അവശേഷിക്കുന്നത് 15 ക്യാമ്പുകള്‍:പുത്തുമലയില്‍ തിരച്ചില്‍ തുടരുന്നു

അവശേഷിക്കുന്നത് 15 ക്യാമ്പുകള്‍ പുത്തുമലയില്‍ തിരച്ചില്‍ തുടരുന്നു

കൽപ്പറ്റ:ജില്ലയില്‍ മഴ മാറിനിന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മാറിതുടങ്ങി. നിലവില്‍ ജില്ലയില്‍ അവശേഷിക്കുന്നത് 15 ദുരിതാശ്വാസ ക്യാമ്പുകളാണ്. വൈത്തിരി താലൂക്കില്‍ ഏഴും സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടും മാനന്തവാടിയില്‍ ആറും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 249 കുടുംബങ്ങളിലായി 765 ആളുകളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ പേരുള്ളത് മേപ്പാടി ജിഎച്ച്എസ് ക്യാമ്പിലാണ്. ഇവിടെ 82 കുടുംബങ്ങളില്‍ നിന്നായി… Continue Reading

ആദിവാസി പുനരധിവാസം, സാധ്യമായ ഭൂമി കണ്ടെത്തും: കളക്ടര്‍

കല്‍പ്പറ്റ: ജില്ലയില്‍ ഭൂമിയില്ലാത്ത 3215 ആദിവാസി കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിന് സാധ്യമായ ഭൂമി കണ്ടെത്തുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. കാശുക്കൊടുത്ത് ഭൂമി വാങ്ങിക്കുക, ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി നിയമപരമായി ഏറ്റെടുക്കുക, വനം വകുപ്പ് വിട്ടുനല്കിയ ഭൂമി ഉപയോഗിക്കുക, കൈയേറിയ ഭൂമി സാധ്യമായ രീതിയില്‍ ഒഴിപ്പിക്കുക എന്നിവയാണ് ആദിവാസി പുനരധിവാസത്തിനായി ജില്ലാ… Continue Reading

ലൈഫിലൂടെ പുതുജീവിതം; സ്വപ്‌ന സാക്ഷാത്ക്കാരത്തില്‍ അച്ചുതനും കുടുംബവും

അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം നിറവേറിയതിന്റെ സന്തോഷത്തിലാണ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് പഴശ്ശി കോളനിയിലെ അച്ചുതനും കുടുംബവും. എതു സമയവും ഇടിഞ്ഞു വീഴാവുന്ന വീട്ടില്‍ നിന്നും സുരക്ഷിതമായ പുതിയ വീട്ടിലേക്ക് വഴിയൊരുക്കിയതാകട്ടെ ലൈഫ് മിഷന്റെ ഇടപ്പെടലും. എ.എ.വൈ പദ്ധതി വഴി 2014-15 വര്‍ഷത്തിലാണ് പട്ടികവര്‍ഗത്തില്‍പ്പെട്ട അച്ചുതന് ആദ്യമായി വീട് അനുവദിച്ചത്. ഗ്രാമപഞ്ചായത്തില്‍ വീടിന് സബ്‌സിഡി ധസഹായം… Continue Reading

പ്രവീണക്ക് മന്ത്രിയുടെ അഭിനന്ദനം

മാനന്തവാടി:കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ വയനാട് കാട്ടിക്കുളം നാരങ്ങാക്കുന്ന് അടിയ കോളനിയിലെ പ്രവീണയെ പട്ടികജാതി- പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ അഭിനന്ദിച്ചു. അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ 4757-ാമത് റാങ്കും കേരളത്തിലെ കീം കാറ്റഗറിയില്‍ പത്തൊന്‍പതാം റാങ്കുമാണ് പ്രവീണ നേടിയത്.  ബാബു – ശാന്ത ദമ്പതികളുടെ മകളായ പ്രവീണ വീടിനടുത്തുള്ള… Continue Reading

ആദിവാസികൾക്ക് അരി വിതരണം ചെയ്തു

തലപ്പുഴ: പട്ടികവർഗ വികസന വകുപ്പ് തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിലെ ആദിവാസികൾക്ക് അരി വിതരണം ചെയ്തു.അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി എന്നീ വിഭാഗങ്ങൾക്കാണ് അരി വിതരണം ചെയ്തത്.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപ്പഞ്ചായത്തംഗം കെ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എം.ഗണേഷ്കുമാർ, സി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 0

കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കല്‍പ്പറ്റ: വയനാട് ചുണ്ടേല്‍ വട്ടക്കുണ്ട് ആദിവാസി കോളനിയിലെ ലീലയെ കൊലപ്പെടുത്തിയ കേസില്‍ ഏഴു മാസമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍. ബത്തേരി നമ്പിക്കൊല്ലി കാടങ്കൊല്ലി കോളനിയിലെ ബസവനെയാണ്(58) വൈത്തിരി സി.ഐ പ്രവീണ്‍കുമാറും സംഘവും ബത്തേരിയില്‍നിന്ന് അറസ്റ്റു ചെയ്തത്. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2018 ഡിസംബര്‍ 16 നാണ് കേസിനു… Continue Reading

തൊവരിമല ഭൂ സമരം: ദരിദ്ര ഭൂരഹിതർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി

കല്പറ്റ:തൊവരിമല ഭൂസമരത്തിന്റെ ഭാഗമായി നൂറ് കണക്കിന് ആദിവാസികളും, ഭൂരഹിതരും കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കല്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കല്പറ്റ കലക്ടറേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു.മാർച്ച് സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ ഉദ്ഘാടനം ചെയ്തു . “86 ദിവസമായി വയനാട് കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന ഭൂരഹിതരായ ആദിവാസികളുടെ… Continue Reading

പുലമൊട്ടം കുന്ന് കോളനിയിൽ സൗജന്യ ശുചീകരണ കിറ്റുകൾ നൽകി

മാനന്തവാടി: കേന്ദ്ര സർക്കറിന്റെ ‘സ്വച്ഛതാ പക് വാദ’ പദ്ധതിയുടെ ഭാഗമായി ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ കോഴിക്കോട് ഏരിയാ ഓഫീസും മാനന്തവാടി സയാ ഇൻഡേൻ ഗ്യാസ് ഏജൻസിയും ചേർന്ന് പുലമൊട്ടം കുന്ന് കോളനിയിൽ സൗജന്യ ശുചീകരണ കിറ്റുകൾ നൽകി. മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പ്രദീപാ ശശി അധ്യക്ഷത വഹിച്ചു.… Continue Reading

തൊവരിമല ഭൂസമരത്തിന് ഐക്യദാർഢ്യവുമായി 18-ന് വയനാട് കലക്ട്രേറ്റ് മാർച്ച്

കൽപ്പറ്റ: തൊവരിമല ഭൂസമരത്തിന് ഐക്യദാർഢ്യവുമായി 18-ന് കലക്ട്രേറ്റ് മാർച്ച് നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൊവരിമല ഭൂമി ആദിവാസികൾക്കും ഭൂരഹിതർക്കും പതിച്ചുനൽകുക എന്ന മുദ്രാവാക്യമുയർത്തി 70 ദിവസമായി വയനാട് കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മാർച്ച്. . ആദിവാസികൾക്കും മറ്റ് ഭൂരഹിതർക്കുമായി വിതരണം ചെയ്യുന്നതിനായി സർക്കാർ ഏറ്റെടുത്തതിന് ശേഷം പതിറ്റാണ്ടുകൾ… Continue Reading

സാമ്പത്തിക ഭദ്രതയില്ല,വീടുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍

കല്‍പ്പറ്റ: വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചുവെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ വയനാട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുമ്പാകെ ഹാജരായില്ല. മഞ്ജു വാര്യര്‍ ഫൗണ്ടേഷന് വേണ്ടി അഭിഭാഷകനാണ് ഹാജരായത്. പട്ടികവര്‍ഗ്ഗ സമൂഹത്തില്‍പ്പെട്ട കോളനിക്കാര്‍ക്ക് വീടുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അത്തരമൊരു കരാറോ രേഖയോ അറിയിപ്പോ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും അഭിഭാഷകന്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ… Continue Reading