മലയാളി എഞ്ചിനീയറിംഗ് വിദ്യാർത്ഥി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു

Trulli

ബത്തേരി: വയനാട് സ്വദേശിയായ വിദ്യാർത്ഥി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. ബത്തേരി ചീരാൽ വെണ്ടോൽ പറോട്ടിയിൽ പരേതനായ രാജുവിന്റെയും അനിതയുടെയും മകൻ അർജ്ജുൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9 മണിയോടെ അർജ്ജുൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂർ കെ. സി. ടി കോളേജിൽ അവസാന വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് അർജ്ജുൻ. സഹോദരി: അശ്വതി.

79

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *