ആയുധധാരികളായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി: സംഭവം കൊട്ടിയൂരിൽ

മാനന്തവാടി: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. രാവിലെ 6 മണിയോടെയാണ് സംഘം ടൗണില്‍ എത്തിയത്. ഒരു സ്ത്രീയടക്കം നാലംഗസംഘമാണ് പ്രകടനത്തിന് എത്തിയത്. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഇവർ വഴിയിൽ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട് . കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയത്. പോലീസ് അന്വഷണം ആരംഭിച്ചു. 35

കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി നിലച്ചു സായാഹ്ന ധര്‍ണ്ണയും സമര പ്രഖ്യാപനവും 21ന് കാവുംമന്ദത്ത്

കൽപ്പറ്റ: കാലതാമസം, ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ത്തി വെച്ച കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി പുനരാരംഭിക്കാതെ അനിശ്ചിതമായി നീളുന്നതിനാല്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ വാരാമ്പറ്റ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 21ന് ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിക്ക് കാവുംമന്ദത്ത് സായാഹ്ന ധര്‍ണ്ണയും സമര പ്രഖ്യാപനവും നടത്തുമെന്ന് ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ്… Continue Reading

വസൂരി ഇല്ലാതാക്കിയത് പോലെ പോളിയോ ലോകത്തുനിന്ന് തുടച്ചുനീക്കണം:ജില്ല കളക്ടര്‍

കൽപ്പറ്റ: പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഐഎഎസ് കൽപറ്റ ജനറൽ ആശുപത്രിയിൽ നിർവഹിച്ചു. ലോകത്തുനിന്ന് വസൂരി ഇല്ലാതാക്കിയത് പോലെ പോളിയോ രോഗത്തെയും തുടച്ചുനീക്കാൻ പൾസ് പോളിയോ പോലെയുള്ള പ്രതിരോധ ചികിത്സ പരിപാടികളുമായി എല്ലാവരും സഹകരിക്കണമെന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു കൊണ്ട് കളക്ടർ അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയകളിലൂടെയുള്ള ദുഷ്പ്രചരണങ്ങൾ… Continue Reading

കുരുന്നുകൾക്ക് പൾസ് പോളിയോ നൽകി

മാനന്തവാടി:സംസ്ഥാന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി മാനന്തവാടി മുനിസിപ്പാലിറ്റി ഇതുപത്തിയഞ്ചാം ഡിവിഷൻ തല ഉദ്ഘടനം കണ്‍സിലര്‍ അഡ്വ.റഷീദ് പടയന്‍ വാക്‌സിന്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ഇന്ന് ബൂത്ത്തല ഇമ്മ്യൂണൈസേഷനും തിങ്കളും,ചൊവ്വയും വിട്ടുപോയ കുട്ടികള്‍ക്ക് വീടുവീടാന്തരം കയറി തുള്ളിമരുന്ന് വിതരണവും നടത്തും. അഞ്ച് വയസ്സില്‍ താഴെയുള്ള 24,50,477 കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഇതിനായി 24,247… Continue Reading

ബുള്ളറ്റിലെത്തിയ യുവാവ് കെ.എസ്.ആർ.ടി.സി.ബസ്സിൽ കയറി ഡ്രൈവറെ മർദിച്ചു: നാട്ടുകാർ ഇടപ്പെട്ടതോടെ ഓടി രക്ഷപ്പെട്ടു

മാനന്തവാടി – ബുള്ളറ്റ്    ബൈക്കിലെത്തിയ യുവാവിന്റെ മർദ്ദനത്തിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് പരിക്കേറ്റു.കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കൊടുവള്ളി എളേറ്റിൽ കോട്ടപ്പാറ ഷമീർ (41) നാണ് മർദ്ദനമേറ്റത്. ഇയാളെ മാനന്തവാടി ജില്ലാ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന്  രാവിലെ 10.30 ഓടെ ദ്വാരകയിൽ  വെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് മൊബെലിൽ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുകയായിരുന്ന… Continue Reading

മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങണമെന്ന് ഡി ജി പി

കൽപ്പറ്റ: മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങണമെന്ന് ഡി ജി പി ലോക് നാഥ് ബെഹ്‌റ. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക്  പ്രത്യേക പാക്കേജ് കേ രള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടന്നും ഇത് മാവോയിസ്റ്റുകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൽപ്പറ്റയിൽ പറഞ്ഞു.. പോലീസ് വയനാട്ടിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴടങ്ങുന്ന മാവോയിസ്റ്റുകയുടെ  കുടുംബാഗങ്ങളെയും സര്‍ക്കാര്‍ സംരക്ഷിക്കും.… Continue Reading

ആദിവാസി യുവാവിന്റെ മരണം: കൊലപാതകമെന്ന് പൊലീസ്: അച്ഛനും മകനും അറസ്റ്റിൽ

വയനാട് കേണിച്ചിറയിൽ മൂന്ന് വർഷം മുമ്പ് ആദിവാസി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കേണിച്ചിറ അതിരാങ്ക്പാടി കോളനിയിലെ മണിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതികളായ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു. കേണിച്ചിറ സ്വദേശി വി.ഇ തങ്കപ്പനും മകൻ സുരേഷുമാണ് പിടിയിലായത്. ഇരുവരും ചേർന്ന് മൃതദേഹത്തിന് സമീപം വിഷക്കുപ്പി വെച്ച് മണിയുടെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കുകയായിരുന്നു.… Continue Reading

ദേശീയപതാകയേന്തി രാജ്യത്ത് നടക്കുന്ന സമരങ്ങള്‍ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണെന്ന് കെ മുരളീധരന്‍ എം.പി

മാനന്തവാടി: ദേശീയപതാകയേന്തി രാജ്യത്ത് നടക്കുന്ന സമരങ്ങള്‍ ഇന്ത്യയിലെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണെന്ന് കെ മുരളീധരന്‍ എം പി. നിരവധി പേരുടെ ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള പോരാട്ടം വിജയത്തിലെ കലാശിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ സമസ്ത മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളെ ഇല്ലാതാക്കാനും,… Continue Reading

ബസ് ജീവനക്കാരുടെ ക്രൂര നടപടിക്ക് ശിക്ഷ വിധിച്ച് ആർ.ടി.ഒ: ഇരുവരുടേയും ലൈസൻസ് സസ്പെന്റ് ചെയ്തു

മീനങ്ങാടി:സ്വകാര്യ ബസ് ജീവനക്കാരുടെ വീഴ്ചമൂലം മധ്യവയസ്‌കനും,മകള്‍ക്കും പരുക്കേറ്റ സംഭവത്തില്‍ നടപടിയുമായി വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. പ്രാഥമിക അന്വേഷണത്തില്‍ ബസ് ഡ്രൈവറായ വിജീഷ്, കണ്ടക്ടര്‍ ലതീഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടേയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അധികമായി വന്ന വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതിരിക്കാനുള്ള ബസ് ജീവനക്കാരുടെ ശ്രമത്തിന്റെ… Continue Reading

ആശുപത്രിയിൽ ഗുണ്ടായിസം: സെക്യൂരിറ്റി അടക്കം മൂന്നുപേർ ചികിത്സയിൽ

ബത്തേരി:സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനും ആശുപത്രി ജീവനക്കാര്‍ക്കും മര്‍ദ്ദനം. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ബത്തേരി ഇഖ്റ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ, അറ്റന്റര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. രോഗിയുമായെത്തിയ വാഹനം ആശുപത്രി ക്യാഷ്യാലിറ്റിയുടെയും ആംബുലന്‍സിന്റെയും മുന്നിലായി പാര്‍ക്ക് ചെയ്തു.ഈ വാഹനം മാറ്റിയിടാന്‍ പറഞ്ഞതിനാണ് മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബത്തേരി പൊലീസ്… Continue Reading