വിദ്യാരംഗം സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു

Trulli

ബത്തേരി: വിദ്യാരംഗം കലാ സാഹിത്യ വേദി സുൽത്താൻ ബത്തേരി ഉപജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ യു.പി – ഹൈസ്കൂൾ തലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ഏകദിന സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു. കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിൽ വച്ചു നടന്ന ശിൽപശാല നെൻമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ സൂസൺ അബ്രഹാം അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഡോ.ബാവ കെ.പാലുകുന്ന് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.രാജഗോപാൽ,സ്കൂൾ ഹെഡ്മാസ്റ്റർ റോയി വർഗീസ്, കെ.കെ.പോൾസൺ, എം.പി വാസു, പി.എ മനോജ്, എന്നിവർ പ്രസംഗിച്ചു. കഥ, കവിത, ചിത്ര രചന, അഭിനയം, നാടൻപാട്ട്, പുസ്തകാസ്വാദനം,കാവ്യാലാപനം എന്നീ വിഷയങ്ങളിൽ ശ്രീജ സന്തോഷ്, ആരിഫ് തണലോട്ട്, പി.കെ.ജയചന്ദ്രൻ, പ്രജോദ് ഇരുളം, രജിത്ത്, ജേക്കബ് ബത്തേരി, പ്രമോദ് എ. വൺ ആർട്സ് എന്നിവർ ക്ലാസ്സെടുത്തു.

26

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *