വേഷം പ്രഛന്നം : നാടകത്തിന്റെ അവതരണോദ്ഘാടനം ഞായറാഴ്ച ബത്തേരി ചുങ്കം ലൂഥറൻ ഹാളിൽ

Trulli

ബത്തേരി: കോഴിക്കോട് മാസ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ നാടകാചാര്യൻ കെ.ടി മുഹമ്മദ് രചിച്ച വേഷം പ്രഛന്നം എന്ന നാടകത്തിന്റെ അവതരണോദ്ഘാടനം ഒക്ടോബർ 20 ന് ഞായറാഴ്ച വൈകിട്ട് 6.30ന് ബത്തേരി ചുങ്കം ലൂഥറൻ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ വൈകിട്ട് 3.30 മുതൽ കലാകാരൻ മാരുടെ ദേശീയ സംഘടനയായ നന്മയിലെ കലാകാരൻ മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. നാടകാവതരണത്തിന്റെ ഉദ്ഘാടനം ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാന ചെയർമാൻ പി.ആർ ജയപ്രകാശ് നിർവ്വഹിക്കും . പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകരായ ഫാദർ .എ.ടി ബാബു ,ജയരാജ് ബത്തേരി ,പ്രമോദ് എ വൺ തുടങ്ങിയവർ അറിയിച്ചു.

61

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *