ഗര്‍ഭിണിയായ യുവതിക്ക് ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദ്ദനം

Trulli

ഭര്‍തൃവീട്ടില്‍ യുവതിക്ക് ക്രൂര മര്‍ദ്ദനം ഗര്‍ഭിണിയായ യുവതി ചികില്‍സയില്‍. ചുള്ളിയോട് ഒങ്ങിങ്ങല്‍ മണി-വിലാസിനി ദമ്പതികളുടെ മകള്‍ ശരണ്യ(21)നാണ് ഭര്‍തൃ വീട്ടുകാരുട മര്‍ദ്ദനത്തെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.നീതിലഭിക്കണമെന്ന് യുവതിയും കുടുംബവും.കഴിഞ്ഞ ജൂണിലാണ് ശരണ്യയെ നീലഗിരി നെല്ലാകോട്ട വിലങ്ങൂര്‍ കാവിന്റെ വടക്കേല്‍ ഷിബു എന്ന യുവാവ് വിവാഹം കഴിച്ചത്. തുടര്‍ന്നിങ്ങോട്ട് ഭര്‍തൃ വീട്ടുകാരില്‍ നിന്നും കൊടിയ മര്‍ദ്ദനമാണ് യുവതിക്കു അനുഭവിക്കേണ്ടി വന്നതെന്നാണ് യുവതിയും വീട്ടുകാരും പറയുന്നത്. 30 പവന്‍ സ്വര്‍്ണ്ണവും നല്‍കിയാണ് ശരണ്യയുടെ വിവാഹം നടത്തിയത്. എന്നാല്‍ സ്വര്‍ണ്ണാഭരണവും ഭര്‍തൃവീട്ടുകാര്‍ തട്ടിയെടുത്തതായി ശരണ്യയും വീട്ടുകാരും ആരോപിക്കുന്നു. ഇതിനിടെ ശരണ്യയ്ക്ക് മാനസിക രോഗമാണന്ന് വരുത്തിതീര്‍ക്കാന്‍ ഭര്‍തൃ വീട്ടുകാര്‍ ശ്രമിച്ചതായും, ചികില്‍സക്കെന്ന പേരില്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ച തന്നെ മാതാപിതാക്കള്‍ എത്തി ചുള്ളിയോട് വീട്ടിലേക്ക് കൊണ്ടുവരുകയാണുണ്ടായതെന്നും യുവതി പറഞ്ഞു.

വിവാഹ ശേഷം ഭര്‍ത്താവിന്റെ പിതാവും മാതാവും സഹോദരിയും ക്രൂരമായി ഉപദ്രവിച്ചതിനാല്‍ യുവതി ഇപ്പോള്‍ നിരന്തരചി കില്‍സയിലാണ്.ആറുമാസം ഗര്‍ഭിണിയായ യുവതിയുടെ തലക്കും കൈകള്‍ക്കും സാരമായി പരുക്കുണ്ടന്നും ശുചിമുറിയില്‍ പോകാന്‍പോലും ആള്‍സഹായം വേണമെന്നും അടുത്തകാലത്താണ് യുവതിയുടെ സംസാര ശേഷി ഭാഗികമായെങ്കിലും തിരിച്ചുകിട്ടിയതെന്നുമാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത.്‌സംഭവത്തില്‍ നെല്ലാക്കോട്ട പോലീസ് കേസെടുത്തിട്ടുണ്ട്. നിര്‍ധന കുടുംബമായ തങ്ങള്‍ക്ക് നീതിലഭിക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം.

20

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *