വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത് അബദ്ധത്തിൽ : ഷൈലജയുടെയും അജിത്തിന്റെയും വേർപാട് നാടിന് ഷോക്കായി

വയനാട് പുൽപള്ളിയിൽ അമ്മയും,മകനും ഷോക്കേറ്റ് മരിച്ചു. വീടിനു സമീപത്തെ കൃഷിയിടത്തിൽ സ്ഥാപിച്ച പ്രതിരോധ വേലിയിൽ നിന്നു മാണ്ഷോക്കേറ്റത് .വണ്ടിക്കടവ് പുതുക്കുളത്ത് കൃഷ്ണൻ കുട്ടിയുടെ ഭാര്യ ഷൈലജ , മകൻ അജിത്ത് എന്നിവരാണ് മരിച്ചത്. വയനാട് പുല്‍പ്പള്ളിയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം വണ്ടിക്കടവ് പുതുക്കുളത്ത് കൃഷ്ണൻകുട്ടിയുടെ ഭാര്യ ഷൈലജ യെയും, മകൻ അജിത്തിനെയും അയൽവാസിയാണ് കൃഷിയിടത്തിൽ ഷോക്കേറ്റ നിലയിൽ കണ്ടത്.ഇവരുടെ വീടിന് സമീപത്തെ വാഴത്തോട്ടത്തിൽ വന്യ ജീവികളെ തുരത്തുന്നതിന് വേണ്ടി വൈദ്യുത പ്രതിരോധവേലികൾ സ്ഥാപിച്ചിരുന്നു.കഴിഞ്ഞ ദിവസം രാത്രിയിൽ ഇതിലേക്ക് ഓല വീഴുകയും ഓലയുടെ ഒരു ഭാഗം മുകളിലെ വൈദ്യുത ലൈനിൽ തട്ടി നിൽക്കുകയായിരുന്നു.. എന്നാൽ ഇത് ഇരുവരും കണ്ടിരുന്നില്ല. തുടർന്ന് രാവിലെ ഏഴു മണിയോടെ വാഴ തോട്ടത്തിലെത്തിയ ഷൈലജയും മകൻ അജിത്തും വൈദ്യുത വേലിയിൽ സ്പർശിക്കുകയായിരുന്നു. ഇതിൽ ഉണ്ടായ വൈദ്യുത പ്രവാഹമാണ് ഇരുവരുടെയും മരണത്തിനിടയാത്.തുടന്ന് നാട്ടുകാർ ഉണങ്ങിയ വടി ഉപയോഗിച്ച് ഇരുവരെയും വേർപെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണപ്പെട്ട അജിത്തിന് ഭാര്യയും രണ്ട് മക്കളും രണ്ട് സഹോദരങ്ങളുമുണ്ട്.

55

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *