മുത്തങ്ങയിൽ വൻ ഹാൻസ് വേട്ട: പിടികൂടിയത് 36000 പായ്ക്കറ്റ്

Trulli

കേരള കർണാടക അതിർത്തിയിലെ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കെ.എല്‍ 58 ഇ 9023 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയോളം വിലവരുന്ന 36000 പാക്കറ്റ് ഹാന്‍സ് പിടികൂടി. അരി ചാക്കുകള്‍ക്ക് മുകളിലായി അടുക്കിവെച്ച് ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മൂടികെട്ടിയ നിലയില്‍ 20 പ്ലാസ്റ്റിക് ചാക്കുകള്‍ക്ക് ഉള്ളിലായിരുന്നു ഹാന്‍സ്.ഹാന്‍സ് കടത്തിയ കോഴിക്കോട് പടനിലം ആരാമ്പ്രം പൂളക്കമണ്ണില്‍ മുഹമ്മദ് ഷിക്കില്‍ (28),കുറ്റിയോയത്തില്‍ മുഹമ്മദ് റഹീസ്.കെ (21) എന്നിവര്‍ പിടിയിലായി.പിടിച്ചെടുത്ത ഹാന്‍സും,ലോറിയും,പ്രതികളെയും സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി.എം, എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍ എം. കെ, പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലികുന്നേല്‍,പി.ഷാജി,സിവില്‍എക്സൈസ് ഓഫീസര്‍മാരായ റ്റി. ജി. പ്രിന്‍സ്, പി. എസ്. സുഷാദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

113

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *