ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവം അസംപ്ഷൻ സ്കൂളിൽ ആരംഭിച്ചു

Trulli

സുൽത്താൻ ബത്തേരി: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം ബത്തേരി അസംപ്ഷൻ സ്കൂളിൽ ആരംഭിച്ചു. ഒക്ടോ 25 നു തുടങ്ങിയ മേള 31 ന് സമാപിക്കും. 29 ന് 4 മണിക്ക് മുനിസിപ്പൽ ചെയർമാൻ റ്റി എൽ സാബു ഉത്ഘാടനം ചെയ്യും. സ്ക്കൂൾ മാനേജർ ഫാ. ജയിംസ് പുത്തൻപറമ്പിൽ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം 31 ന് 4 മണിക്ക് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉത്ഘാടനം ചെയ്യും. മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ സഹദേവൻ അധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ ജിഷ ഷാജി സമ്മാനദാനം നിർവ്വഹിക്കും.എൽ പി മുതൽ ഹയർസെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികളാണ് പങ്കെടുക്കുക. 130 വിദ്യാലയങ്ങളിൽ നിന്നായി 3500 വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും.226 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എട്ട് സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങൾക്ക് വിദ്യാലയത്തിന് പുറമേ നഗരസഭ ടൗൺ ഹാൾ, ലയൺസ് ക്ലബ്ബ് ഹാൾ എന്നിവ കൂടി വേദിയാവും. ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും മത്സരം. ജനറൽ കൺവീനർ ജോൺസൻ തൊഴുത്തിങ്കൽ, പി.റ്റി.എ പ്രസിഡണ്ടുമാരായ റ്റിജി ചെറുതോട്ടിൽ, എം.എസ് വിശ്വനാഥൻ, എൻ.യു ടോമി, പി.എ വർഗീസ്, സുനിൽ അഗസ്റ്റിൻ, പി.ആർ മനോജ് ,ഷിമിൽ അഗസ്റ്റിൻ പങ്കെടുത്തു.

38

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *