കാട്ടാനയുടെ ആക്രമണത്തില്‍യുവാവ് മരണപ്പെട്ടു

തിരുനെല്ലി:സി.പി.ഐ.എം തിരുനെല്ലി മുന്‍ ലോക്കല്‍ സെക്രട്ടറിയും,നിലവിലെ ലോക്കല്‍ കമ്മിറ്റി അംഗവും, അപ്പപാറ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമായ തിരുനെല്ലി അപ്പപ്പാറ ശങ്ക് മൂല സാരംഗ് നിവാസില്‍ കെ സി മണി (44) യാണ് മരിച്ചത്.അപ്പപ്പാറ ആക്കൊല്ലി എസ്‌റ്റേറ്റിലെ വാച്ച്മാനായ മണിയെ ഇന്ന് രാവിലെയാണ് ആന ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു.… Continue Reading

വയനാട്ടിൽ പുതിയ സബ്കളക്ടറായി വികല്‍പ് ഭരദ്വാജ് ചുമതലയേറ്റു

വികല്‍പ് ഭരദ്വാജ്

മാനന്തവാടി സബ്കളക്ടറായി വികല്‍പ് ഭരദ്വാജ് ചുമതലയേറ്റു. മാനന്തവാടി സബ് കളക്ടര്‍ ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. സബ്കളക്ടറായിരുന്ന എന്‍.എസ്.കെ ഉമേഷ് ശബരിമലയുടെ പ്രത്യേക ചുമതലയുളള എ.ഡി.എമ്മായി സ്ഥലം മാറി പോകുന്നതിനെ തുടര്‍ന്നാണ് വികല്‍പ് ഭരദ്വാജിന്റെ നിയമനം. ഉത്തര്‍പ്രദേശിലെ മുറാദാബ് സ്വദേശിയാണ് വികല്‍പ്. 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്നും ബി.ടെക് ബിരുദം നേടിയ ശേഷമാണ് സിവില്‍… Continue Reading

വികൽപ്പ് ഭരദ്വാജ് സബ് കലക്ടറായി ചുമതലയേറ്റു

മാനന്തവാടി: വയനാട്ടിൽ പുതിയ സബ്കളക്ടറായി വികല്‍പ് ഭരദ്വാജ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. എന്‍.എസ്‌.കെ ഉമേഷ് ശബരിമല എഡിഎമ്മായി സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് വികല്‍പ് ഭരദ്വാജ് സബ്കളക്ടറായത്. 68

വർക്ക്ഷോപ്പ് തൊഴിലാളിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി

കോറോം മരച്ചുവട് താമസിക്കുന്ന കല്ലറം കോട്ടപ്പറമ്പിൽ ബാലകൃഷ്ണൻ (45) നെ യാണ് വീടിന് സമീപം തീപൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.  തൊട്ടടുത്ത മരത്തിൽ തൂങ്ങി മരിക്കാൻ കുരുക്കുണ്ടാക്കി അതിന് മുകളിൽ പെട്രോൾ നിറച്ച ക്യാൻ വെച്ച് ശരീരത്തിലേക്ക് ഒഴുകുന്ന വിധത്തിൽ തീ കൊളുത്തിയതാണെന്നാണ് പോലീസ് നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭാര്യ: സന്ധ്യ,  സൗപർണ്ണിക, സായ് കൃഷ്ണൻ… Continue Reading

‘ചില’ ഫോട്ടോ പ്രദർശനം മാനന്തവാടിയിൽ തുടങ്ങി

മാനന്തവാടി: വിദ്യാർഥിയും, യുവ ഫോട്ടോഗ്രാഫറുമായ അർജുൻ.പി.ജോർജിന്റെ ‘ചില’ എന്ന പേരിലുള്ള ഫോട്ടോ പ്രദർശനം മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. ഗ്രന്ഥാലയത്തിലെ ചിത്രച്ചുമരിൽ – 11 ദൃശ്യാനുഭവങ്ങളാണ് പ്രദർശനത്തിലുള്ളത് .മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ വി.ആർ.പ്രവിജ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു’ ഫോട്ടോഗ്രാഫർ അജയ് ബേബി പ്രദർശനത്തിലുള്ള ഫോട്ടോകളെ… Continue Reading

വയനാട് ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ചു നടക്കുന്ന വയനാട് ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം തോണിക്കര, മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ പ്രവീജിന് ലോഗോ കൈമാറി. കോട്ടയം സി.എം.എസ്. കോളേജ് വിദ്യാർത്ഥിയും വയനാട് വരദൂർ സ്വദേശിയുമായ കൃഷ്ണ സംപ്രീതാണ് ലോഗോ തയ്യാറാക്കിയത്. യോഗത്തിൽ വിവിധ… Continue Reading

മാനന്തവാടി ഉപജില്ലാ ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര – ഐ ടി -പ്രവൃത്തി പരിചയ മേള 16 മുതൽ തലപ്പുഴയിൽ

news

2019-20 വർഷത്തെ മാനന്തവാടി ഉപജില്ലാ ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര – ഐ ടി -പ്രവൃത്തി പരിചയ മേള ഒക്ടോബർ 16,17 തിയതികളിൽ തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേള മാനന്തവാടി എം എൽ എ ഒ . ആർ കേളു ഉദ്‌ഘാടനം ചെയ്യും.… Continue Reading

മാനന്തവാടി – മട്ടന്നൂർ നാലുവരിപ്പാത :നാല് പതിറ്റാണ്ടിന് ശേഷം തലപ്പുഴ 44 -കൊട്ടിയൂർ പാതക്ക് സാധ്യതകളേറുന്നു

അമ്പായത്തോട് – മട്ടന്നൂർ അലൈൻമെന്റ് പ്രദർശിപ്പിച്ചു മാനന്തവാടി : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണക്ടിവിറ്റി പാക്കേജിൽ ഉൾപ്പെടുത്തിയ മാനന്തവാടി – മട്ടന്നൂർ നാലുവരിപ്പാതയുടെ അലൈൻമെന്റ് പ്രദർശനം കണ്ണൂർ കളക്ട്രേറ്റിൽ നടന്നു.പാതയുടെ ആദ്യാവസാനം വരെ 24 മീറ്ററിൽ കുറയാതെ വേണമെന്നതിനാൽ ബോയ്സ്‌ടൗൺ-പാൽച്ചുരം പാത ഉപേക്ഷിച്ച് തലപ്പുഴ 44 ൽ നിന്നുള്ള ഫോറസ്റ്റ് വഴിയുള്ള പാത പദ്ധതിയിൽ ഉൾപ്പെടുത്താമെന്ന്… Continue Reading

കർഷക തൊഴിലാളി കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു

കർഷക തൊഴിലാളി കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ചെറുകര ഇടിച്ചിൽ രവി (61)യാണ് മരിച്ചത്. തരുവണ പുലിക്കാട് കുറിഞ്ഞാലോടൻ ആലിയുടെ കൃഷിയിടത്തിൽ കാട് വെട്ടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സരസ്വതി. മക്കൾ: രതീഷ്, രഞ്ജിത്ത്, മരുമകൾ: സൗമ്യ പേരക്കുട്ടി.. ആദിദേവ്. 67

സബ് കളക്ടർ ഉമേഷിനെ അഡി.ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി നിയമിക്കാൻ തീരുമാനം

umesh kesavan

മാനന്തവാടി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസിനെ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇന്ന് നടന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം 136