നെല്‍കൃഷിയില്‍ സുഗന്ധം പരത്തി സുനില്‍

Trulli

പാരമ്പര്യവും പുതുമയും ഇഴചേര്‍ത്ത് നെല്‍കൃഷിയില്‍ തന്റേതായ ഒരിടത്തം കണ്ടെത്തിയിരിക്കുന്നു വയനാട് നെന്മേനി സ്വദേശി സുനില്‍. തന്റെ പത്ത് ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍ പതിനഞ്ചോളം നെല്ലിനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തിരിക്കുകയാണ് ഈ കര്‍ഷകന്‍.

പാരമ്പര്യ നെല്ലിനങ്ങള്‍ക്ക് പുറമേ സുഗന്ധ നെല്ലിനങ്ങളും ഔഷധ ഗുണമുള്ളവയും ഈ യുവകര്‍ഷകന്റെ പാടശേഖരത്തിലുണ്ട് കേരളത്തില്‍ കണ്ടു വരുന്ന നെല്ലിനങ്ങള്‍ക്ക് പുറമേ കര്‍ണ്ണാടകയിലും ആന്ധ്രയിലും തമിഴ്നാട്ടിലും കൃഷിചെയ്തു വരുന്ന നെല്ലിനങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. സുനിലില്‍ നിന്ന് കൃഷിയറിവുകള്‍ പകര്‍ത്താനും നെല്ലിനങ്ങള്‍ സ്വന്തമാക്കാനും എത്തുന്നവര്‍ നിരവധി.

22

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *