കൂളിനും നിരവധി വീടുകൾക്കും… Continue Reading

ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച് ഉത്തരവിറക്കിയ നടപടി പ്രതിഷേധാർഹം: കേരള എൻ ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ ക്ഷാമബത്ത കുടിശ്ശിക പണമായി നൽകുന്ന ഉത്തരവ് റദ്ദാക്കിയ നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ്. നിരന്തര പ്രക്ഷോഭങ്ങളുടേയും സത്യാഗ്രഹ സമരങ്ങളുടേയും ഫലമായാണ് ഒന്നര വർഷമായി കുടിശ്ശികയായ ക്ഷാമബത്ത ബഡ്ജറ്റിൽ പ്രഖ്യാപിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉത്തരവാകുകയും ചെയ്തത്, എന്നാൽ പോളിംഗ് കഴിഞ്ഞ ഉടനെ തന്നെ ഈ ഉത്തരവ് റദ്ദാക്കി കുടിശ്ശിക പിന്നീട് നൽകുമെന്ന് ഉത്തരവിറക്കിയത്… Continue Reading

കുരുങ്ങുപനി പ്രതിരോധ സംവിധാനങ്ങള്‍ വയനാട്ടിൽ സുശക്തമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

മാനന്തവാടി: വയനാട് ജില്ലയില്‍ കുരങ്ങുപനിയുടെ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതില്‍ രണ്ട് മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ടന്ന് ഡി., എം ഒ . പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കുരങ്ങുപനി പിടിപെടുവാന്‍ സാദ്ധ്യതയുളള സ്ഥലങ്ങളിലും, മറ്റ് പ്രദേശങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍, ഐ.ഇ.സി. ബോര്‍ഡുകള്‍ ലഘുലേഖകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ രോഗപ്രതിരോധ… Continue Reading

വയനാട് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് അവലോകന യോഗം കൽപ്പറ്റയിൽ ആരംഭിച്ചു

വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഇതിലെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി യോഗം ചേരുന്നു. ഓരോ ബൂത്തുകളിൽ നിന്നും രാഹുൽ ഗാന്ധിക്ക് ലഭിച്ചേക്കാവുന്ന വോട്ടുകളുടെ കൃത്യമായ കണക്കുകൾ യുഡിഎഫ് നേതാക്കൾ യോഗത്തിൽ അവതരിപ്പിച്ചു. ഇതിനുപുറമേ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലെ വീഴ്ചയും മറ്റു കാര്യങ്ങളും യോഗം ചർച്ച… Continue Reading

പരിഷത് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ വടുവഞ്ചാലിൽ

കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുപ്പത്തി എട്ടാം വയനാട് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ വടുവഞ്ചാൽ മിൽക്ക് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കും . പരിഷത് കേന്ദ്ര നിർവാഹക സമിതി അംഗം ഡോ ബി എസ് ഹരികുമാർ ഉദ്‌ഘാടനം ചെയ്യും. പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷത വഹിക്കും. സെക്രട്ടറി പി ആർ മധുസൂദനൻ… Continue Reading

കാറ്റിൽ നേന്ത്രവാഴകൾ നിലംപൊത്തി

മാനന്തവാടി : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും നേന്ത്രവാഴകൾ നിലംപൊത്തി.മാനന്തവാടി നഗരസഭ പരിധിയിലെ ഒഴക്കോടിയിലാണ് വ്യാപകമായി വാഴ നശിച്ചത്. ജ്യോതി നാവാസ് കനക വല്ലിയുടെ മുന്നൂറോളംകുലച്ച വാഴകളും മോനിപ്പള്ളി ജോസിന്റെ യും എകരത്ത് വീട്ടിൽ വിനോദിന്റെയും ഇരുനൂറ് വീതം വാഴകളുമാണ് നശിച്ചത്.കൂടാതെ വടക്കേടത്ത് പുത്തൻപുരയിൽ ബെന്നിയുടെയും നിരവധി വാഴകൾ നിലംപൊത്തി. ബാങ്ക് വായ്പ എടുത്താണ്… Continue Reading