കെ.എസ്. ആർ. ടി. സി. ബസ് നിയന്ത്രണം വിട്ടു: ഡ്രൈവറുടെ മനോധൈര്യം യാത്രക്കാരുടെ ജീവൻ രക്ഷിച്ചു

തലപ്പുഴ: ബോയ്സ് ടൌൺ ചെകുത്താൻ തോടിന് സമീപമാണ് രാവിലെ ഒമ്പത് മണിയോടെ മാനന്തവാടി ഇരിട്ടി ബസ് നിയന്ത്രണം വിട്ടത് .ബ്രേക്ക് നഷ്ടപ്പെട്ട ബസ് ഡ്രൈവർ മതിലിൽ ഇടിച്ചു നിർത്തി. . ഡ്രൈവറുടെ മനോോധൈര്യവും സമയോചിതമായ ഇടപെടലുമാണ് നിരവധി ജീവൻ രക്ഷിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു തലശ്ശേരി ഡിപ്പോയുടേതാാണ് ബസ് ‘ . 16

സണ്ണി മാമലയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി .പി . എം

മോപ്പടി:റിപ്പൺ കടചിക്കുന്ന് സണ്ണി മാമലയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി പി ഐ എം മൂപ്പൈനാട് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു .മരണം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും എം എൽ എ ക്കും ഡി ജി പി ക്കും പരാതി നൽകാനും ലോക്കൽ കമ്മിറ്റി തീരുമാനിച്ചു. ലോക്കൽ സെക്രട്ടറി… Continue Reading

കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്ക് കല്‍പ്പറ്റയില്‍ സ്‌പെഷ്യല്‍ ഓഫീസ് തുടങ്ങും

കല്‍പ്പറ്റ:ജില്ലയിലെ കാപ്പികര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് സ്ഥാപിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 2 ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിക്കും. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്യുന്നതിന്റെ… Continue Reading

വസന്തകുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

കൽപ്പറ്റ:പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. വസന്തകുമാറിന്റെ മാതാവ് ശാന്തയ്ക്ക് 10 ലക്ഷം, ഭാര്യ ഷീനയ്ക്ക് 15 ലക്ഷം എന്നിങ്ങനെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ തുകയ്ക്കുള്ള ചെക്ക് എഡിഎം കെ അജീഷ്, ഫിനാന്‍സ് ഓഫിസര്‍ എ കെ ദിനേശന്‍, എല്‍ആര്‍ തഹസില്‍ദാര്‍… Continue Reading

ബാണാസുരമലയിലെ കാട്ടുതീ അപകടകരമായി വ്യാപിക്കുന്നു: പരിസ്ഥിതിക്ക് വൻ ആഘാതം

കൽപ്പറ്റ: ബാണാസുരമലയിൽ വെളളിയാഴ്ച തുടങ്ങിയ കാട്ടുതീ അപകടകരമായി വ്യാപിക്കുന്നു. പരിസ്ഥിതിക്ക് വൻ ആഘാതമേൽപ്പിച്ച് കാട്ടുതീ ആയിരകണക്കിന് ഹെക്ടർ സ്ഥലങ്ങളിലെ പുൽ മേടുകളും കാടുകളും നാമാവശേഷമാക്കി. ബാണാസുര മലയിലെ കാട്ടുതീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിയാത്തതാണ് പ്രധാന ഭീഷണിയും വെല്ലുവിളിയും . രണ്ട് ദിവസമായി തുടരുന്ന തീ നിയന്ത്രണാതീതമാണെന്ന് നാട്ടുകാർ പറയുന്നു. .തീ വിഴുങ്ങിയ ബാണാസുരമല… Continue Reading

തീ വിഴുങ്ങി ബാണാസുരമല

ബാണാസുര മലയിലെ വാളാരംകുന്ന് മേഖലയില്‍ ഉണ്ടായ കാട്ടുതീ കാപ്പികളം കുറ്റിയാംവയലിലേക്ക്് പടര്‍ന്നു, ഹെക്ടര്‍കണക്കിന് വനം കത്തിനശിച്ചു. തീ അണക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് വനം വകുപ്പ് ,കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തീ ആളിക്കത്തുന്നതിനാല്‍ അവിടേക്ക് അടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് . 2 ദിവസമായി ബാണാസുര മലയില്‍ കാട്ടുതീ പടരുകയാണ് 8

കാട്ടുതീ വിഴുങ്ങി വയനാട് വന്യജീവി സങ്കേതം : വൻ പാരിസ്ഥിതിക ആഘാതം

കൽപ്പറ്റ : കർണാടക – തമിഴ് നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതിക്ക് വൻ ആഘാത മേൽപ്പിച്ച് കാട്ടുതീ പടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹെക്ടർ കണക്കിന് നിബിഡ വനങ്ങളും പുൽമേടുകളും അഗ്നിക്കിരയായി. 365 ചതുരശ്ര കിലോമീറ്റർ വരുന്ന വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം അറുപത് ഹെക്ടറിലധികം… Continue Reading

മീനങ്ങാടി കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കൽപ്പറ്റ: : മീനങ്ങാടി കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ  യുവാവ് മരിച്ചു. പാതിരിപ്പാലം മുണ്ടനടപ്പ്  മലന്തോട്ടം വീട്ടിൽ ആലിക്കുട്ടിയുടെയും  ജമീലയുടെയും മകൻ നൗഷാദ് (35) ആണ് മരിച്ചത്. . കൃഷ്ണഗിരിയിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ ദേശീയ പാത പാതിരിപ്പാലം ഇറക്കത്തിൽ കർണ്ണാടക ആർ .ടി.സി ബസും നൗഷാദ് സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു  അപകടം. ഗുരുതരമായി പരുക്കേറ്റ നൗഷാദ്… Continue Reading

പനമരം ആര്യന്നൂർ നടയിൽ ഓട്ടോയിൽ ബസ്സിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്

പനമരം ആര്യന്നൂർ നടയിൽ ഓട്ടോയിൽ ബസ്സിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്. ചെറുകാട്ടൂർ കോളനി കുളിയൻ (52), കൊയിലേരി ഊർപള്ളി  തങ്കച്ചൻ (55 ), വെളളമുണ്ട ഏഴേനാൽ ചന്ദ്രബാബു (55) എന്നിവർക്കാണ്  പരിക്കേറ്റത്.   പ്രാഥമിക ചികിൽ‌സക്ക് ശേഷം ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി. 11

‘ഏങ്കള സ്‌കൂളു’ പദ്ധതിക്ക് തുടക്കം

മാനന്തവാടി:തീരദേശ-തോട്ടം-ഗോത്ര മേഖലകളിലെ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ‘ഏങ്കള സ്‌കൂളു’ പദ്ധതിക്ക് കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം.  ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുക, ഊരുകൂട്ടങ്ങള്‍ ശക്തിപ്പെടുത്തുക, തനത് ഭാഷയും കലകളും പ്രോല്‍സാഹിപ്പിക്കുക, മല്‍സരപ്പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക, തനതു ഭക്ഷ്യവിഭവങ്ങള്‍ക്ക് പ്രചാരവും പ്രോല്‍സാഹനവും നല്‍കുക,… Continue Reading