പൗരത്വ ഭേദഗതി ബില്ലിനെതിരെ മീനങ്ങാടിയിൽ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധം

Trulli

മീനങ്ങാടി: പൗരത്വ ഭേദഗതി ബില്ലിനെതിരെ മീനങ്ങാടിയിൽ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധം. പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധറാലിയിലും വിശദീകരണ യോഗത്തിലും മതമോ രാഷ്ട്രീയമോ നോക്കാതെ നാടൊന്നിക്കുകയായിരുന്നു. ഭരണഘടനയെ തകർക്കുന്ന, ഇന്ത്യയെ തകർക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ സ്ത്രീകൾക്കു പുറമെ കൊച്ചു കുട്ടികളും, വയോജനങ്ങളും ഉൾപ്പടെ നിരത്തിലിറങ്ങിയപ്പോൾ മീനങ്ങാടി പുതിയൊരു സമര ചരിത്രത്തിനാണ് വേദിയായത്. പ്രൊഫ.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ബീന വിജയൻ [ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ], വിശ്വനാഥൻ [കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ], സി.അസൈനാർ [ വൈസ് പ്രസിഡണ്ടണ്ട് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ], ഹൈറുദ്ധീൻ [മീനങ്ങാടി മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി] , റസാഖ് ഹൈപ്പർ സജി [ CPI] അനിൽ കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറി ] ഫൈസൽ പി.കെ [വ്യാപാരി വിവസായി യൂത്ത് വിംഗ് പ്രസിഡണ്ട് ] അലി മൗലവി [ മീനങ്ങാടി മഹല്ല് സെക്രട്ടറി ] കെ. ഇ വിനയൻ [ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി] ഡോ: മാത്യൂ തോമസ് [ പ്രസിഡണ്ട് വ്യാപാരി വ്യവസായി] ഫാരിസ് [AlYF ജില്ലാ സെക്രട്ടറി] ബേബി വർഗ്ഗീസ് സുരേന്ദ്രൻ OT സലീം കുഞ്ഞിമുഹമ്മദ് മാധവൻ നായർ തുടങ്ങിയവർ സംസാരിച്ചു.

60

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *