മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം.യു പി സ്ക്കൂളിന്റെ ” കരസ്പർശം – സ്നേഹസ്പർശം ശ്രദ്ധേയം

Trulli
മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം.യു പി സ്ക്കൂളിലെ റെഡ്ക്രോസ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സു: ബത്തേരി തൊടുവെട്ടി ‘ തപോവനം’ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചും പാട്ടുപാടിയും വിവിധ പരിപാടികൾ അവതരിപ്പിച്ചും പുതുവർഷം ആഘോഷിച്ചു. സന്ദർശനം വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി. സമൂഹത്തിൽ ഒറ്റപ്പെട്ടുകിടന്നിരുന്നവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിന്റെ കരളലിയിക്കുന്ന കഥകൾ കേട്ടപ്പോൾ സ്നേഹത്തിന്റെ കരുത്തിനെ പറ്റി കുട്ടികൾ ഒന്നുകൂടി ബോധവാന്മാരായി. സ്കൂൾ ഹെഡ്മാസ്റ്റർ എം ടി പ്രദീപ് കുമാർ ,റെഡ് ക്രോസ് കോ – ഓഡിനേറ്റർ റീത്ത .വി, അദ്ധ്യാപികമാരായ സയിദ. കെ.സി. നീതു മത്തായി ,അഞ്ജു.പി.എസ്, നിവേദിത എന്നിവർ നേതൃത്വം നൽകി.

 

12

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *