കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി നിലച്ചു സായാഹ്ന ധര്‍ണ്ണയും സമര പ്രഖ്യാപനവും 21ന് കാവുംമന്ദത്ത്

കൽപ്പറ്റ: കാലതാമസം, ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ത്തി വെച്ച കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി പുനരാരംഭിക്കാതെ അനിശ്ചിതമായി നീളുന്നതിനാല്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ വാരാമ്പറ്റ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 21ന് ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിക്ക് കാവുംമന്ദത്ത് സായാഹ്ന ധര്‍ണ്ണയും സമര പ്രഖ്യാപനവും നടത്തുമെന്ന് ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ്… Continue Reading

വസൂരി ഇല്ലാതാക്കിയത് പോലെ പോളിയോ ലോകത്തുനിന്ന് തുടച്ചുനീക്കണം:ജില്ല കളക്ടര്‍

കൽപ്പറ്റ: പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഐഎഎസ് കൽപറ്റ ജനറൽ ആശുപത്രിയിൽ നിർവഹിച്ചു. ലോകത്തുനിന്ന് വസൂരി ഇല്ലാതാക്കിയത് പോലെ പോളിയോ രോഗത്തെയും തുടച്ചുനീക്കാൻ പൾസ് പോളിയോ പോലെയുള്ള പ്രതിരോധ ചികിത്സ പരിപാടികളുമായി എല്ലാവരും സഹകരിക്കണമെന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു കൊണ്ട് കളക്ടർ അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയകളിലൂടെയുള്ള ദുഷ്പ്രചരണങ്ങൾ… Continue Reading

കല്പറ്റ മഹോത്സവത്തിന് തിരക്കേറുന്നു

കല്പറ്റ :- വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നല്‍കി കല്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ഷോ ഗ്രൗണ്ടില്‍ ആരംഭിച്ച അലങ്കാര മത്സ്യ – വിദേശപക്ഷി പ്രദര്‍ശനത്തിന് തിരക്കേറുന്നു. അരോപൊയ്മ, സില്‍വര്‍ അരോണ, പിരാന തുടങ്ങിയ ലോകോത്തര നിലവാരമുള്ള അലങ്കാര മത്സ്യങ്ങളുടെയും മെക്കോവ, നാന്ദിയ കുനൂര്‍, ഗോള്‍ഡന്‍ പെസന്റ് തുടങ്ങി അപൂര്‍വ്വമായി മാത്രം കാണാറുള്ള വിദേശ പക്ഷികളുടെയും പ്രദര്‍ശനം കാണാന്‍… Continue Reading

മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങണമെന്ന് ഡി ജി പി

കൽപ്പറ്റ: മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങണമെന്ന് ഡി ജി പി ലോക് നാഥ് ബെഹ്‌റ. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക്  പ്രത്യേക പാക്കേജ് കേ രള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടന്നും ഇത് മാവോയിസ്റ്റുകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൽപ്പറ്റയിൽ പറഞ്ഞു.. പോലീസ് വയനാട്ടിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴടങ്ങുന്ന മാവോയിസ്റ്റുകയുടെ  കുടുംബാഗങ്ങളെയും സര്‍ക്കാര്‍ സംരക്ഷിക്കും.… Continue Reading

പ്രളയ ബാധിതർക്ക് കൈത്താങ്ങായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി

കഴിഞ്ഞ പ്രളയകാലത്ത് സർവ്വതും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി 50 കുടുംബങ്ങൾക്ക് ഹൈ ടെക് രീതിയിൽ മുട്ടക്കോഴികളെ വളർത്തുന്നതിനുള്ള സഹായം നൽകി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി. കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ ആണ് ഓരോ കുടുംബത്തിനും പതിനായിരം രൂപ വീതം വിലയുള്ള പദ്ധതി സഹായം നൽകിയത്. ഈ തുക ഉപയോഗിച്ച് ബി വി 360… Continue Reading

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: തുള്ളിമരുന്നു വിതരണം ഞായറാഴ്ച്ച

കൽപ്പറ്റ : പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി തുള്ളിമരുന്നു വിതരണം ഞായറാഴ്ച്ച നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ.രേണുക കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകി പോളിയോ രോഗാണു സംക്രമണം തടയുന്നതാണ് പൾസ് പോളിയാ ഇമ്മ്യൂണൈസേഷൻ . രോഗ… Continue Reading

ആക്രമണത്തിന് പിന്നാലെ:പ്രസ്സ് റിലീസുമായി മാവോയിസ്റ്റുകൾ

കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈയിൽ റിസോർട്ട് ആക്രമണത്തിന് പിന്നാലെ തോട്ടം മേഖലയിൽ നടക്കുന്ന തൊഴിലാളി ചൂഷണത്തിനെതിരെ മാവോയിസ്റ്റുകളുടെ പ്രസ്സ് റിലീസ്. തോട്ടം മേഖലയിലെ നാമമാത്ര കൂലി വർധനവ് പിണറായി സർക്കാരിന്റെ തൊഴിലാളി വഞ്ചനയാണന്ന് ആരോപിച്ചാണ് സി.പി.ഐ. (മാവോയിസ്റ്റ് ) നാടുകാണി ഏരിയാ സ്മിതിയുടെ വക്താവ് അജിത കുറിപ്പ് വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് അയച്ചിട്ടുള്ളത്. തൊഴിലാളി വഞ്ചകരെ ബഹിഷ്കരിച്ച്… Continue Reading

ഭിന്നശേഷിക്കാര്‍ക്കുളള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കും :മന്ത്രി കെ.കെ ശൈലജ

ഭിന്നശേഷിക്കാര്‍ക്കായുള്ള നൂതന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് സാമൂഹിക നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. എസ.് കെ. എം. ജെ ജൂബിലി ഹാളില്‍ ഭിന്നശേഷി സഹായ ഉപകരണ വിതരണവും ബോധവല്‍ക്കരണ ക്യാമ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഭിന്നശേഷിക്കാര്‍ക്കായി വിവിധ നൂതന പദ്ധതികളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കാഴ്ച്ച വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്… Continue Reading

”ലഹരിക്കെതിരെ യുവജനത ” ബൈക്ക് റാലിക്കും, ബോധവൽക്കരണ ക്യാമ്പയിനും തുടക്കമായി

കൽപ്പറ്റ: നെഹ്റു യുവ കേന്ദ്ര യുടേയും, സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും നേതൃത്വത്തിൽ സ്ക്കൂളുകളിലും, ക്യാമ്പസുകളിലും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പ്രചരണവുമായി ബൈക്ക് റാലിക്കും, സെമിനാറിനും തുടക്കമായി. വയനാട് നിന്നും ആരംഭിച്ച് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് വരെയാണ് യാത്ര. ദേശീയ യുവജന വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ബൈക്ക് റാലിയിൽ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ്… Continue Reading

യുവജന വാരാഘോഷവും സ്പോർട്സ് കിറ്റ് വിതരണവും നടത്തി

കൽപ്പറ്റ:നെഹ്റു യുവ കേന്ദ്ര വയനാട് ജില്ലാതല യുവജന വാരാഘോഷ പരിപാടിയ്ക്ക് തുടക്കം കുറിച്ചു. എം എൽ എ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹ്യ വികസനത്തിലും രാഷ്ട്ര നിർമ്മാണത്തിലും യുവജനങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. യു എൻ വി ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ആർ എസ് ഹരി അദ്ധ്യക്ഷത വഹിച്ചു. സെന്റർ ഫോർ ലെെഫ് സ്കിൽ… Continue Reading