ബൈക്ക് റൈഡിങ്ങിനിടയിൽ അപകടം; യുവാവ് മരിച്ചു

Trulli

ബൈക്ക് റൈഡിംഗിനു പോയ സംഘത്തിലെ യുവാവ് ഗുണ്ടൽപേട്ടയിൽ അപകടത്തിൽ മരിച്ചു. ബത്തേരി ചെതലയം കൂത്തോടിയിൽ ദിവാകരന്റെ മകൻ തുഷാർ (19) ആണ് മരിച്ചത്. ഗുണ്ടൽപേട്ട ടൗണിനു സമീപം ഗോപാൽസ്വാമി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിൽ ഊട്ടി റോഡിൽ ഞായാറാഴ്ച ഉച്ചയോടെയാണ് അപകടം. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ നിന്നാണ് മുപ്പതംഗ സംഘം യാത്ര തിരിച്ചത്. തുഷാർ മീനങ്ങാടിയിൽ വെച്ചാണ് സംഘത്തിൽ ചേർന്നത്. കെ.എസ്.ആർ.ടി.സി ബത്തേരി ഡിപ്പോയിലെ ഡ്രൈവറാണ് ദിവാകരൻ. അമ്മ ബിന്ദു. ഏക മകനാണ് തുഷാർ.

179

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *