ദേശീയപാത ഗതാഗത നിരോധനം : കാവൽപ്പട അതിർത്തി ചെക്ക് പോസ്റ്റ് ഉപരോധിച്ചു

nh 766 wayanad
Trulli
യാത്രാ നിരോധനത്തിനെതിരെ കർണ്ണാടകയിലും സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കർണ്ണാടകയിലെ ആക്ഷൻ കമ്മിറ്റിയായ കവൽ പട സമരസമിതി ചെക്ക് പോസ്റ്റ് ഉപരോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി താലൂക്ക് ഓഫിസ് മാർച്ച്‌ ,പന്തം കൊളുത്തി പ്രകടനം ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തി കഴിഞ്ഞു. സമരസമിതി കേരള കർണ്ണാടക അതിർത്തിയായ ചെക്ക് പോസ്റ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. .ദേശീയ പാത 766 ൽ യാത്രാ നിരോധനം നടപ്പിലായാൽ കർണ്ണാടക കേരള അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജിവിതത്തെ സരമായി ബാധിക്കുന്ന പ്രശ്നമായതിനാൽ വയനാട്ടിൽ യുവജന സംഘടനകൾ അനിശ്ചിതകാല നിരാഹാര സമരം നടത്തിയതുപോലെയുള്ള സമരത്തിനും സമരസമിതി ആലോചിക്കുന്നുണ്ട്. . കവൽ പട സമരസമിതി കൺവിനർ കുഞ്ഞു കൂട്ടി, ആലത്തൂർ ജയറാം, നഞ്ചപ്പ, സുരേഷ് ,ശ്രീനിവാസ് ദി വാസ് എന്നിവർ നേതൃത്വം നൽകി.

60

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *