ക്ലാസ് മുറിയിൽ നിന്നും പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ചു

ബത്തേരി : ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ.അസീസിന്റെ മകൾ ഷഹല ഷെറീൻ (10) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലോടെ ബത്തേരി ഗവ. സർവജന സ്കൂളിൽ നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ക്ലാസ് മുറിയിലെ ചുമരിൽ മാളമുണ്ടായിരുന്നതായി… Continue Reading

തെരുവുനായ ശല്യം രൂക്ഷം: ഉടൻ അനിമൽ ബ്രീഡിംഗ് കൺട്രോൾ പദ്ധതി നടപ്പിലാക്കണമെന്ന് നാട്ടുകാർ

ബത്തേരി: ബത്തേരി മുനിസിപ്പാലിറ്റിയിലെ സെന്റ് മേരീസ് കോളജ് റൂട്ടിലും ,പരിസര പ്രദേശങ്ങളിലും തെരിവ് നായ ശല്യം  രൂക്ഷം. നിരവധി സ്കൂൾ ,കോളജ് വിദ്യാർത്ഥികളും നാട്ടുകാരും കാൽനടയായി യാത്ര ചെയ്യുന്ന ഈ റൂട്ടിൽ യാത്രക്കാർക്ക് പിറകെ നായ്ക്കൾ ഓടുന്നതും നിത്യസംഭവമാണ്. ബത്തേരി സെന്റ് മേരീസ് കോളജ് ,കോ ഓപ്പറേറ്റീവ് കോളജ് ,കുപ്പാടി ഗവർമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കെത്തുന്ന നൂറ്… Continue Reading

പ്രതീക്ഷയുടെ മധുരവുമായി തേനീച്ച കൃഷി

കൽപ്പറ്റ:വൈവിധ്യമാർന്ന വിളകളുടെ സമൃദ്ധിയിലും വനഭൂമിയുടെ വിസ്തൃതിയിലും സമ്പന്നമായ വയനാട്ടിൽ തേനീച്ച വളർത്തലിനു അനന്തസാധ്യത. കർഷകർക്ക് പ്രതീക്ഷയുടെ മധുരവുമായി തേനീച്ച കൃഷി വയനാട്ടിൽ വ്യാപകമാകും.5000 മുതൽ 60,000 വരെ അംഗങ്ങളുള്ള ആൺ/പെൺ തേനീച്ചകൾ, റാണി, മുട്ട, പുഴു എന്നിവ നിശ്ചിത അനുപാതത്തിൽ കരുത്തോടെ വളരും. തേനിൻറെ ഗുണമേന്മയനുസരിച്ച് ഒരു കിലോ തേനിന് ശരാശരി 350 മുതൽ 800… Continue Reading

വിളവെടുപ്പ് സമരവുമായി കുറിച്യർമല പ്ലാന്റേഷൻ തൊഴിലാളികൾ

പൊഴുതന: സമരങ്ങൾ പലതും നടത്തിയിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് എസ്റ്റേറ്റ് തൊഴിലാളികൾ വിളവെടുപ്പ് സമരം ആരംഭിച്ചു. ജോലി ദിനങ്ങൾ വെട്ടിക്കുറച്ചതായും കൃത്യമായി കൂലിയും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് സമരം നടത്തിയത്.പ്രതിഷേധങ്ങൾ നടക്കുമ്പോൾ പ്രശ്ന പരിഹാരത്തിന് അധികൃതർ ഒട്ടേറെത്തവണ ചർ‍ച്ചയ്ക്കു വേദി ഒരുക്കിയിരുന്നു.എന്നാൽ മാനേജ്മെന്റ് വിട്ടുനിന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല.ഇതോടെയാണ് പുതിയ സമര പരിപാടികളുമായി തൊഴിലാളികൾ രംഗത്ത്… Continue Reading

കൽവർട്ട് അപകടത്തിൽ :വാഹന യാത്ര ആശങ്കയിൽ

മാനന്തവാടി : കണ്ടോത്തുവയൽ റോഡിൽ കാപ്പികണ്ടിവയലിലുള്ള കൽവർട്ട് അപകടത്തിൽ. ഈ റോഡിൽ പത്ത് മീറ്റർ വീതിയിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ട്.40 വർഷം മുമ്പ് നിലവിൽ വന്ന റോഡിൽ 5 മീറ്റർ വീതിയിലുള്ള കൽവർട്ടാണ് നിലവിലുള്ളത്.ഈ കൽവർട്ട് കരിങ്കല്ല് കൊണ്ട് നിർമ്മിച്ചത് മൂലം കരിങ്കല്ല് ഇളകി പോയിട്ടുണ്ട്. കമ്പികൾ ദ്രവിച്ച് പുറത്ത് വന്നിരിക്കുന്നതുമൂലം റോഡ് ഏത് സമയവും… Continue Reading

ദേശീയപാത 766 അടച്ചുപൂട്ടുന്നതിനെ അനുകൂലിച്ച് സത്യവാങ്മൂലം : സര്‍ക്കാറിന്‍റെ ജാഗ്രത കുറവാണെന്ന് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി

ബത്തേരി: രാത്രിയാത്രാ നിരോധന കേസ്സില്‍ കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും മന്ത്രാലയം ഗോണിക്കുപ്പ വഴിയുള്ള ബദല്‍പാത ദേശീയപാതയാക്കി നിലവിലെ ദേശീയപാത 766 അടച്ചുപൂട്ടുന്നതിനെ അനുകൂലിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്തത് കേരളാ സര്‍ക്കാറിന്‍റെ ജാഗ്രതക്കുറവ് മൂലമാണെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ഗതാഗത മന്ത്രാലയവുമായി ചര്‍ച്ച നടത്തി സത്യവാങ്മൂലം കേരളത്തിന് അനുകൂലമാക്കാന്‍ സംസ്ഥാന… Continue Reading

കടുവയുടെ ആക്രമണം: കുട്ടി കൊമ്പനെ ചെരിഞ നിലയിൽ കണ്ടെത്തി

മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചില്‍ മണ്ണുണ്ടി വനത്തില്‍ മൂന്നുമാസം പ്രായമുള്ള കൊമ്പനാനകുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ വനത്തില്‍ ആനകൂട്ടം നിലയുറപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാച്ചര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ദേഹമാസകലം മുറിവുകളോടെ ആനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാട്ടാന കൂട്ടത്തെ തുരത്തിയശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. കാട്ടിക്കുളം ഗവ.… Continue Reading

ന്യൂസ് പീപ്പിൾ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: വയനാടിൻറെ വാർത്തകളും വിശേഷങ്ങളും റിപ്പോർട്ട് ചെയ്യുന്ന ന്യൂസ് പീപ്പിൾ ഓൺലൈൻ സംരംഭത്തിന്റെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു.മുതിർന്ന മാധ്യമ പ്രവർത്തകരായ വി  മുഹമ്മദാലി, ടി.എം  ജെയിംസ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വയനാട് പ്രസ് ക്ലബ് പ്രസിഡൻറ് കെ സജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാം കെ അബ്ദുള്ള, ന്യൂസ് പീപ്പിൾ സി ഇ… Continue Reading

വാളാട് സ്വദേശിനിയായ യുവതി കൽപ്പറ്റയിൽ വാഹനാപകടത്തിൽ മരിച്ചു

കൽപ്പറ്റ: വാളാട് സ്വദേശിനിയായ യുവതി കൽപ്പറ്റയിൽ വാഹനാപകടത്തിൽ മരിച്ചു വാളാട് ഇലവുങ്കൽ ജെയ്സന്റെയും ലിസിയുടെയും മകൾ അഞ്ജു(22) ആണ് മരിച്ചത്. ബന്ധുവീട്ടിൽ പോയി മടങ്ങവെയായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനം കഴിഞ്ഞ് മാനന്തവാടിയിൽ പി.എസ്.സി. കോച്ചിംഗിന് ചേർന്ന് പരീക്ഷക്കൊരുങ്ങുകയായിരുന്നു. സഹോദരി മഞ്ജു. 185

കലാകൗമാര പൂരത്തിന് തിരശ്ശീല വീണു

പടിഞ്ഞാറത്തറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന വയനാട് ജില്ലാ കലോത്സവം ഇന്ന് തിരശീലവീണു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും  ആദരിക്കൽ ചടങ്ങും ഒ.ആർ .കേളു നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അധ്യക്ഷയായി. ജില്ലാ കലക്ടർ ഡോ: അദീല അബ്ദുള്ള സമ്മാനദാനം നടത്തി. ചടങ്ങിൽഎം.പി.നൗഷാദ്എം.ടി.രാഘവൻ നായർ, പി.എം, നാസർ, ടി.എൽ. സാബു, ഡി.ഡി.ഇ… Continue Reading